വീട്ടിൽവച്ച് കുഞ്ഞിന് മുലയൂട്ടുകയായിരുന്ന യുവതിയുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കഠിനംകുളം പുതുക്കുറിച്ചി സ്വദേശി നിഷാന്താണ് പിടിയിലായത്. The young man captured the footage of the woman who was breastfeeding and arrested
ഇന്നലെ രാത്രി 2.30നാണ് സംഭവം.യുവതി കുഞ്ഞിന് മുലപ്പാൽ കൊടുക്കുന്ന യുവതിയുടെ ദൃശ്യം വീടിന്റെ മതിൽചാടിക്കടന്ന് വന്ന നിഷാന്ത്, തുറന്നിട്ട ജനാലയിലൂടെ മൊബൈലിൽ പകർത്തുകയായിരുന്നു. മൊബൈൽ ഫ്ലാഷ് ലൈറ്റ് കണ്ട് ഭയന്ന് യുവതി നിലവിളിച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു.
തുടർന്ന് വീട്ടുകാർ കഠിനംകുളം പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നിഷാന്തിനെ പിടികൂടിയത്. ഇയാൾ നിരവധി കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
പിടിച്ചുപറി, മാലപൊട്ടിക്കൽ, സ്ത്രീകളെ ഉപദ്രവിക്കൽ തുടങ്ങി നിരവധി കേസുകൾ ഇയാൾക്കെതിരെയുണ്ട്. കല്ലമ്പലം മുതൽ കോട്ടയം കറുകച്ചാൽ വരെയുള്ള സ്റ്റേഷനുകളിൽ വിവിധകേസുകളിൽ പ്രതിയാണ് നിഷാന്ത്.
ഫോട്ടോ എടുക്കാൻ ഉപയോഗിച്ച മൊബെൽ ഫോൺ പൊലീസ് കണ്ടെടുത്തു. പ്രതിക്കെതിരെ കാപ്പ ചുമത്തി കേസെടുക്കും.