ഇടുക്കി പരുന്തുംപാറ വിനോദ സഞ്ചാര കേന്ദ്രത്തിലെ കൈയ്യേറ്റം ഒഴിപ്പിച്ച് റവന്യു വകുപ്പ്. പ്രത്യേക സർവേയിലൂടെയാണ് കൈയ്യേറിയ റവന്യു വകുപ്പിന്റെ സ്ഥലം കണ്ടെത്തിയത്. The revenue department has cleared the encroachment in Parunthumpara, Idukki
പരുന്തുംപാറയിൽ 110 ഏക്കർ സ്ഥലത്ത് കൈയ്യേറ്റം നടന്നിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം കണ്ടെത്തിയിരുന്നു. കൈയ്യേറിയ ഭൂമി തിരിച്ചുപിടിക്കാൻ ഊർജ്ജിത ശ്രമങ്ങളാണ് നിലവിൽ നടക്കുന്നത്.
പീരുമേട് മഞ്ചുമല വില്ലേജ് പരിധിയിൽപെടുന്ന 41 ഏക്കർ കൈയ്യേറ്റ ഭൂമി നിലവിൽ തിരിച്ചുപിടിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ കൈയ്യേറി നിർമിച്ച വ്യാപാര സ്ഥാപനം റവന്യു വകുപ്പ് സീൽ ചെയ്തു.









