web analytics

യു.കെയിൽ മൂന്നുപേരെ കൊന്ന യുവാവ് പദ്ധതിയിട്ടത് നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ കൂട്ടക്കൊലയ്ക്ക്..!

സ്വന്തം കുടുംബത്തിലെ മൂന്നു പേരെ കൊന്ന 19 കാരനായ യുവാവ് യു.കെ.യിൽ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ടതായി റിപ്പോർട്ട്. 2024 സെപ്റ്റംബർ 13 നാണ് നിക്കോളാസ് പ്രോസ്പർ തന്റെ അമ്മയായ ജൂലിയാന ഫാൽക്കൺ, സഹോദരൻ കെൽ, സഹോരി ഗിസെൽ എന്നിവരെ വെടിവെച്ചു കൊന്നത്.

വ്യാജ ലൈസൻസ് ഉപയോഗിച്ച് വാങ്ങിയ സ്റ്റെൻഗൺ ആണ് വെടിവെയ്പ്പിന് ഉപയോഗിച്ചത്. എന്നാൽ കുടുംബാംഗങ്ങളെ കൊന്ന നിക്കോളാസ് 34 പേരെ കൊലപ്പെടുത്താനാണ് താൻ പദ്ധതിയിട്ടത് എന്ന പോലീസിന് മൊഴി നൽകി.

താൻ പഠിച്ച സ്‌കൂളിലെ കുട്ടികളേയും അധ്യാപകരേയും കൊന്ന ശേഷം ആത്മഹത്യ ചെയ്യാനാണ് പ്രതി ലക്ഷ്യമിട്ടത്. പ്രശസ്തി നേടാനാണ് കൊലകൾ ഒക്കെയും ചെയ്തത് എന്നാണ് പ്രതി പോലീസിന് നൽകിയ മൊഴി. സ്റ്റെൻ ഗണ്ണിന് പുറമേ 100 വെടിയുണ്ടകളും കൂട്ടക്കൊലയ്ക്കായി ഇയാൾ സ്വന്തമാക്കിയിരുന്നു.

നൂറുകണക്കിന് ശാസ്ത്രജ്ഞരെയും ഗവേഷകരെയും പിരിച്ചുവിടാനൊരുങ്ങി ട്രംപ് ഭരണകൂടം: കാരണം ഇതാണ്….

നൂറുകണക്കിന് ശാസ്ത്രജ്ഞരെയും ഗവേഷകരെയും പിരിച്ചുവിടാന്‍ ട്രംപ് ഭരണകൂടം. ഏജന്‍സിക്ക് നല്‍കുന്ന തുക വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. അന്തിമതീരുമാനമായിട്ടില്ലെങ്കിലും കൂട്ട പിരിച്ചുവിടല്‍ നീക്കത്തിലേക്കാണ് ട്രംപ് ഭരണകൂടം നീങ്ങുന്നതെന്നാണ് സൂചനകള്‍.

നടപടി, ചെലവുകള്‍ വെട്ടിക്കുറയ്ക്കുക എന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ലക്ഷ്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം പരിസ്ഥിതി, പൊതുജനാരോഗ്യം മുതലായ വിഷയങ്ങളിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിലേക്കും നീങ്ങുമെന്നാണ് സൂചന.

ഏജന്‍സിയുടെ 17,000 ജീവനക്കാരില്‍ 65 ശതമാനം പേരെയും വെട്ടികുറയ്ക്കാന്‍ പദ്ധതിയിടുന്നതായി ഫെബ്രുവരിയില്‍ ട്രംപ് പറഞ്ഞിരുന്നു. ഇപ്പോൾ പരിസ്ഥിതി സംരക്ഷണ ഏജന്‍സി (ഇപിഎ)യിലെ ഗവേഷകരെയും ശാസ്ത്രജ്ഞരെയുമാണ് പിരിച്ചുവിടാനൊരുങ്ങുന്നത്.
അവശേഷിക്കുന്നവരെ ഏജന്‍സിയിലെ മറ്റ് വകുപ്പുകളിലേക്ക് മാറ്റാനും നീക്കമുണ്ട്. വിഷയത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.

അതേസമയം ഏജന്‍സിയിലെ പുനഃസംഘടനയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായുള്ളനടപടികളാണ് നടക്കുന്നതെന്നാണ് ഇപിഎ വക്താവ് മോളി വാസലിയോ വാര്‍ത്തകളോട് പ്രതികരിച്ചത്.

മലിനീകരണം, ശുദ്ധജലം, കാലാവസ്ഥാ വ്യതിയാനം എന്നിവയുള്‍പ്പെടെയുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന ശാസ്ത്ര ഗവേഷണ വിഭാഗമാണ് ഇ.പി.എ. പിരിച്ചുവിടലുകള്‍ ഈ സംവിധാനത്തെ ഇല്ലാതാക്കുമെന്ന വിമര്‍ശനം ശക്തമാണ്.

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

Other news

Related Articles

Popular Categories

spot_imgspot_img