web analytics

വനാതിർത്തിയിൽ പരുങ്ങി നിന്ന് യുവാക്കൾ ; ഡാൻസാഫ് ൻ്റെ പരിശോധനയിൽ കണ്ടെത്തിയത് എം.ഡി.എം.എ ; രണ്ട് യുവാക്കൾ പിടിയിൽ

സുൽത്താൻ ബത്തേരിയിൽ രണ്ട് യുവാക്കൾ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി ഡാൻസാഫ് സംഘത്തിന്റെ പിടിയിൽ. നമ്പ്യാർകുന്ന് മുളക്കൽ പുള്ളത്ത് ജിഷ്ണു (29), ബത്തേരി റഹ്മത്ത് നഗർ മേനകത്ത് മെഹബൂബ് (26) എന്നിവരാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിസ്ട്രിക്റ്റ് ആന്റി നാർകോട്ടിക്‌സ് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സ് പിടികൂടിയത്. ഇവരെ പിന്നീട് നൂൽപ്പുഴ പോലീസിന് കൈമാറി. ഇവരിൽ നിന്ന് 12.8 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തതായി നൂൽപ്പുഴ പോലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം സന്ധ്യയോടെ കേരള-തമിഴ്‌നാട് അതിർത്തിയിലെ പാട്ടവയലിന് അടുത്ത പ്രദേശമായ ചെട്ട്യാലത്തൂർ ബസ് സ്‌റ്റോപ്പിൽ ഇരിക്കുകയായിരുന്ന യുവാക്കളെ സംശയത്തെ തുടർന്ന് ഡാൻസാഫ് സംഘം പരിശോധിക്കുകയായിരുന്നു. അതിർത്തിയിൽ സ്വകാര്യ വാഹനങ്ങൾ നിരന്തരം പരിശോധന നടത്തുന്നതിനാൽ മയക്കുമരുന്നു കടത്തുകാർ ലൈൻബസുകളെ അടക്കം ആശ്രയിക്കുന്നതായുള്ള വിവരത്തെ തുടർന്ന് പോലീസും എക്‌സൈസും പരിശോധന പൊതുയാത്ര വാഹനങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. അതിർത്തിയ്ക്ക് അടുത്ത പ്രദേശങ്ങളിൽ ബസുകളിൽ വന്നിറങ്ങുന്ന മയക്കുമരുന്ന് കടത്ത് സംഘങ്ങൾ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിക്കാൻ കാൽനടയായി കേരളത്തിലേക്ക് എത്താൻ ശ്രമിക്കാറുണ്ട്.

English summary : The young men are sitting on the edge of the forest; Dansaf’s test found MDMA; Two youths arrested

spot_imgspot_img
spot_imgspot_img

Latest news

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല നടൻ...

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സസ്പെൻസ് നിലനിർത്തി ബിജെപി

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ...

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം പാലക്കാട്:...

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

Other news

20 രൂപയ്ക്ക് 25 കിലോ അരി, 500 നല്‍കിയാല്‍ 12 ഇന കിറ്റ്

20 രൂപയ്ക്ക് 25 കിലോ അരി, 500 നല്‍കിയാല്‍ 12 ഇന...

തൊട്ടു തൊട്ടില്ല; ലക്ഷം തൊടാൻ ഇനി വൈകില്ല; ഇന്നത്തെ പൊന്ന് വില

തൊട്ടു തൊട്ടില്ല; ലക്ഷം തൊടാൻ ഇനി വൈകില്ല; ഇന്നത്തെ പൊന്ന് വില തിരുവനന്തപുരം:...

ഈ വർഷം സെലിബ്രിറ്റികൾ ആഘോഷമാക്കി മാറ്റിയ, സഞ്ചാരികളുടെ ഹോട്ട്‌സ്പോട്ടുകളായി മാറിയ പത്ത് ഇടങ്ങൾ

ഈ വർഷം സെലിബ്രിറ്റികൾ ആഘോഷമാക്കി മാറ്റിയ, സഞ്ചാരികളുടെ ഹോട്ട്‌സ്പോട്ടുകളായി മാറിയ പത്ത്...

എൻ‌ഐ‌എ ആസ്ഥാനത്തിന് സമീപം ചൈനീസ് നിർമിത റൈഫിൾ സ്കോപ്പ്

എൻ‌ഐ‌എ ആസ്ഥാനത്തിന് സമീപം ചൈനീസ് നിർമിത റൈഫിൾ സ്കോപ്പ് ന്യൂഡൽഹി∙ ജമ്മു കശ്മീരിലെ...

റാന്നിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് അപകടം: മൂന്ന് പേർക്ക് ഗുരുതര പരുക്ക്

റാന്നിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് അപകടം റാന്നി:...

ഇന്ത്യയുടെ ആക്രമണത്തിനിടെ പാക്കിസ്ഥാന് ദൈവിക സഹായം ലഭിച്ചു, ഞങ്ങൾക്ക് അത് അനുഭവപ്പെട്ടു

ഇന്ത്യയുടെ ആക്രമണത്തിനിടെ പാക്കിസ്ഥാന് ദൈവിക സഹായം ലഭിച്ചു, ഞങ്ങൾക്ക് അത് അനുഭവപ്പെട്ടു ഇസ്‍ലാമാബാദ്∙...

Related Articles

Popular Categories

spot_imgspot_img