web analytics

അവശ്യസാധനങ്ങൾ എന്നല്ല ഒരു സാധനവും ഇല്ല; സ​പ്ലൈ​കോ ആ​സ്ഥാ​ന​ത്തെ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ഭാഗീകമായി​ അടച്ചു; കരാർ ജീവനക്കാരെ പിരിച്ചുവിടുന്നു; മിക്ക ഓട്ട്ലെറ്റുകളും അടച്ചു പൂട്ടലിൻ്റെ വക്കിൽ; ഇനി വിപണിയിൽ ഇടപെടാൻ സ​പ്ലൈ​കോ ഉണ്ടാകുമോ

കൊ​ച്ചി: കടക്കാരെ കൊണ്ട് പൊറുതിമുട്ടിയ സ​പ്ലൈ​കോ ഔട്ട് ലെറ്റുകൾ അടച്ചുപൂട്ടലിൻ്റെ വക്കിൽ. ക​ട​വ​ന്ത്ര ഗാ​ന്ധി​ന​ഗ​റി​ലെ സ​പ്ലൈ​കോ ആ​സ്ഥാ​ന​ത്തെ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ഒ​ന്നാം​നി​ല സാ​ധ​ന​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ൽ പൂ​ട്ടി. ​ഈ ​നി​ല​യി​ൽ വെ​ച്ചി​രു​ന്ന സ​ബ്​​സി​ഡി സാ​ധ​ന​ങ്ങ​ളു​ൾ​പ്പെ​ടെ​യു​ള്ള​വ താ​ഴ​ത്തെ നി​ല​യി​ലേ​ക്ക്​ മാ​റ്റിയിട്ടുണ്ട്. താ​ഴ​ത്തെ നി​ല​മാ​ത്ര​മാ​ണ്​ ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.വി​ൽ​പ​ന കു​റ​ഞ്ഞ​തോ​ടെ പ​ല​യി​ട​ത്തും ക​രാ​ർ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണ​വും വെ​ട്ടി​ക്കു​റ​ച്ചു.

വി​പ​ണി ഇ​ട​പെ​ട​ലി​ന്​ സാ​ധി​ക്കാ​ത്ത​വി​ധം രൂ​ക്ഷ​മാ​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി ചൂ​ണ്ടി​ക്കാ​ട്ടി ഭ​ക്ഷ്യ​വ​കു​പ്പ്​ ആ​വ​ർ​ത്തി​ച്ച്​ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഫ​ണ്ട്​ അ​നു​വ​ദി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ​പ്ര​വ​ർ​ത്ത​നം നിലച്ചിരിക്കുകയാണ്. ക​ച്ച​വ​ടം ഏ​താ​ണ്ടി​ല്ലാ​താ​യ​തോ​ടെ, മി​ക്ക ഔ​ട്ട്​​ലെ​റ്റു​ക​ളും അ​ട​ച്ചു​പൂ​ട്ട​ലി​ലേ​ക്ക്​ നീ​ങ്ങു​ക​യാ​ണ്.ഇ​തു​വ​രെ വി​പ​ണി​യി​ലി​ട​പെ​ട്ട വ​ക​യി​ൽ 1650 കോ​ടി​യോ​ളം കു​ടി​ശ്ശി​ക​യുണ്ട്. വി​ത​ര​ണ​ക്കാ​ര്‍ക്ക്​ മാ​ത്ര​മാ​യി 600 കോ​ടി​യും നൽകാനുണ്ട്. കോ​ടി​ക​ൾ കു​ടി​ശ്ശി​ക​യാ​യ​തോ​ടെ സ്ഥി​രം ക​രാ​റു​കാ​രാ​രും ടെ​ൻ​ഡ​റി​ൽ പ​​ങ്കെ​ടു​ക്കു​ന്നി​ല്ല.

സ​പ്ലൈ​കോ​ക്ക്​ ക​രാ​റു​കാ​ർ സാ​ധ​ന​ങ്ങ​ൾ ന​ൽ​കാ​ത്ത​താ​ണ്​ പ്ര​തി​സ​ന്ധിക്ക് കാരണം. കോ​ടി​ക​ളു​ടെ കു​ടി​ശ്ശി​ക വ​ന്ന​താ​ണ്​​ ക​രാ​റു​കാ​ർ മു​ഖം​തി​രി​ക്കാ​ൻ കാ​ര​ണം. സ​ബ്​​സി​ഡി സാ​ധ​ന​ങ്ങ​ളു​ടെ വി​ല​വ​ർ​ധ​ന​ ന​ട​പ്പാ​ക്കി​യി​ട്ടു​പോ​ലും പി​ടി​ച്ചു​നി​ൽ​ക്കാ​നാ​കാ​ത്ത സ്ഥി​തി​യാണ്. സ​ബ്​​സി​ഡി​യി​ത​ര സാ​ധ​ന​ങ്ങ​ളും ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഔ​ട്ട്​​ലെ​റ്റു​ക​ൾ കാ​ലി​യാ​യ​ത്. വ​ൻ കു​ടി​ശ്ശി​ക​യു​ള്ള​തി​നാ​ൽ ക​മ്പ​നി​ക​ൾ സ​ബ്സി​ഡി​യി​ത​ര സാ​ധ​ന​ങ്ങ​ൾ സ​പ്ലൈ​കോ​യി​ൽ നി​ന്ന്​ തി​രി​ച്ചെ​ടു​ക്കു​ന്നു​മു​ണ്ട്.

എ​ട്ടു​മാ​സ​മാ​യി സ​പ്ലൈ​കോ​യി​ല്‍ പ​ഞ്ച​സാ​ര കി​ട്ടാ​ക്ക​നി​യാ​ണ്. വി​ത​ര​ണം ചെ​യ്ത വ​ക​യി​ൽ കി​ട്ടാ​നു​ള്ള 200 കോ​ടി​യി​ല​ധി​കം കി​ട്ടാ​തെ പ​ഞ്ച​സാ​ര ന​ൽ​കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ക​രാ​റു​കാ​ർ ഇപ്പോഴും. സ​ബ്സി​ഡി നി​ര​ക്കി​ൽ ന​ൽ​കു​ന്ന വെ​ളി​ച്ചെ​ണ്ണ​ക്കാ​ക​ട്ടെ,​ പൊ​തു​വി​പ​ണി​യെ​ക്കാ​ൾ ഉ​യ​ർ​ന്ന വി​ല​യാ​ണ്.​ഓ​ണ​ക്കാ​ലം മു​ത​ലാ​ണ് ഔ​ട്ട്‌​ലെ​റ്റു​ക​ളി​ൽ സ​ബ്സി​ഡി സാ​ധ​ന​ങ്ങ​ളി​ൽ ക്ഷാ​മം തു​ട​ങ്ങി​യ​ത്.

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

കവടിയാറിൽ നിയന്ത്രണം വിട്ട കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറി; പാലക്കാട് സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്

കവടിയാറിൽ നിയന്ത്രണം വിട്ട കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറി യുവതിക്ക് ദാരുണാന്ത്യം തിരുവനന്തപുരം കവടിയാറിൽ...

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

അങ്കണവാടികളിൽ കുട്ടികളെ ഭയപ്പെടുത്തരുത്, കുറവുകളെ പരിഹസിക്കരുത്: അങ്കണവാടി ജീവനക്കാർക്ക് ഇരുപതോളം നിർദേശങ്ങളുമായി വകുപ്പ്

അങ്കണവാടി ജീവനക്കാർക്ക് ഇരുപതോളം നിർദേശങ്ങളുമായി വകുപ്പ് അങ്കണവാടികളിലെ കുരുന്നുകളോട് ജീവനക്കാർ പുലർത്തേണ്ട സമീപനത്തെക്കുറിച്ച്...

സിലിണ്ടറില്ല, ഓർഡറുകളില്ല; പാചകവാതക പ്രതിസന്ധിയിൽ സ്തംഭിച്ച് കാറ്ററിങ് യൂണിറ്റുകൾ; ഒന്നര ലക്ഷം തൊഴിലാളികൾ ആശങ്കയിൽ

പാചകവാതക പ്രതിസന്ധിയിൽ സ്തംഭിച്ച് കാറ്ററിങ് യൂണിറ്റുകൾ കേരളത്തിലെ കാറ്ററിങ് വ്യവസായ...

പെരിന്തല്‍മണ്ണയില്‍ വിദ്യാര്‍ത്ഥിയുടെ മരണം: അധ്യാപകര്‍ക്കെതിരെ പീഡനാരോപണവുമായി കുടുംബം; ‘ടിസിയില്‍ റെഡ് മാര്‍ക്ക് ഇടു’മെന്ന് ഭീഷണിപ്പെടുത്തിയെന്ന്

പെരിന്തല്‍മണ്ണയില്‍ വിദ്യാര്‍ത്ഥിയുടെ മരണം: അധ്യാപകര്‍ക്കെതിരെ പീഡനാരോപണവുമായി കുടുംബം മലപ്പുറം പെരിന്തല്‍മണ്ണയില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയായ...

Related Articles

Popular Categories

spot_imgspot_img