web analytics

മുഴുവൻ ഫീസും അടക്കാതെ സർട്ടിഫിക്കറ്റുകൾ വിട്ടു നൽകില്ല;തുടർപഠനം മുടങ്ങി; മലബാർ മെഡിക്കൽ കോളേജിനെതിരെ ആരോപണവുമായി വിദ്യാർഥിനി

കോഴിക്കോട്: വിദ്യാർത്ഥിനിയുടെ സർട്ടിഫിക്കറ്റുകൾ കോളേജ് അധികൃതർ തടഞ്ഞ് വച്ചതോടെ തുടർപഠനം മുടങ്ങിയതായി ആക്ഷേപം. കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിനെതിരെയാണ് വിദ്യാർത്ഥിനിയുടെ ആരോപണം.The student’s allegation is against Malabar Medical College, Kozhikode

മൂന്നു വർഷം മുമ്പ് അഡ്മിഷനെടുത്തെങ്കിലും ക്ലാസ് തുടങ്ങുന്നതിനു മുമ്പ് തന്നെ ജോയിൻ ചെയ്യാനാകില്ലെന്ന് വിദ്യാർഥിനി അറിയിച്ചു. എന്നാൽ മുഴുവൻ ഫീസും അടക്കാതെ സർട്ടിഫിക്കറ്റുകൾ വിട്ടു നൽകാനാകില്ലെന്ന് ആണ് കോളേജ് അധികൃതർ മറുപടി നൽകിയത്.

2021ലാണ് ബാലുശേരി കിനാലൂർ സ്വദേശിയായ നന്ദന മൊടക്കല്ലൂരിലെ മലബാർ മെഡിക്കൽ കോളേജിൽ ഡയാലിസിസ് ടെക്നോളജി എന്ന കോഴ്സിനു ചേരുന്നത്.

ക്ലാസ് തുടങ്ങുന്നതിന് മുമ്പ് തന്നെ ആരോഗ്യ പ്രശ്നങ്ങളുണ്ടായതിനെ തുട‍ർന്ന് ക്ലാസിൽ ചേരുന്നില്ലെന്നറിയിച്ചു. എന്നാൽ മുഴുവൻ ഫീസും അടക്കാതെ സ്കൂൾ സർട്ടിഫിക്കറ്റുകൾ വിട്ടു നൽകാനാകില്ലെന്നാണ് കോളേജ് അധികൃതർ അറിയിച്ചത്.

ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയെ സമീപിച്ചതിനെ തുടർന്ന് മൂന്നു തവണ കോളേജിന് നോട്ടീസ് അയച്ചെങ്കിലും കോളേജ് അധികൃതർ ഹാജരായില്ല. പത്താം ക്ലാസ്, പ്ലസ് ടു സ‍ട്ടിഫിക്കറ്റുകൾ മൂന്നു വർഷമായി തടഞ്ഞു വെച്ചതു കാരണം മറ്റൊരു കോഴ്സിനും ചോരാനാകാത്ത വിദ്യാർഥി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

കാത്തിരിപ്പിന് വിരാമം; പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലം ഇന്ന് വൈകിട്ട് 3-ന്! ഫലം വേഗത്തിൽ അറിയാനുള്ള വഴികൾ ഇതാ

കാത്തിരിപ്പിന് വിരാമം; പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലം ഇന്ന് വൈകിട്ട് 3-ന്!...

കോലഞ്ചേരിയിൽ വെള്ളം കോരുന്നതിനിടെ 30 അടി താഴ്ചയുള്ള കിണറ്റിലേക്ക് കാൽവഴുതി വീണ് വീട്ടമ്മ; പിന്നാലെ ഇറങ്ങി ജീവൻ കാത്ത് ഭർത്താവ്

കോലഞ്ചേരിയിൽ വെള്ളം കോരുന്നതിനിടെ 30 അടി താഴ്ചയുള്ള കിണറ്റിലേക്ക് കാൽവഴുതി വീണ് വീട്ടമ്മ; പിന്നാലെ...

17-കാരനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം; കഞ്ചാവ് മാഫിയാ സംഘത്തിലെ രണ്ടുപേർ പിടിയിൽ

17-കാരനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം; കഞ്ചാവ് മാഫിയാ സംഘത്തിലെ രണ്ടുപേർ...

യുഎസിൽ കവർച്ചാ ശ്രമത്തിനിടെ ഇന്ത്യൻ വനിതയെ വെടിവെച്ചുകൊന്നു; നെഞ്ചുലയ്ക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്!

യുഎസിൽ കവർച്ചാ ശ്രമത്തിനിടെ ഇന്ത്യൻ വനിതയെ വെടിവെച്ചുകൊന്നു; നെഞ്ചുലയ്ക്കുന്ന സിസിടിവി ദൃശ്യങ്ങൾ...

Related Articles

Popular Categories

spot_imgspot_img