web analytics

ഓഫായ സ്കൂട്ടർ വീണ്ടും സ്റ്റാർട്ട് ആക്കുന്നതിനിടെ തീപിടുത്തം: കോഴിക്കോട് യുവാവ് രക്ഷപെട്ടത് അത്ഭുതകരമായി

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് തീപിടിച്ചു. തീപിടിത്തത്തിൽ സ്കൂട്ടർ പൂർണ്ണമായും കത്തിനശിച്ചു. കൂരാച്ചുണ്ട് പുളിവയലില്‍ ആണ് സംഭവം.

എഴുത്താണിക്കുന്നേല്‍ അനൂപ് ആന്റണിയുടെ സ്കൂട്ടറാണ് കത്തിയത്. വാഹനമോടിച്ചിരുന്ന ഇദ്ദേഹം തീ പടരുന്നത് കണ്ട് ചാടി ഇറങ്ങിയതിനാൽ അത്ഭുതകരമായി രക്ഷപ്പെട്ടു.

തീപിടിത്തത്തിൽ സ്കൂട്ടർ പൂര്‍ണമായും കത്തിനശിച്ചു. ഓടിവന്ന വാഹനം അപ്രതീക്ഷിതമായി ഓഫായതിനെത്തുടർന്ന് യുവാവ് വീണ്ടും സ്റ്റാർട്ട് ചെയ്ത് ഓടിക്കുന്നതിനിടെ തീപിടിക്കുകയായിരുന്നു.

ഓടിയെത്തിയ പ്രദേശവാസികൾ തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തുകയും പേരാമ്പ്ര അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് അഗ്‌നിരക്ഷാസേന സ്ഥലത്തെത്തുമ്പോഴേക്കും വാഹനം പൂർണ്ണമായി കത്തി നശിച്ചിരുന്നു.

കാനഡയിൽ ഇന്ത്യൻ വിദ്യാർഥിനി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ: കാണാതായത് 4 ദിവസം മുൻപ്

നാലു ദിവസം മുമ്പ് കാനഡയിൽ നിന്ന് കാണാതായ ഇന്ത്യൻ വിദ്യാർഥിനിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പഞ്ചാബ് സ്വദേശിനിയായ വൻഷികയാണ് മരണപ്പെട്ടത്. ബീച്ചിൽ നിന്ന് വൻഷികയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ഏപ്രിൽ 25ന് വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്ന് ഇറങ്ങിയ ശേഷമാണ് വിദ്യാർഥിനിയെ കാണാതായത്. പ്രധാനപ്പെട്ട ഒരു പരീക്ഷയും എഴുതിയിട്ടില്ല. ഫോണും സ്വിച്ച് ഓഫ് ആയിരുന്നു.

പോലീസ് നടത്തിയ അന്വേഷണത്തിൽ നാലുദിവസത്തിനു ശേഷം ബീച്ചിൽ നിന്ന് വൻഷികയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മരണകാരണത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

രണ്ടര വർഷം മുമ്പാണ് വൻഷിക ഡിപ്ലോമ കോഴ്സ് പഠിക്കുന്നതിനായി കാനഡയിലെത്തിയത്. വിദ്യാർഥിനിയുടെ മരണത്തിൽ കാനഡയിലെ ഇന്ത്യൻ ഹൈകമീഷൻ അനുശോചനമറിയിച്ചു. സാധ്യമായ എല്ലാ സഹായങ്ങളും അന്വേഷണത്തിന് തങ്ങൾ നൽകുമെന്നും അവർ ഉറപ്പു നൽകി.

spot_imgspot_img
spot_imgspot_img

Latest news

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

Other news

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

ബ്രസീല്‍ മുന്‍ പ്രസിഡൻ്റിന് 27 വര്‍ഷം തടവ്

ബ്രസീല്‍ മുന്‍ പ്രസിഡൻ്റിന് 27 വര്‍ഷം തടവ് ബ്രസീലിയ: ലുല ഡ സില്‍വ...

ഓടുന്ന ട്രെയിനിൽ നിന്നും ചാടിയിറങ്ങാൻ ശ്രമം; പ്രമുഖ നടിക്ക് ഗുരുതര പരിക്ക്

ഓടുന്ന ട്രെയിനിൽ നിന്നും ചാടിയിറങ്ങാൻ ശ്രമം; പ്രമുഖ നടിക്ക് ഗുരുതര പരിക്ക് ബോളിവുഡ്...

നിയന്ത്രണം വിട്ടു; മൂന്നാറിൽ ഡബിൾഡക്കർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി അപകടം

നിയന്ത്രണം വിട്ടു; മൂന്നാറിൽ ഡബിൾഡക്കർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി അപകടം മൂന്നാറിൽ...

തൃശൂരിൽ കോഴിക്കടയിൽ നിന്നും വാഹനവും പണവും മോഷ്ടിച്ച് കടന്നു; പ്രതികൾ അറസ്റ്റിൽ

തൃശൂരിൽ കോഴിക്കടയിൽ നിന്നും വാഹനവും പണവും മോഷ്ടിച്ച് കടന്നു; പ്രതികൾ അറസ്റ്റിൽ തൃശൂർ...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

Related Articles

Popular Categories

spot_imgspot_img