വടകര മാര്‍ക്കറ്റ് റോഡില്‍ കടകളിൽ മോഷണ പരമ്പര. ഇന്നലെ രാത്രിയാണ് കടകളില്‍ വ്യാപകമായി മോഷണം നടന്നത്. പൂട്ട് പൊളിച്ചായിരുന്നു മോഷണം. 14 കടകളില്‍ മോഷണം നടന്നതായാണ് റിപ്പോർട്ട്. കടകളില്‍ പണം സൂക്ഷിക്കാത്തതിനാല്‍ കാര്യമായി ഒന്നും നഷ്ടപ്പെട്ടിട്ടില്ല. Theft in 14 shops on Vadakara Market Road
ഒരാളാണ് എല്ലാ കടകളിലും മോഷണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് ഉടമകള്‍ മോഷണം വിവരം അറിയുന്നത്. . പലചരക്ക് കടകളിലും, ചെരുപ്പ് കടയിലും ചായക്കടയിലുമാണ് മോഷണം നടന്നത്.
സംഭവത്തിൽ വടകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുമ്പും വടകരയില്‍ ഇത്തരത്തില്‍ വ്യാപക മോഷണം നടന്നിട്ടുണ്ട്. അന്നും പ്രതികളെ പിടികൂടിയിരുന്നില്ല.