web analytics

മൂവാറ്റുപുഴക്കാരുടെ സ്വന്തം കട്ടബൊമ്മൻ; നടൻ മുഹമ്മദ് പുഴക്കര അന്തരിച്ചു

മൂവാറ്റുപുഴ: പ്രശസ്ത സിനിമാ-നാടക പ്രവർത്തകനും നടനുമായ മുഹമ്മദ് പുഴക്കര (78) അന്തരിച്ചു.

മൂവാറ്റുപുഴ പുഴക്കര സ്വദേശിയാണ് മുഹമ്മദ്. ആറു പതിറ്റാണ്ടിലേറെ നാടക രചയിതാവ്, നടൻ, സംവിധായകൻ തുടങ്ങിയ മേഖലകളിൽ മികവ് തെളിയിച്ചിട്ടുണ്ട്.

കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ ഉൾപ്പെടെ നിരവധി അവാർഡുകളും മുഹമ്മദിന് ലഭിച്ചിട്ടുണ്ട്.

ബ്രിട്ടീഷ് ഭരണത്തിനെതിരെ പടനയിച്ച വീരപാണ്ഡ്യ കട്ടബൊമ്മൻ എന്ന കഥാപാത്രത്തെ മുഹമ്മദ്പുഴക്കര വേദികളിൽ അവതരിപ്പിച്ചത് നാടകപ്രേമികളായ മൂവാറ്റുപുഴയിലെ പഴയ തലമുറക്ക്​ ആവേശം പകരുന്ന ഓർമയാണ്.

മുഹമ്മദിന്കട്ടബൊമ്മന്‍ എന്ന വിളിപ്പേരുകൂടി നേടിക്കൊടുത്തു ഈ പ്രകടനം. വിശ്വരൂപം, പർവ്വസന്ധി തുടങ്ങിയവയാണ്​ മറ്റു നാടകങ്ങൾ. കലിയുഗ കലാസേന, കോഴിക്കോട് മ്യൂസിക്കൽ തിയറ്റേഴ്സ്, കോഴിക്കോട് കലാ കേന്ദ്രം തുടങ്ങിയ കലാസമിതികളിൽ പ്രവർത്തിച്ചിട്ടുണ്ട്.

മൂവാറ്റുപുഴയിലെ കലാകാരന്മാർ ചേർന്ന് രൂപവത്​കരിച്ച ‘കലയരങ്ങിന്റെ’ സ്ഥാപകനാണ്​. നിരവധി സീരിയലുകളിലും പ്രവർത്തിച്ചിട്ടുണ്ട്​.

ഭാര്യ: ആമിന. മക്കൾ: ആലിഷ, അജാസ്, ജാനിഷ്. മരുമക്കൾ: ഷീബ, സർജു, മജീദ്​. ഖബറടക്കം ഞായറാഴ്ച ഉച്ചക്ക്​ 12 ന് വെങ്ങല്ലൂർ വലിയവീട്ടിൽ പള്ളി ഖബർസ്ഥാനിൽ.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img