ചോദ്യങ്ങളിൽ നക്ഷത്രം എണ്ണും! പിആർ, എഡിജിപി, അൻവർ, വയനാട് കണക്കുകൾ, പൂരം കലക്കൽ… വിവാദങ്ങൾ ഏറെ;നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; സർക്കാരിനെതിരെ ആ‍ഞ്ഞടിക്കാൻ പ്രതിപക്ഷം

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിന് ഇന്നു തുടക്കമാകും. തൃശ്ശൂർപ്പൂരം കലക്കലും എ.ഡി.ജി.പി. എം.ആർ. അജിത്കുമാറിനെതിരേയുള്ള ആരോപണങ്ങളും കത്തിനിൽക്കുന്നതിനിടെ ചേരുന്ന സഭാ സമ്മേളനം പ്രക്ഷുബ്ധമാകാനാണ് സാധ്യത. സംസ്ഥാന സർക്കാരിനെതിരെ ശക്തമായ ആയുധങ്ങളുമായാണ് പ്രതിപക്ഷം നിയമസഭാ സമ്മേളനത്തിന് ഇക്കുറിയെത്തുന്നത്.The twelfth session of the fifteenth Kerala Legislative Assembly will begin today

വയനാട് ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് ഇന്ന് സമ്മേളനം പിരിയും. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കക്ഷി നേതാക്കളും സഭയിൽ സംസാരിക്കും.വയനാട് ദുരിത ബാധിതരെ സഹായിക്കാൻ ആവശ്യപ്പെട്ട തുക നൽകാത്തതിൽ കേന്ദ്രത്തിനെതിരായ വിമർശനം ഭരണപക്ഷം ഉയർത്തും.

വിഷയത്തിൽ പ്രതിപക്ഷവും നിലപാട് അറിയിക്കും. അതേസമയം, കണക്കുകളിലെ പ്രശ്നങ്ങൾ പ്രതിപക്ഷം ഉയർത്തും. ഈ മാസം 7ന് സഭ സമ്മേളനം തുടരുമ്പോൾ സർക്കാറിനെതിരെ നിയമസഭയിൽ ആഞ്ഞടിക്കാനാണ് പ്രതിപക്ഷ തീരുമാനം.

വിവാദവിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളെല്ലാം നക്ഷത്രചിഹ്നമിടാത്തവിഭാഗത്തിലേക്ക് മാറ്റിയെന്ന പ്രതിപക്ഷ ആരോപണവും ഇടതുസ്വതന്ത്ര എം.എൽ.എ.യായിരുന്ന പി.വി. അൻവർ സമ്പൂർണ സ്വതന്ത്രനായതുമൊക്കെ വിവാദങ്ങൾക്കു വഴിവെക്കും. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട പി.ആർ. വിവാദവും സഭയെ പ്രക്ഷുബ്ധമാക്കും.

spot_imgspot_img
spot_imgspot_img

Latest news

പ്രമുഖ നടിയുടെ പരാതി; സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് സർക്കുലർ

കൊച്ചി: പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട്...

കോഴിക്കോട്ടെ അപകടം; ബസ് ദേഹത്തേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു....

ചോദ്യപേപ്പര്‍ ചോര്‍ച്ച; എംഎസ് സൊല്യൂഷന്‍സിലെ രണ്ട് അധ്യാപകര്‍ പിടിയിൽ

കോഴിക്കോട്: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എംഎസ് സൊല്യൂഷന്‍സിലെ രണ്ട്...

പീഡന ശ്രമം ചെറുക്കുന്നതിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടിയ സംഭവം; ഹോട്ടൽ ഉടമ പിടിയിൽ

യുവതിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും കോഴിക്കോട്: പീഡന ശ്രമത്തിനിടെ ജീവനക്കാരിയായ യുവതി കെട്ടിടത്തിൽ...

വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ സംഘത്തെ പോലീസ് മർദ്ദിച്ചു; തലതല്ലി പൊട്ടിച്ചെന്ന് പരാതി; മർദ്ദനമേറ്റത് കോട്ടയം സ്വദേശികൾക്ക്

പത്തനംതിട്ട: ദമ്പതികൾ അടക്കമുള്ള സംഘത്തെ പൊലീസ് അകാരണമായി മർദ്ദിച്ചെന്ന് പരാതി. വിവാഹ ചടങ്ങിൽ...

Other news

പകുതി വിലയ്ക്ക് ഇരുചക്ര വാഹന തട്ടിപ്പ്; പ്രതി പട്ടികയിൽ കോൺഗ്രസ് നേതാവും

കണ്ണൂർ: പകുതി വിലയ്ക്ക് ഗൃഹോപകരണങ്ങളും ഇരുചക്ര വാഹനവും വാഗ്ദാനം ചെയ്തുകൊണ്ടുള്ള തട്ടിപ്പിൽ...

കാസർഗോഡ് പട്ടാപ്പകൽ വൻ കവർച്ച; ജോലിക്കാരൻ ഒളിവിൽ

കാസർഗോഡ്: കാസർഗോഡ് ചീമേനിയിൽ പട്ടാപ്പകൽ വീടിൻറെ മുൻവാതിൽ തകർത്ത് 40 പവൻ...

കോളിൽ മുഴുകി പിതാവ്; ബേബി സീറ്റിൽ ഒരുവയസുകാരിക്ക് ദാരുണാന്ത്യം

സിഡ്നി: ഫോൺ കോളിൽ ആയിരുന്ന പിതാവ് മകളെ ഡേ കെയറിൽ എത്തിക്കാൻ...

Related Articles

Popular Categories

spot_imgspot_img