തീരെ പ്രതീക്ഷിക്കാതെ ഒരു അപകടം നടക്കുമ്പോള്‍ അപകടത്തെ മറികടക്കാനുള്ള ശ്രമകരമായ കാര്യം ചെയ്യാന്‍ പലര്‍ക്കും കഴിയണമെന്നില്ല. അത്തരമൊരു കാര്യം ചെയ്യണമെങ്കിൽ അസാമാന്യ ധൈര്യം വേണം.
അത്തരമൊരു വീഡിയോ ആണിത്. സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയിലെ പെണ്‍കുട്ടിയുടെ പ്രവര്‍ത്തി ഏറെ പേരുടെ ശ്രദ്ധ നേടി. The young woman easily stopped the track that moved ahead unexpectedly.
ഒരു ട്രക്കിനും ഒരു ജെസിബിക്കും ഇടയിലൂടെ നീങ്ങുന്ന ഒരു യുവതിയെ ആണ് വിഡിയോയിൽ കാണുന്നത്. അപ്രതീക്ഷിതമായി ട്രക്ക് മുന്നോട്ട് നീങ്ങുന്നു. ഈ സമയം പിന്നില്‍ നിന്നും രണ്ട് പേര്‍ ചേര്‍ന്ന് ട്രക്കിലെ പിടിച്ച് നിര്‍ത്താന്‍ ശ്രമിക്കുന്നതും കാണാം.
എന്നാല്‍. പെട്ടെന്ന് തന്നെ ട്രക്കിന്‍റെ തുറന്ന് കിടന്ന വാതിലിലൂടെ അനായാസമായി ചാടിക്കയറിയ യുവതി ട്രക്കിനെ ഹാന്‍റ് ബ്രേക്ക് ഉപയോഗിച്ച് നിര്‍ത്തുന്നു. ഈ സമയം ട്രക്ക് റോഡിന്‍റെ ഏതാണ്ട് പകുതിയും കടന്നിരുന്നു.
മറ്റ് വാഹനങ്ങള്‍ ഈ സമയം റോഡില്‍ ഇല്ലാതിരുന്നത് വലിയൊരു അപകടം ഒഴിവാക്കി. വീഡിയോ വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി.