web analytics

സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ കുട്ടികൾക്ക് പ്ളസ് വണ്ണി​ൽ സ്റ്റേറ്റ് സി​ലബസ് വേണ്ട; ഹയർ സെക്കൻഡറി ബാച്ചുകൾ നഷ്ടമാകുന്നു

കൊച്ചി: സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ കുട്ടികൾ പ്ളസ് വണ്ണി​ൽ സ്റ്റേറ്റ് സി​ലബസി​ലേക്ക് മാറുന്ന പ്രവണതയിൽ അഞ്ചു വർഷത്തിനിടെ കുത്തനെ കുറഞ്ഞു.

അഖി​ലേന്ത്യാ പരീക്ഷകളിൽ സ്റ്റേറ്റ് സിലബസുകാർ പിന്തള്ളപ്പെടുന്നതാണ് ഇതിനു കാരണം.

കുട്ടി​കളുടെ വരവ് കുറഞ്ഞതോടെ പല സ്കൂളുകളിലും ഹയർ സെക്കൻഡറി ബാച്ചുകൾ നഷ്ടമായതായാണ് റിപ്പോർട്ട്.

2020ൽ പത്താംക്ലാസ് പാസായ 37,772 സി.ബി.എസ്.ഇ വിദ്യാർത്ഥികൾ കേരള സിലബസിലേക്ക് മാറിയി​രുന്നു.

എന്നാൽ ഇത് 2024ൽ 19,382 പേരാണ് മാറി​യത്. 2020ൽ ഐ.സി.എസ്.ഇ വിജയിച്ച 7,936 വിദ്യാർത്ഥികളിൽ 3,726 പേർ കേരള സിലബസിലെത്തിയപ്പോൾ 2024ൽ ഈ വിഭാഗത്തിൽ വിജയിച്ച 7,517ൽ 2,385 വിദ്യാർത്ഥികളാണ് സ്റ്റേറ്റ് സിലബസിലേക്ക് മാറിയത്.

ഡൽഹി സർവകലാശാല പോലുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാർക്ക് അടിസ്ഥാനത്തിലുള്ള പ്രവേശനവും കേരള സിലബസിനെ നേരത്തെ ആകർഷകമാക്കിയിരുന്നു.

ഇപ്പോൾ അതും​ മാറി​. കേന്ദ്ര സർവകലാശാലകൾ പൊതുപ്രവേശന പരീക്ഷ ​മാനദണ്ഡമായപ്പോൾ കേരള സിലബസി​ലെ കുട്ടികൾ പി​ന്നാക്കം പോയതോടെയാണ് മാറ്റം​. കുട്ടികൾ കുറയുന്നതോടെ അദ്ധ്യാപക തസ്തികയും കുറയുമെന്ന ആശങ്കയുമുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img