കുമ്പള: ടാങ്കർ ലോറി വഴിമാറിയോടി അപകടത്തിൽപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെ കാസർകോട് നിന്നും മംഗ്ളൂറിലേക്ക് പോവുകയായിരുന്ന കെഎ 01 എഇ 9137 നമ്പർ ഗ്യാസ് ടാങ്കർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. മൊഗ്രാൽ പാലം കഴിഞ്ഞുള്ള ഇറക്കത്തിൽ വെച്ചാണ് ടാങ്കർ ലോറി വഴിമാറി സഞ്ചരിച്ചത്.The tanker lorry overturned and met with an accident
ദേശീയപാത നിർമാണത്തിന്റെ ഡിവൈഡറിൽ തട്ടിയാണ് ലോറി നിന്നത്. ഭാഗ്യം കൊണ്ടാണ് ലോറി മറിയാതിരുന്നത്. ലോറി ഡ്രൈവറും ക്ലീനറും അത്ഭുതകരമായി രക്ഷപ്പെട്ടു. ടാങ്കറിൽ ഗ്യാസ് ഉണ്ടായിരുന്നതായാണ് വിവരം.
ദേശീയപാത നിർമാണത്തിൽ ഏർപ്പെട്ട യുഎൽസിസി കംമ്പനിയുടെ രണ്ട് ക്രെയിനുകൾ എത്തിച്ച് ലോറി നീക്കിയാണ് തടസപ്പെട്ട വാഹനഗതാഗതം പുന:സ്ഥാപിച്ചത്. ഡ്രൈവർ ഉറങ്ങിയതായിരിക്കാം അപകടത്തിന് ഇടയാക്കിയതെന്നാണ് നിഗമനം.