web analytics

8 ലക്ഷം രൂപയുടെ ചെരിപ്പ് മോഷണം പോയി, പോലീസ് സംശയിച്ചത് ഉടമയെ, കള്ളനാവാതിരിക്കാൻ ഒടുവിൽ സ്വയം അന്വേഷിച്ച് കേസ് തെളിയിച്ചു യുവാവ് !

8 ലക്ഷം രൂപയുടെ ചെരുപ്പ് മോഷണം പോയി. പോലീസ് കണ്ടെത്തലിൽ തങ്ങൾ കുറ്റകരാകുമെന്ന് അറിഞ്ഞതോടെ കള്ളനെ പിടികൂടാൻ സ്വയം മുന്നിട്ടിറങ്ങി കച്ചവടക്കാർ. കാസർകോട്ടെ കച്ചവടക്കാരായ നസീറിനും അബ്ബാസിനും ആണ് സ്വയം മുന്നിട്ടിറങ്ങി കള്ളനെ പിടിക്കേണ്ട അവസ്ഥയുണ്ടായത്.(The young man proved the case by researching himself to avoid being a thief)

സംഭവം ഇങ്ങനെ:

കിൻഫ പാർക്കിലെ ഗോഡൗണിൽ നിന്ന് കഴിഞ്ഞമാസം 22നാണ് 8 ലക്ഷം രൂപയുടെ ചെരുപ്പുകൾ മോഷണം പോയത്. മോഷണം കണ്ടെത്തിയതോടെ സ്ഥാപനത്തിന്റെ പാർണറായ എടനാട് കോടിമൂല മുഹമ്മദ് നസീർ പോലീസിൽ പരാതിയും നൽകി. ബദിയടുക്ക പോലീസ് പ്രാഥമിക അന്വേഷണത്തിന് ശേഷം അകത്തേക്ക് കടക്കരുത് എന്ന് നിർദ്ദേശം നൽകിയിരുന്നു. വിരലടയാള വിദഗ്ധർ എത്താൻ വൈകിയത് മൂലമാണ് പോലീസ് ഇങ്ങനെ പറഞ്ഞത്.

എന്നാൽ പിറ്റേദിവസം തന്നെ കടയിൽ ബാക്കിയുണ്ടായിരുന്ന ചെരുപ്പുകളും ഓഫീസിലെ ലാപ്ടോപ്പും കള്ളന്മാർ കൊണ്ടുപോയി. ഈ സംഭവവും അറിഞ്ഞതോടെയാണ് പോലീസ് കള്ളൻ കപ്പലിൽ തന്നെ എന്ന് സംശയിച്ചത്. ഗൾഫിലുള്ള പാർട്ണറെ കബളിപ്പിക്കാൻ മുഹമ്മദ് നസീർ തന്നെ ആയിരിക്കുമോ മോഷണം നടത്തിയത് എന്നാണ് പോലീസ് സംശയിച്ചത്. മോഷ്ടാവിനെ പിടികൂടാൻ യുവാവിന് തനിയെ ഇറങ്ങേണ്ടിവന്നത് ഇതോടെയാണ്.

തന്റെ എട്ടു ലക്ഷം രൂപ കവർന്നവരെ പിടികൂടാനായി ബന്ധുവായ അബ്ബാസിന്റെ സഹായത്തോടെ നാസർ അന്വേഷണം ആരംഭിച്ചു. ഒടുവിൽ കാസർകോട് കെഎസ്ആർടിസി ബസ്റ്റാൻഡിന് അടുത്ത് വഴിയോരക്കച്ചവടം നടത്തുന്നവരുടെ അടുത്ത് നിന്നും മോഷണം പോയ ചെരുപ്പുകൾ കണ്ടെത്തുകയായിരുന്നു.

എന്നാൽ കുമ്പള സ്വദേശിയായ മറ്റൊരാളിൽ നിന്നാണ് തങ്ങൾ ചെരുപ്പ് വാങ്ങിയത് എന്നാണ് അറസ്റ്റിലായ ആഷിക് പറയുന്നത്. അതെന്തായാലും പോയ മുതൽ തിരിച്ചു കിട്ടിയ ആശ്വാസത്തിലാണ് യുവാക്കൾ.

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

Other news

Related Articles

Popular Categories

spot_imgspot_img