web analytics

നവജാത ശിശുക്കളുടെ ഐ.സി.യുവിൽനിന്ന് പുറത്തേക്ക് വന്നത് ഉഗ്രവിഷമുള്ള വെള്ളിക്കെട്ടൻ; പതിനഞ്ച് കുട്ടികളും നഴ്‌സുമാരും രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട് മാത്രം;  സംഭവം കേരളത്തിൽ തന്നെ; അതും സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ


പരിയാരം: കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ നവജാതശിശുക്കളുടെ തീവ്രപരിചരണവിഭാഗത്തിൽ വിഷപാമ്പെത്തി. The venomous snake reached the Neonatal Intensive Care Unit of the Government Medical College Hospita

വ്യാഴാഴ്ച രാത്രി ഒൻപതോടെയാണ് നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാ​ഗത്തിന് പുറത്തിരുന്ന കൂട്ടിരിപ്പുകാർ പാമ്പിനെ കണ്ടത്.

 ഐ.സി.യുവിൽനിന്ന് പാമ്പ് പുറത്തേക്ക് വരുന്നത് കണ്ട് പരിഭ്രാന്തരായി ബഹളം വെച്ചു. ബഹ​ളം കേട്ട് ഓടിയെത്തിയവർ പാമ്പിനെ നീക്കി. വെള്ളിക്കെട്ടൻ എന്ന പാമ്പാണിതെന്നാണ് പ്രാഥമിക വിവരം.

പതിനഞ്ച് കുട്ടികളും നഴ്‌സുമാരുമാണ് ഈ സമയം ഐ.സി.യുവിൽ ഉണ്ടായിരുന്നത്. ഐ.സി.യുവിന് പുറത്തെ വരാന്തയിലാണ്‌ കൂട്ടിരിപ്പുകാർ രാത്രിയിൽ ഉറങ്ങാറുള്ളത്.

ചുറ്റുപാടും പടർന്നുകയറിയ ചെടികളിലൂടെയാണ് പാമ്പ് ഐ.സി.യു.വിലേക്ക് കടന്നതെന്നാണ് സൂചന. 

മെഡിക്കൽ കോളേജിന്റെ എട്ടാംനിലയിലേക്ക് പടർന്നുകയറിയ കാട്ടുവള്ളിയിലൂടെ മൂർഖൻപാമ്പ് വാർഡിലേക്ക് കയറിയ സംഭവം മുൻപ്‌ ഉണ്ടായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img