web analytics

ഒരു പെണ്‍ പാമ്പിന് പിന്നാലെ മൂന്നോ നാലോ ആണ്‍ പാമ്പുകളുണ്ടാകും; മൂര്‍ഖന്‍ ഉള്‍പ്പെടെയുള്ള മറ്റ് പാമ്പുകള്‍ മനുഷ്യന്റെ കാലൊച്ച കേട്ടാല്‍ മാറും; എന്നാൽ ഈ പാമ്പുകൾ അങ്ങനെയല്ല; കടി കിട്ടിയാല്‍ മരണം ഉറപ്പ്; ജനുവരി വരെ വളരെ സൂക്ഷിക്കണം

പാമ്പുകളില്‍ ഏറ്റവും അപകടകാരിയെന്ന വിശേഷണം അണലിക്ക് സ്വന്തമാണ്. വളരെ വേഗത്തില്‍ അപ്രതീക്ഷിതമായിട്ടായിരിക്കും അണലിയുടെ ആക്രമണമുണ്ടാകുക. കടി കിട്ടിയാല്‍ മരണം ഉറപ്പെന്നാണ് അണലിയെ പറ്റി പറയാറുള്ളത്.

360 ഡിഗ്രിയില്‍ വളരെ വേഗത്തില്‍ തിരിയാനുള്ള ശേഷിയുണ്ട് അണലിക്ക്. നമ്മുടെ നാട്ടിലും വളരെ കൂടുതലായി കണ്ടുവരുന്ന ഉരഗ വര്‍ഗങ്ങളില്‍ ഒന്നാണ് അണലി.

ഡിസംബര്‍ ജനുവരി മാസങ്ങളിലാണ് കേരളത്തിൽ അണലികളെ കൂടുതലായി കണ്ടുവരുന്നത്. ഈ മാസങ്ങളിലാണ് അണലികള്‍ സാധാരണയായി ഇണചേരാറുള്ളത്.

ഒരു പെണ്‍ പാമ്പിന് പിന്നാലെ മൂന്നോ നാലോ ആണ്‍ പാമ്പുകളുണ്ടാകും. പെണ്‍ പാമ്പുകളെ തേടിയുള്ള ആണ്‍ പാമ്പുകളുടെ സഞ്ചാരം ഈ രണ്ട് മാസങ്ങളിലാണ് കൂടുതലായുള്ളത്.

ഈ സമയത്താണ് വീടുകളില്‍ കൂട്ടിയിട്ടിരിക്കുന്നതും അലക്ഷ്യമായി ഉപേക്ഷിച്ചിരിക്കുന്ന സാധനങ്ങളും വൃത്തിയാക്കി സൂക്ഷിക്കേണ്ടത്.

ഇല്ലെങ്കില്‍ ഇവിടങ്ങളില്‍ പാമ്പുകള്‍ക്ക് ഒളിച്ചിരിക്കാന്‍ സൗകര്യമുണ്ടാകും.ഭക്ഷണ അവശിഷ്ടങ്ങള്‍ വീടിന് പുറത്ത് വലിച്ചെറിയുന്നത് നിർബന്ധമായും ഒഴിവാക്കണം. ഒളിച്ചിരുന്ന് ഇര പിടിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന സ്വഭാവമുള്ള പാമ്പുകളാണ് അണലികള്‍.

മൂര്‍ഖന്‍ ഉള്‍പ്പെടെയുള്ള മറ്റ് പാമ്പുകള്‍ മനുഷ്യന്റെയോ മറ്റ് ജീവികളുടേയോ കാലൊച്ച കേട്ടാല്‍ പ്രദേശത്ത് നിന്ന് മാറും എന്നാല്‍ അണലികള്‍ അങ്ങനെ ഭയന്ന് പിന്‍മാറാതെ എന്താണ് സംഭവിക്കുന്നതെന്ന് ഒളിച്ചിരുന്ന് വീക്ഷിക്കുയാണ് പതിവ്.

മണ്ണിന്റെ നിറത്തിനോട് സാമ്യമുള്ള ഇവയുടെ നിറവും തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. മണ്ണില്‍ ഒരു അണലി പാമ്പ് പതുങ്ങിയിരുന്നാല്‍ കണ്ടുപിടിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല.

അറിയാതെ ചവിട്ടിയാല്‍ കടി ഉറപ്പാണ്. ഡോക്ടര്‍മാര്‍ പോലും പറയുന്നത് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ ആളുകളെ രക്ഷിക്കാന്‍ കഴിയും പക്ഷേ അണലിയുടെ കടിയേറ്റാല്‍ ജീവന്‍ രക്ഷിച്ചെടുക്കുക വളരെ പ്രയാസകരമാണെന്നാണ്.

spot_imgspot_img
spot_imgspot_img

Latest news

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്?

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്? കൊച്ചി:...

ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ

ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ കോട്ടയം: പെരുന്നയിലെ ഒരു...

ബസ് അപകടത്തില്‍ 25 മരണം; ദുരന്തമായി കുര്‍ണൂല്‍

ബസ് അപകടത്തില്‍ 25 മരണം; ദുരന്തമായി കുര്‍ണൂല്‍ ഹൈദരാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട...

Other news

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

അടിമാലി മണ്ണിടിച്ചിൽ; പുറത്തെത്തിച്ച ദമ്പതിമാരിൽ ഒരാൾക്ക് ദാരുണാന്ത്യം, രക്ഷാപ്രവർത്തനം നീണ്ടത് 6 മണിക്കൂറിലേറെ

അടിമാലി മണ്ണിടിച്ചിൽ; പുറത്തെത്തിച്ച ദമ്പതിമാരിൽ ഒരാൾക്ക് ദാരുണാന്ത്യം, രക്ഷാപ്രവർത്തനം നീണ്ടത് 6...

കാൻസറിന്റെ മുന്നറിയിപ്പ് ശരീരമറിയിക്കും; 80% പേരും അവഗണിക്കുന്ന ലക്ഷണങ്ങൾ ഡോക്ടർ വെളിപ്പെടുത്തുന്നു

കാൻസറിന്റെ മുന്നറിയിപ്പ് ശരീരമറിയിക്കും; 80% പേരും അവഗണിക്കുന്ന ലക്ഷണങ്ങൾ ഡോക്ടർ വെളിപ്പെടുത്തുന്നു ശരീരം...

ഇടുക്കിയിൽ ആസിഡ് പൊള്ളലേറ്റ് വായോധികൻ്റെ മരണം ; ദുരൂഹത

ഇടുക്കിയിൽ ആസിഡ് പൊള്ളലേറ്റ് വായോധികൻ്റെ മരണം ; ദുരൂഹത ഇടുക്കി കമ്പംമെട്ട് നിരപ്പേക്കടയില്‍...

ഇനി സന്ധ്യയും മകളും മാത്രം

ഇനി സന്ധ്യയും മകളും മാത്രം ഇടുക്കി: അടിമാലിയിൽ കൂമ്പൻപാറയിൽ മണ്ണിടിച്ചിലിനെ തുടർന്ന് വീടിനകത്ത്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

Related Articles

Popular Categories

spot_imgspot_img