web analytics

നാഗ സന്യാസിമാർ സംഘം ചേർന്നാണ് എത്തുന്നത്, അവർ നഗ്നരാണ്, ദേഹം മുഴുവൻ ഭസ്മം ചാർത്തിയിരിക്കും…ഭൂമിയിലെ ഏറ്റവും വലിയ തീർത്ഥാടന കൂട്ടായ്മയ്ക്ക് ഒരുങ്ങി പ്രയാഗ്‌രാജ്

മൂന്നു വർഷത്തിലൊരിക്കൽ കുംഭമേള. ആറു വർഷം പൂർത്തിയാകുമ്പോൾ അർധകുംഭമേള. പന്ത്രണ്ടു വർഷം കാത്തിരുന്നാൽ പൂർണകുംഭമേള.

പ്രയാഗ്‌രാജിൽ നടക്കാനിരിക്കുന്ന മഹാ കുംഭമേള മഹത്തായ ആത്മീയ സംഗമം എന്ന നിലയിൽ മാത്രമല്ല, ആഘോഷത്തിനായി നാട് ഒരുങ്ങുകയാണ്. മഹാകുംഭമേളയിൽ ലക്ഷ്യമിടുന്ന പ്രധാന റെക്കോർഡുകളിലൊന്ന് ഇ-റിക്ഷകളുടെ ഏറ്റവും വലിയ സമ്മേളനമാണ്.

നഗരത്തിൽ ഒരേ സമയം 1000 ഇലക്ട്രിക് റിക്ഷകൾ കൊണ്ടുവരാനാണ് പദ്ധതി. ഈ പരിശ്രമം ഉത്സവത്തിന്റെ മലിനീകരണം കുറയ്‌ക്കാനും പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്ന ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലൂടെ “ഗ്രീൻ ആൻഡ് ക്ലീൻ” തീമിനെ പിന്തുണയ്‌ക്കുന്നു.

രാം കി പൈഡി പ്രദേശത്തെ 55 ഘാട്ടുകളിലായി 28 ലക്ഷം ദീപങ്ങൾ തെളിച്ചുകൊണ്ട് പുതിയ തലത്തിലേക്ക് പോകാനാണ് മഹാ കുംഭമേള ലക്ഷ്യമിടുന്നത്. ഗംഗയുടെ ഘാട്ടുകളിൽ ഒരേസമയം 28 ലക്ഷം ദീപങ്ങൾ കത്തിക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ഔദ്യോഗിക പ്രസ്താവനകൾ പറയുന്നു.മഹാ കുംഭമേളയിൽ പങ്കെടുക്കാൻ 34 രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്രജ്ഞരെയാണ് യുപി സർക്കാർ ക്ഷണിച്ചിരിക്കുന്നത്.

ക്രമസമാധാനപാലനത്തിനായി 60,000 പോലീസുകാരെ വിന്യസിക്കും. സുരക്ഷാ സേനകളിൽ വിവിധ റാങ്കുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തും. സിസിടിവി നിരീക്ഷണം, ഡ്രോൺ നിരീക്ഷണം എന്നിവയുമുണ്ടാകും . ഉത്തർപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ വിവിധ ജില്ലകളിൽ നിന്ന് പ്രയാഗ് രാജിലേക്ക് നൂറുകണക്കിന് അധിക ബസുകൾ സർവീസ് നടത്തും. ദശലക്ഷക്കണക്കിന് തീർഥാടകർക്ക് താമസിക്കാൻ ടെൻ്റുകളുടെയും ഷെൽട്ടറുകളുടെയും രൂപത്തിൽ താൽക്കാലിക താമസസൗകര്യങ്ങൾ നിർമ്മിക്കുന്നുണ്ട്.

ഭൂമിയിലെ ഏറ്റവും വലിയ തീർത്ഥാടന കൂട്ടായ്മയാണ് കുംഭമേള. അതിവിശിഷ്ടമായ ദിവസങ്ങളിൽ ഗംഗ,യമുന, സരസ്വതി നദികളിൽ സ്നാനം ചെയ്യലാണ് പ്രധാന ചടങ്ങ്. ഇങ്ങിനെ സ്നാനം ചെയ്യുന്നതിലൂടെ ജന്മജന്മാന്തരങ്ങളായി പേറുന്ന പാപങ്ങൾ കഴുകി കളയപ്പെടും എന്നാണ് വിശ്വാസം. ദിഗംബരന്മാർ എന്ന് അറിയപ്പെടുന്ന പതിനായിരക്കണക്കിന് നാഗ സന്യാസിമാർ, അഘോരികൾ, ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വരുന്ന യോഗികൾ, ജാതി മത ലിംഗഭേദമന്യേ വിവിധ രാഷ്ട്രങ്ങളിൽ നിന്നെത്തുന്ന ദശലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന മഹാമേള.

ശരീരം മുഴുവൻ ഭസ്മം പൂശി കഠിനമായ സാധനയും ആത്മീയ അച്ചടക്കത്തിന്റെ കർശനമായ പാത പിന്തുടരുകയും ചെയ്യുന്ന, നഗ്നരായ നാഗ സന്യാസിമാരുടെ വരവാണ് കുംഭമേളയുടെ ഒരു പ്രധാന ആകർഷണം. സാധാരണ ജനസമൂഹത്തില്‍ നിന്നും അകന്നു കഴിയുന്ന ഇവർ എവിടെ നിന്നോ വന്ന് കുംഭമേളയിൽ മാത്രം നാഗരികത സന്ദർശിച്ച്, പുണ്യ നദികളിൽ സ്നാനം നടത്തി എവിടേക്കോ പോയി മറയുന്നു.
ജ്യോതിശാസ്ത്രം, ജ്യോതിഷം, ആത്മീയത, പാരമ്പര്യ അനുഷ്ഠാനങ്ങൾ, സാമൂഹികവും സാംസ്കാരികവുമായ ആചാരങ്ങളും പ്രയോഗങ്ങളും, കുംഭമേളയേ അനുഭവതലത്തിൽ അങ്ങേയറ്റം സമ്പന്നമാക്കുന്നു.

കുംഭമേളയിൽ ദൃശ്യമാകുന്ന ആത്മീയ-ആനന്ദവും, ഇടവിട്ടുള്ള മന്ത്രോച്ചാരണവും, അഘോരികളുടെ ഹൃദയം ത്രസിപ്പിക്കുന്ന താളവും നൃത്തവും, നിങ്ങളെ ആ ഒഴുക്കിനൊപ്പം നയിക്കും.ആനപ്പുറത്തും, കുതിരപുറത്തും, രഥങ്ങളിലുമായി, ഷാഹി സ്‌നാനത്തിനായി വരുന്ന നാഗ സാധുക്കളുടെ തിളങ്ങുന്ന വാളുകളും അനുഷ്ഠാനങ്ങളും, ആകർഷകമായ നിരവധി സാംസ്കാരിക പരിപാടികളും കുംഭമേളയിൽ പങ്കെടുക്കാൻ എത്തുന്ന നിങ്ങൾക്ക് ഒരു ജീവിത കാലത്തെ ഓർമ്മകളും അനുഭവങ്ങളും നൽകും. പുണ്യ നദികളിൽ സ്നാനം ചെയ്ത്, പാപങ്ങളിൽ നിന്ന് സ്വയം മോചിതരായി മോക്ഷപ്രാപ്തി നേടുവാൻ ഏറ്റവും നല്ല സമയമായി കുംഭമേള കണക്കാക്കപ്പെടുന്നു.

ഉത്തർപ്രദേശ് സംസ്ഥാനത്തെ വിനോദസഞ്ചാരത്തിന്റെ, പ്രത്യേകിച്ച് മതപരമായ ടൂറിസത്തിന്റെ കേന്ദ്രമായി സ്ഥാപിക്കാൻ തീവ്രമായ ശ്രമങ്ങൾ നടത്തിവരികയാണ്. ഈ പദ്ധതികൾ പ്രാവർത്തികമാക്കാൻ മഹാകുംഭ മേള അവസരം ഒരുക്കും.

ഓരോ കുംഭമേളകളിലും വിശേഷപ്പെട്ട ദിവസങ്ങളാണ് മൗന്യ അമാവസ്യ, വസന്ത് പഞ്ചമി, രാം നവമി, ചൈത്ര പൗർണ്ണമി.

ഈ ദിവസങ്ങളിലാണു കൂടുതൽ അഘോരികൾ ഗംഗയിൽ പുണ്യസ്നാനത്തിന് എത്തുക. ശിവരാത്രി ദിവസം ഗംഗയിൽ മുങ്ങിനിവരുന്നതു ‘ഷാഹി സ്നാനം’ എന്നാണ് അറിയപ്പെടുന്നത്. ഷാഹി സ്നാനം ചെയ്യുന്നവരുടെ ജന്മപാപം പൂർണമായും ഒഴിയുമെന്നാണ് അഘോരികളുടെ വിശ്വാസം.

നാഗ സന്യാസിമാർ ശിവഭക്തരാണ്. മ‍ഞ്ഞു പെയ്തു പാറയായി മാറുന്ന ഹിമാലയത്തിന്റെ താഴ്‍‌വരയിലാണ് അവർ ജീവിക്കുന്നത്. കുംഭമേളയിൽ സ്നാനം ചെയ്താണു സന്യാസം ആരംഭിക്കുന്നത്. പ്രായഭേദമില്ലാതെ ഒരുപാടു പേർ ഇത്തവണയും സന്യാസം സ്വീകരിക്കാൻ എത്തും. കുടുംബവും ബന്ധങ്ങളും ഉപേക്ഷിച്ച് ശാരീരിക സുഖങ്ങൾ ത്യജിച്ചാണു സന്യാസിയാകുന്നത്. ഇന്ദ്രിയങ്ങളുടെ ബന്ധനത്തിൽ നിന്നു മുക്തനായെന്നു ഗുരുവിനു ബോധ്യപ്പെടുമ്പോഴാണു സന്യാസദീക്ഷ ലഭിച്ച് നാഗസാധുവായി മാറുന്നത്.

അഘോരികൾ ദേഹത്തു തേയ്ക്കുന്ന ഭസ്മത്തെക്കുറിച്ച്… ചുടലഭസ്മമാണ് അത്. മനുഷ്യജന്മം പഞ്ചഭൂതങ്ങളിൽ ലയിച്ച അഗ്നിയുടെ ശേഷിപ്പിനെ ദേഹത്തു ചാർത്തുമ്പോൾ വിശുദ്ധിയുടെ പൂർണതയിലെത്തുമെന്നു സങ്കൽപം. അഘോരികളുടെ ഭക്ഷണവും ജീവിതരീതിയും കഠിനമാണ്. നീളമേറിയ ചുരുട്ടിൽ നിന്നു ശരീരത്തിലേക്കു പ്രവഹിക്കുന്ന പുകച്ചുരുളുകളിലാണ് അവർ തണുപ്പിൽ നിന്ന് ആശ്വാസം കണ്ടെത്തുന്നത്. താടിരോമങ്ങളും തലമുടിയും വെട്ടാറില്ല. ജഡപിടിച്ച മുടിക്കെട്ട് ജ്ഞാനത്തിന്റെ കിരീടമായി ശിരസിൽ കൊണ്ടു നടക്കുന്നു. തീക്ഷ്ണമായ മിഴികൾ വിദൂരതയിൽ ഉറപ്പിച്ചു ധ്യാനിക്കുന്നവരും ഭക്തർക്ക് അനുഗ്രഹം നൽകി ആശിർവദിക്കുന്നവരുമായി സന്യാസികൾ പലവിധമുണ്ട്.

ശിവന്റെയും വിഷ്ണുവിന്റെയും ക്ഷേത്രങ്ങളുടെ കവാടമാണു ‘ഹാർദ്വാർ’. ശിവനാണു ‘ഹർ’. കേദാർനാഥിന്റെ ദേവനാണു ശിവൻ. വിഷ്ണുവാണു ഹരി – ബദരീനാഥിന്റെ ദേവൻ. കടാവമാണു ‘ദ്വാർ’. ഹരിദ്വാറിനെ ഗംഗാദ്വാർ എന്നും വിശേഷിപ്പിക്കാറുണ്ട്. ഗംഗാ നദി പർവതങ്ങളിൽ നിന്നു പ്രവേശിക്കുന്ന വാതിലെന്നു വിശദീകരണം. തീർഥാടകർ ഹരിദ്വാറിലെത്തി ഗംഗാപ്രവാഹത്തിൽ മുങ്ങി നിവർന്നു നിർവൃതിയടയുന്നു. സൂര്യാസ്തമയം സാക്ഷിയാക്കിയാണു ഗംഗാ ആരതി. ചെരാതുകളും വിളക്കും തെളിച്ച് സന്യാസികൾ ഗംഗാനദിയെ പൂജിക്കുന്നു.

വിശ്വാസത്തിലും ഭക്തിയിലും സ്വയം ഉപേക്ഷയിലും സമർപ്പിതമാണു കുംഭമേള. ഗുരുവിന്റെ വാക്കുകളിൽ നിന്ന് അനുഭവങ്ങളുടെ ചുടലകളിലേക്ക് സന്യാസിമാരുടെ പ്രയാണം മഹാദേവനിലും ഹരിയിലും എത്തിച്ചേരാനാണ്. ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ തീർഥമാണു ഗംഗ, മഹാസ്നാനം പാപമുക്തിയും…

പ്രയാഗിലെ കുംഭമേളയിൽ നിന്നു വ്യത്യസ്തമാണു ഹരിദ്വാറിലെ അഘോരികളുടെ സംഗമം. പ്രയാഗിൽ സന്യാസിമാർക്കു മാത്രമായി നടപ്പാതയും പാലവും നിർമിച്ചിട്ടുണ്ട്. എന്നാൽ ഹരിദ്വാർ പട്ടണം പൂർണമായും അഘോരികൾക്കായി തുറന്നു കൊടുത്തിരിക്കുകയാണ്. നാഗ സന്യാസികൾ, സന്യാസിനികൾ, ആൾദൈവങ്ങളായി സ്വയം അവതരിച്ചവർ, ഭക്തർ… ‘ഹര ഹര മഹാദേവ്’ നാമജപങ്ങളുമായി ശംഖുനാദം മുഴക്കി ഇവർ വീഥികൾ ‘നിറഞ്ഞൊഴുകുന്നു’. ഭസ്മത്തിന്റെയും സുഗന്ധധൂപങ്ങളുടെയും ഗന്ധം നിറഞ്ഞ പട്ടണം കാവിയണിഞ്ഞ മനുഷ്യക്കടലായി മാറുന്നു. അഘോരികളുടെ സംഗമം കാണാനെത്തിയ വിദേശികളും ക്യാമറയുമായി തിരക്കിലേക്കിറങ്ങിയ ആയിരക്കണക്കിനാളുകളും കൗതുകം നിറഞ്ഞ കണ്ണുകളുമായി വഴിയരികിൽ കാത്തിരിക്കുന്നു.

നാഗ സന്യാസിമാർ സംഘം ചേർന്നാണ് എത്തുന്നത്. അവർ നഗ്നരാണ്. ദേഹം മുഴുവൻ ഭസ്മം ചാർത്തിയിരിക്കും. ഗുരുവിനു പുറകെ ഐക്യപ്പെട്ടുള്ള പദസഞ്ചലനം. മിഴിയിണ ചലിക്കാതെ ദൂരെ ദിക്കിലേക്കു നോക്കി ഗുരുവിന്റെ പാദങ്ങൾ പിൻതുടർന്നുള്ള നടത്തം. നഗ്നത മറ്റുള്ളവർ കാണുന്നതിന്റെ ജാള്യത അവരുടെ മുഖത്തു പ്രതിഫലിച്ചില്ല.

വിഷ്ണു–ശിവ സ്തുതികളോടെ അഘോരികൾ പടവിറങ്ങി ഗംഗയിൽ ‘മഹാസ്നാന’ത്തിന് ഇറങ്ങും. ആദ്യം കുളിക്കാനുള്ള അവകാശം നാഗ സന്യാസിമാർക്കാണ്. ജന്മാന്തര പാപങ്ങളുണ്ടെന്നും ഗംഗയുടെ വിശുദ്ധിയിൽ പാപങ്ങൾ ഒഴുകുമെന്നും വിശ്വസിച്ച് അവർ നീരാടി. സംഘങ്ങളായി മുങ്ങിനിവർന്നു തീരത്തണഞ്ഞ സന്യാസികൾ നഗ്നമേനിയിൽ ഭസ്മം തേച്ചു. ‘ഹർ ഹർ മഹാദേവ്’ സ്തുതിയിൽ ഗംഗാതീരം ശബ്ദമുഖരിതമായി. ഇക്കുറി ഹരിദ്വാറിലെ കുംഭമേളയിൽ ‘ഹിജഡ’ വിഭാഗത്തിനും സ്നാനത്തിന് അനുമതി നൽകിയിരുന്നു.

ശിവന്റെ പ്രതിപുരുഷന്മാരായി മാറിയവരാണു മഹാസ്നാനം നടത്തുന്ന അഘോരികളെന്നാണു വിശ്വാസം അതിനാൽത്തന്നെ നാഗസന്യാസികൾ മാഹാസ്നാനം നടത്തുന്നതു കാണാൻ അനുമതിയില്ല. ഈ സമയത്ത് മറ്റുള്ളവരെ നദിയിലിറങ്ങാൻ അനുവദിക്കില്ല.

The state government is rolling out extensive safety measures to ensure robust security for devotees and visitors at Maha Kumbh 2025, which begins on January 14, 2025, said senior government officials in a press note shared by state media cell on Sunday

spot_imgspot_img
spot_imgspot_img

Latest news

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ കോഴിക്കോട്: ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി...

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം ആലപ്പുഴ:...

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത്

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത് കൊച്ചി: ശബരിമല ക്ഷേത്രത്തിൽ...

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

Other news

ഉദ്ഘാടനം നടക്കുന്നതിന് മുൻപേ തന്നെ നിർമാണത്തിലിരുന്ന ജലസംഭരണി തകർന്നുവീണു; സംഭവം സൂറത്തിൽ; വൻ പ്രതിഷേധം

ഉദ്ഘാടനം നടക്കുന്നതിന് മുൻപേ തന്നെ നിർമാണത്തിലിരുന്ന ജലസംഭരണി തകർന്നുവീണു സൂറത്ത് ∙ ഗുജറാത്തിലെ...

ഇന്ത്യ–ന്യൂസിലൻഡ് ടി20: വിദ്യാർത്ഥികൾക്ക് 250 രൂപ ടിക്കറ്റ്; കെസിഎയുടെ പ്രത്യേക ഇളവ്

ഇന്ത്യ–ന്യൂസിലൻഡ് ടി20: വിദ്യാർത്ഥികൾക്ക് 250 രൂപ ടിക്കറ്റ്; കെസിഎയുടെ പ്രത്യേക ഇളവ് തിരുവനന്തപുരം:...

വാടകമുറിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; ക്രൂരതയ്ക്ക് പിന്നിൽ ഭർത്താവും സുഹൃത്തും; സംഭവിച്ചത് ഇങ്ങനെ:

വാടകമുറിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം ബെംഗളൂരു ∙ രാജരാജേശ്വരി...

Related Articles

Popular Categories

spot_imgspot_img