രണ്ട് വര്‍ഷം മുമ്പ് അവസാനിപ്പിച്ച പങ്കാളിയുമായുള്ള ബന്ധം വീണ്ടും തുടരാന്‍ ആഗ്രഹം പ്രകടിപ്പിച്ച യുവാവ് ആ ബന്ധം തുടരുന്നതിനു പറഞ്ഞ മകരണം കേട്ട് അമ്പരന്നിരിക്കുകയാണ് സോഷ്യൽ മീഡിയ. തായ്‌വാനിലെ സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്കായ ഡികാര്‍ഡിലാണ് യുവാവ് പോസ്റ്റ് പങ്കുവെച്ചത്. തന്റെ പങ്കാളിയെ ചതിച്ചതില്‍ താന്‍ പശ്ചാത്തപിക്കുന്നുവെന്ന് യുവാവ് കുറിപ്പില്‍ പറഞ്ഞു. മുന്‍പങ്കാളിയുമായി ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള സമയം അതിക്രമിച്ചതായി ഇയാള്‍ പറഞ്ഞു. രണ്ട് വര്‍ഷം മുമ്പ് ബന്ധം അവസാനിപ്പിച്ചതിന് ശേഷം തന്റെ ജീവിതത്തില്‍ കണ്ടുമുട്ടിയ സ്ത്രീകളൊന്നും തന്റെ പ്രതീഷയ്‌ക്കൊത്തവർ ആയിരുന്നില്ലെന്നും യുവാവ് പറയുന്നു. മാത്രമല്ല മുന്‍ പങ്കാളി ഇപ്പോള്‍ കൂടുതല്‍ സുന്ദരിയായെന്നും പോസ്റ്റില്‍ യുവാവ് പറഞ്ഞു. തനിക്ക് ഒരിക്കലും മുന്‍പങ്കാളിയുടെ നിലവാരത്തിലേക്ക് എത്താനോ അവരുമായി താരതമ്യപ്പെടുത്താനോ കഴിയുമെന്ന് കരുതുന്നില്ലെന്ന് യുവാവ് പറഞ്ഞു. മുന്‍ പങ്കാളി സുന്ദരിയായി എന്നത് മാത്രമല്ല, കരിയറിലും അവര്‍ ഏറെ മുന്നേറിയതായും യുവാവ് കൂട്ടിച്ചേര്‍ത്തു. അവര്‍ ഇപ്പോള്‍ വലിയ നിലയിലായെന്നും ഒരു സ്ഥാപനത്തിന്റെ ഉടമയാണെന്നും യുവാവ് പറഞ്ഞു.
അവൾ കൂടുതല്‍ സുന്ദരിയായി. ആ ബന്ധം അവസാനിപ്പിച്ചതിന് ശേഷം ഞാന്‍ കണ്ടുമുട്ടിയവരൊന്നും അവളേക്കാള്‍ മികച്ചവരായിരുന്നില്ല,’’ യുവാവ് പറഞ്ഞു. യുവാവിനെ വിമർശിച്ച് നിരവധിപ്പേർ രംഗത്തെത്തി. ഒരിക്കൽ യുവതിയെ ചതിച്ചിട്ടും വീണ്ടും അവരോട് ബന്ധം സ്ഥാപിക്കാനെത്തിയ യുവാവിനെ പലരും രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. പങ്കാളിയെ ചതിച്ച നിമിഷത്തില്‍ അവരുടെ മേലുള്ള എല്ലാ അവകാശങ്ങളും നഷ്ടപ്പെട്ടതിനാല്‍ അവരെ വീണ്ടും ശല്യപ്പെടുത്തരുതെന്ന് ഒരാൾ പറഞ്ഞു.
Read Also: ആലപ്പുഴയിൽ സിപിഎം പ്രവർത്തകൻ എൽഡിഎഫ് ബൂത്ത് കമ്മിറ്റി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ