തിരുവനന്തപുരം: പുതുവര്‍ഷം പിറക്കാന്‍ ഇനി വെറും രണ്ടര മാസം മാത്രമാണ് അവശേഷിക്കുന്നത്. ഇപ്പോഴിതാ അടുത്ത വര്‍ഷം (2025) നല്‍കുന്ന പൊതു അവധി ദിനങ്ങളുടെ പട്ടിക പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. The state government has announced the list of public holidays for the next year
പൂര്‍ണ അവധി ദിനങ്ങള്‍ക്കൊപ്പം സമ്പൂര്‍ണ അവധി ദിനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഈ വര്‍ഷത്തെ പൊതുഅവധി ദിനങ്ങളില്‍ അഞ്ചെണ്ണം വരുന്നത് ഞായറാഴ്ച ദിവസങ്ങളിലാണ്. റിപ്പബ്ലിക് ദിനം, മുഹറം, നാലാം ഓണം/ശ്രീനാരായണഗുരു ജയന്തി, ശ്രീകൃഷ്ണ ജയന്തി, ശ്രീനാരായണഗുരു സമാധി എന്നീ അവധി ദിവസങ്ങളാണ് ഞായാറാഴ്ച വരുന്നത്.
എല്ലാ ഞായറാഴ്ചകളും രണ്ടാം ശനിയാഴ്ചകളും സര്‍ക്കാര്‍ അവധിയായിരിക്കും. ഗാന്ധി ജയന്തിയും, വിജയ ദശമിയും ഒരു ദിവസമാണ്. കൂടാതെ ഡോ. ബി.ആര്‍ അംബേദ്കര്‍ ജയന്തിയും, വിഷുവും ഒരു ദിവസമാണ്. മറ്റ് സര്‍ക്കാര്‍ അവധി ദിവസങ്ങള്‍ ചുവടെ
ജനുവരി 2: മന്നം ജയന്തി, ജനുവരി 26: റിപബ്ലിക് ദിനം, ഫെബ്രുവരി 26: മഹാശിവരാത്രി, മാര്‍ച്ച് 31: ഈദുല്‍ ഫിത്തര്‍, ഏപ്രില്‍ 14: വിഷു/ അംബേദ്കര്‍ ജയന്തി, ഏപ്രില്‍ 17: പെസഹ വ്യാഴം, ഏപ്രില്‍ 18: ദുഃഖവെള്ളി, മെയ് 1: മെയ്ദിനം, ജൂണ്‍ 6: ബക്രീദ്, ജൂലൈ 24: കര്‍ക്കടക വാവ്, ആഗസ്റ്റ് 15: സ്വാതന്ത്ര്യദിനം, ആഗസ്റ്റ് 28: അയ്യങ്കാളി ജയന്തി, സെപ്റ്റംബര്‍ 4: ഒന്നാം ഓണം, സെപ്റ്റംബര്‍ 5: തിരുവോണം/ നബിദിനം, സെപ്റ്റംബര്‍ 6: മൂന്നാം ഓണം, സെപ്റ്റംബര്‍ 7: നാലാം ഓണം/ശ്രീനാരായണഗുരു ജയന്തി, ഒക്ടോബര്‍ 1: മഹാനവമി, ഒക്ടോബര്‍ 2: വിജയദശമി/ ഗാന്ധിജയന്തി, ഒക്ടോബര്‍ 20: ദീപാവലി, ഡിസംബര്‍ 25: ക്രിസ്മസ്”