web analytics

ഉൾവനത്തിൽ കുടുങ്ങിയ രക്ഷാപ്രവർത്തകർ സുരക്ഷിതർ; കാന്തൻപാറ ഫോറസ്റ്റ് ഔട്ട്പോസ്റ്റിൽ തിരിച്ചെത്തി

വയനാട് രക്ഷാദൗത്യത്തിനിടയിൽ മുണ്ടേരി ഉൾവനത്തിൽ കുടുങ്ങിയ രക്ഷാപ്രവർത്തകർ സുരക്ഷിതരായി കാന്തൻപാറ ഫോറസ്റ്റ് ഔട്ട്പോസ്റ്റിലെത്തി.The rescue workers who were trapped in the inner forest reached the Kanthanpara forest outpost safely

14 എമർജൻസി റസ്‌ക്യു ഫോഴ്‌സ് പ്രവർത്തകരും നാലു ടീം വെൽഫെയർ പ്രവർത്തകരുമാണ് സൂചിപ്പാറയുടെ സമീപം കാന്തൻപാറയുടെ താഴെയുള്ള പ്രദേശത്ത് കുടുങ്ങിയത്.

ഉരുൾപൊട്ടൽ ഉണ്ടായ ചൂരൽമലയിൽ നിന്നും മുണ്ടക്കൈയിൽ നിന്നും ഒഴുകിപ്പോയവരെ കണ്ടെത്താനായി നിലമ്പൂർ ചാലിയാറിൽ തിരച്ചിലിന് പോയ സംഘമാണ് വനത്തിൽ കുടുങ്ങിയത്.

കഴിഞ്ഞ ദിവസം നടന്ന തിരച്ചിലിനിടെ മൂന്ന് രക്ഷാപ്രവർത്തകർ സൂചിപ്പാറ വെള്ളച്ചാട്ടത്തിനരിൽ കുടുങ്ങിയിരുന്നു. ഇവരെ വ്യോമസേനയും അഗ്നിശമനസേനയും ചേർന്നാണ് രക്ഷപ്പെടുത്തിയത്.

വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഇനിയും കണ്ടെത്താനുള്ളത് 180 പേരെയാണ്. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 370 ആയി.

ചാലിയാറിൽ നടത്തിയ തിരച്ചിലിൽ ഇതുവരെ 74 മൃതദേഹങ്ങളും 133 ശരീരഭാഗങ്ങളുമാണ് ലഭിച്ചത്. ചാലിയാര്‍ പുഴയോട് ചേര്‍ന്ന വനമേഖല കേന്ദ്രീകരിച്ചായിരുന്നു ഇന്ന് തിരച്ചിൽ നടത്തിയത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img