ഈ ഷൂവിന് എന്തിനാ 13 ദ്വാരങ്ങൾ; എല്ലാവരാലും തള്ളിപ്പറയപ്പെട്ട, വികൃതരൂപം ലക്ഷ്വറി ബ്രാൻഡ് ആയ കഥ

പല വർണങ്ങളിൽ പല രൂപങ്ങളിൽ സൂപ്പർ കംഫിർട്ടബിളായ ഒരു ലക്ഷ്വറി ബ്രാൻഡ്.. ക്രോക്‌സ് ഫൂട്ട്‌വെയർ എന്നാൽ പലരുടേയും സ്വപ്‌ന ബ്രാൻഡുകളിലൊന്നാണ്. നിറയെ ദ്വാരങ്ങളുള്ള വിചിത്രമായ ഡിസൈനിലിറങ്ങിയ ക്രോക്‌സ് ഒരിക്കൽ ലോകത്തെ ഏറ്റവും വെറുക്കപ്പെട്ട ഉത്പന്നങ്ങളുടെ മുൻനിരയിലുണ്ടായിരുന്നുവെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയുമോ?The story of the perverted luxury brand, rejected by all

ബോട്ട് തൊഴിലാളികൾ ജോലി സമയത്ത് മാത്രം ഉപയോഗിച്ചിരുന്ന ഒന്നായിരുന്ന ക്രോക്‌സ് എന്നുപറഞ്ഞാൽ അതും വിശ്വസിക്കാൻ കഴിയുമോ? എന്നാൽ അങ്ങനെയൊരു ചരിത്രവും ക്രോക്‌സിനുണ്ട്. ഏറ്റവും വെറുക്കപ്പെട്ടിടത്ത് നിന്നാണ് ആധുനിക ഷൂസിന്റെ ഫാഷൻ ഐക്കണായി ക്രോക്‌സ് വളർന്നത്. എല്ലാവരാലും തള്ളിപ്പറയപ്പെട്ട, വികൃതരൂപം എന്നുപോലും വിശേഷിപ്പിക്കപ്പെട്ട ക്രോക്‌സ് എങ്ങനെ ഇത്ര സൂപ്പർ ലക്ഷ്വറി ആയി? ക്രോക്‌സിന്റെ അവിശ്വസനീയമായ ആ യാത്ര എന്തായിരുന്നു?

വിപണിയിൽ അപരൻ കുറേ ഉണ്ടെങ്കിലും ക്രോക്സ് ധരിച്ച് പുറത്തിറങ്ങുമ്പോഴുള്ള കംഫർട്ട് മറ്റൊന്നിനും ലഭിക്കില്ല. ഒരിക്കൽ വാങ്ങിച്ചാൽ രണ്ട് മൂന്നും വർഷം വരെ ഉപയോഗിക്കാമെന്നത് ക്രോക്സിന്റെ മാത്രം പ്രത്യേകതയാണ്. ആദ്യം ഒരു പ്രത്യേക വിഭാഗത്തിന് വേണ്ടി മാത്രം പുറത്തിറക്കിയ ഈ ചെരുപ്പ് വളരെ പെട്ടെന്നാണ് മാർക്കറ്റിൽ മികച്ച സ്ഥാനം കണ്ടെത്തിയത്. 2002ൽ പുറത്തിറങ്ങിയ ക്രോക്സ് ചെരുപ്പിനും ആ കമ്പനിക്കും ചില പ്രത്യേകതയുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം…

ക്രോക്സ് ചെരുപ്പ് പ്രധാനമായും ബോട്ടിലും വെള്ളത്തിലും യാത്ര ചെയ്യുന്നവർക്ക് വേണ്ടി മാത്രമാണ് നിർമ്മിച്ചത്. കാരണം, ഈ ചെരുപ്പുമായി വെള്ളത്തിലിറങ്ങിയാൽ വഴുതി വീഴില്ല. മാത്രമല്ല, വെള്ളത്തിലും കരയിലും ഒരുപോലെ ഉപയോഗിക്കാമെന്നത് മറ്റൊരു പ്രത്യേകത. അതുകൊണ്ടാണ് ക്രോക്സ് എന്ന പേരും വീണത്. വെള്ളത്തിലും കരയിലും ജീവിക്കുന്ന മുതല (ക്രോക്കഡൈൽ) പേരിൽ നിന്നാണ് ക്രോക്സ് രൂപം കൊണ്ടത്.

യുഎസ്സിലെ കൊളാറോഡോ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു അമേരിക്കൻ ഫൂട്‌വെയർ ബ്രാൻഡ് ആണ് ക്രോക്‌സ് ഇൻക്. ക്രോക്‌സ് എന്ന ബ്രാൻഡ് നെയിമിൽ ഫോം പാദരക്ഷകൾ നിർമിക്കുകയും മാർക്കറ്റിലിറക്കുകയുമാണ് ക്രോക്‌സ് ഇൻക് ചെയ്യുന്നത്. ക്ലോഗ്‌സ് എന്നാണ് ഷൂ പോലെയുള്ള ഇവരുടെ ചെരിപ്പുകൾ അറിയപ്പെടുന്നത്. 13 ദ്വാരങ്ങളായിരിക്കും ഓരോ ക്ലോഗ്‌സിലും ഉള്ളത്.

പാദങ്ങൾക്ക് ആവശ്യത്തിന് വായുസഞ്ചാരം ഉറപ്പാക്കാനാണ് ഈ ദ്വാരങ്ങൾ. ഉപഭോക്താവിന്റെ താൽപര്യങ്ങൾക്കനുസരിച്ച് ഈ ദ്വാരങ്ങളിൽ ആക്‌സസറികൾ വെച്ച് അലങ്കരിക്കാം. ഇതിനായി ജിബിറ്റുകളും ക്രോക്‌സ് പുറത്തിറക്കുന്നുണ്ട്. ക്രോസ്‌ലൈറ്റ് (Croslite) എന്ന പ്രത്യേക മെറ്റീരിയലാണ് ഇവ നിർമിക്കാനായി ഉപയോഗിക്കുന്നത്.

എഥിലിൻ വിനൈൻ അസറ്റേറ്റ് എന്ന പോളിമറിൽ നിന്ന് നിർമിക്കുന്നതാണ് ക്രോസ്‌ലൈറ്റ്. റബറിനേക്കാളും പ്ലാസ്റ്റിക്കിനേക്കാളും ഗുണനിലവാരം കൂടിയ മെറ്റീരിയലാണ് ഇത്. കൂടുതൽ കാലം നിലനിൽക്കുന്നതും വെള്ളം തങ്ങിനിൽക്കാത്ത ബാക്ടീരിയകൾ രൂപപ്പെടുന്നതിനെ തടയുന്ന 40 ശതമാനം കൂടുതൽ ഷോക്ക് അബ്‌സോർബിങ്ങ് കപ്പാസിറ്റിയും ക്രോസ്‌ലൈറ്റിനുണ്ട്.

ആദ്യ കാഴ്ചയിൽ ആർക്കും ഇഷ്ടം തോന്നാത്ത വിധത്തിലായിരുന്നു ക്രോക്സിന്റെ ഡിസൈൻ. എന്നാൽ ആ ഡിസൈൻ തന്നെയാണ് ക്രോക്സിന്റെ വിജയവും. ആദ്യ ഘട്ടത്തിൽ അവർ മാർക്കറ്റിൽ ഉപയോഗിച്ച ഒരു പ്രധാന പരസ്യ വാചകം ‘ugly can be beautiful’ എന്നായിരുന്നു. ഈ പരസ്യ വാക്ക് ഹിറ്റായതോടെ കമ്പനിയുടെ രാശി മാർക്കറ്റിൽ തെളിഞ്ഞു. ആദ്യ ഘട്ടത്തിൽ ഇറക്കിയ എല്ലാ ചെരുപ്പുകളും വിറ്റുപോയി.

എന്നാൽ ചെരുപ്പ് ഹിറ്റായതോടെ എല്ലാവരുടെയും മനസിലുള്ള പ്രധാന സംശയം, എന്തുകൊണ്ടാണ് ക്രോക്സ് ചെരുപ്പിൽ 13 ദ്വാരങ്ങൾ ഉള്ളത് എന്നായിരുന്നു. ഒരു ജോഡി ചെരുപ്പിൽ ആകെ 26 ദ്വാരങ്ങളാണുള്ളത്. എന്തുകൊണ്ടാണിത്?

ഭാരം കുറഞ്ഞതും സുഖകരവും സ്ലിപ്പ്‌റെസിസ്റ്റന്റ് ഷൂ ആയിട്ടായിരുന്നു ക്രോക്സ് പുറത്തിറക്കിയത്. വെള്ളത്തിൽ വീണാൽ ഒഴുകുന്ന വിധമാവണം ഇതിന്റെ ഡിസൈനെന്ന് കമ്പനിക്ക് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ബോട്ടിൽ യാത്ര ചെയ്യുന്നവർക്ക് ഈ ചെരുപ്പ് വെള്ളത്തിൽ നഷ്ടപ്പെട്ടാൽ വീണ്ടെടുക്കാൻ ഗുണം ചെയ്യും.

ചെരുപ്പിലെ ദ്വാരങ്ങൾ വെന്റിലേഷന് വേണ്ടിയാണ് നൽകിയിരിക്കുന്നത്. ഇത് പുതുമ നിലനിർത്തുകയും ഈർപ്പം പുറത്തുവിടുകയും ചെയ്യുന്നു. മാത്രമല്ല പതിമൂന്ന് ദ്വാരങ്ങൾ പാദത്തിന് ചുറ്റും വായു സഞ്ചരിക്കാനും വിയർപ്പ് ബാഷ്പീകരിക്കാനും അനുവദിക്കുന്നു.

കാനഡയിലെ ക്യൂബേകിൽ പ്രവർത്തിച്ചിരുന്ന ഫോം ക്രിയേഷൻ കമ്പനിയിലെ ആൻഡ്രൂ റെഡ്ഡിഹോഫാണ് ക്രോക്‌സിന്റെ ആദ്യത്തെ രൂപം ഡിസൈൻ ചെയ്തത്. വാട്ടർ ആക്ടിവിറ്റികൾക്ക് അനുയോജ്യമായതും സുഖപ്രദവും വെള്ളം പറ്റിയാൽ വഴുതിപ്പോവാത്ത തരത്തിൽ സ്ലിപ് റെസിസ്റ്റന്റ് ആയതും വെള്ളത്തിൽ പൊങ്ങിക്കിടക്കാനായി ലൈറ്റ് വെയ്റ്റ് ആയതുമായ ബോട്ട് ഷൂ ആണ് അന്ന് നിർമിച്ചത്.

വെള്ളത്തിൽ ജോലി ചെയ്യുന്നവർക്ക് യോജിക്കുന്ന തരത്തിലായിരുന്ന ആ ഷൂസിന്റെ നിർമാണ്. അന്നതിന് ക്രോക്‌സ് എന്നുള്ള ബ്രാൻഡ് പേരൊന്നും ഉണ്ടായിരുന്നില്ല. വെറും ബൂട്ട് ഷൂ എന്നായിരുന്നു ആ പാദരക്ഷകൾ അറിയപ്പെട്ടിരുന്നതെങ്കിലും സുഖപ്രദമായതിനാൽ തന്നെ ഈ ഷൂ ബോട്ട് തൊഴിലാളികൾക്കിടയിൽ ഏറെ പ്രചാരത്തിലെത്തി. ഈ ഷൂസാണ് ഇന്ന് കാണുന്ന ക്രോക്സ് ബ്രാൻഡായി വളർന്നത്.

ഫൂട്ട്‌വെയർ ബ്രാൻഡിന് എന്ത് പേർ നൽകുമെന്ന ആലോചനകൾക്കിടെ വളരെ അവിചാരിതമായാണ് ക്രോക്‌സ് എന്ന പേര് കമ്പനിയുടെ സ്ഥാപകർക്ക് ലഭിച്ചത്. ക്ലോഗ്‌സ് ഷൂസിനെ ഒരുവശത്ത് നിന്ന് നോക്കുമ്പോൾ മുതലയുടെ മുൻവശം പോലെയുണ്ടെന്നായിരുന്നു മൂവർസംഘം കണ്ടെത്തിയത്. അതിനാലാണ് ക്രോക്‌സ് എന്ന പേരിട്ടത്. ക്രോക്‌സ് നിർമിക്കുന്ന മെറ്റീരിയലിന്റെ പേരായ ക്രോസ്‌ലൈറ്റിനോട് സമാനമായ പേരാണ് ക്രോക്‌സ് എന്നതും യാദൃശ്ചികം

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

പഞ്ചായത്തംഗവും അമ്മയും മരിച്ച നിലയിൽ

പഞ്ചായത്തംഗവും അമ്മയും മരിച്ച നിലയിൽ തിരുവനന്തപുരം: പഞ്ചായത്ത് അംഗത്തെയും അമ്മയെയും തൂങ്ങിമരിച്ച നിലയിൽ...

ഫിറോസിനെതിരെ രേണുവി​ന്റെ പിതാവ്

ഫിറോസിനെതിരെ രേണുവി​ന്റെ പിതാവ് കോട്ടയം: കൊല്ലം സുധിയുടെ അകാലവിയോ​ഗത്തെ തുടർന്ന് സന്നദ്ധസംഘടന നിർമ്മിച്ചു...

കുവൈത്തിൽ ചാരായ നിർമാണം; പ്രവാസി പിടിയിൽ

കുവൈത്തിൽ ചാരായ നിർമാണം; പ്രവാസി പിടിയിൽ കുവൈത്ത് സിറ്റി: കുവൈത്തിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽ...

പങ്കാളികളുടെ ഫോൺ സംഭാഷണവും തെളിവ്

ന്യൂഡൽഹി: വിവാഹമോചന കേസുകളിൽ പങ്കാളികളുടെ ഫോൺ സംഭാഷണവും തെളിവായി സ്വീകരിക്കാമെന്ന് സുപ്രീം...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

മഴ മുന്നറിയിപ്പിൽ മാറ്റം; അഞ്ചുദിവസം ഒറ്റപ്പെട്ട മഴ

മഴ മുന്നറിയിപ്പിൽ മാറ്റം; അഞ്ചുദിവസം ഒറ്റപ്പെട്ട മഴ തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം...

Related Articles

Popular Categories

spot_imgspot_img