web analytics

വ്യാജ കരാർ ഉണ്ടാക്കി 30 ലക്ഷം തട്ടിയെടുത്തു; മൂവാറ്റുപുഴ സ്വദേശിയായ വൈദികനടക്കം 4 പേർ പിടിയിൽ

കൊച്ചി: കൊച്ചിയിൽ വ്യാജ കരാർ ഉണ്ടാക്കി വൈദികനും സംഘവും തട്ടിയത് 30 ലക്ഷം രൂപ. കാസർകോട്​ മൂളിയാർ സ്വദേശി സതീശ​നിൽ നിന്നാണ് ഇവർ 30 ലക്ഷം രൂപ തട്ടിയെടുത്തത്.

പരാതിയെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ വൈദികൻ അടക്കം നാലുപേർ പിടിയിലായി.

മൂവാറ്റുപുഴ മേക്കടമ്പ് മൂലങ്കുഴി വീട്ടിൽ 66 കാരനായ ഫാ. ജേക്കബ് മൂലങ്കുഴി, കൊച്ചി പോണേക്കര ചങ്ങാടംപൊക്ക് നികർത്തിൽ വീട്ടിൽ 58 കാരനായ പൊന്നപ്പൻ, പോണേക്കര സൗപർണിക വീട്ടിൽ 45 കാരനായ ഷൈജു പി.എസ്, തൃക്കാക്കര മരോട്ടിച്ചുവട് മുക്കുങ്ങൽ വീട്ടിൽ 54 കാരനായ എം.ടി. ഷാജു എന്നിവരാണ് പോലീസിൻ്റെ പിടിയിലായത്.

ജില്ല സെൻട്രൽ എ.സി.പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീ​കരിച്ച്​ നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.

ഇടപ്പള്ളി പോണേക്കരയിൽ, തൃപ്പൂണിത്തുറ സ്വദേശി ബിന്ദു ഷാജി എന്നയാളുടെ പേരിലുള്ള 80 ലക്ഷം രൂപ വിലയുള്ള വീട് ഫാ. ജേക്കബ് മൂലങ്കുഴി 50 ലക്ഷം രൂപയുടെ ചെക്ക് നൽകി കരാർ ചെയ്​ തിരുന്നു.

പണത്തിന് അത്യാവശ്യം ഉണ്ടെന്നുപറഞ്ഞ്​ ഇതേ വീട്​ കാസർകോട്​ സ്വദേശി സതീശന്​ 45 ലക്ഷം രൂപക്ക് തരാം എന്നുപറഞ്ഞ്​ വിശ്വസിപ്പിക്കുകയായിരുന്നു.

വ്യാജ കരാറുണ്ടാക്കി ഇയാളിൽനിന്ന്​ പ്രതികൾ 30 ലക്ഷം കൈക്കലാക്കുകയായിരുന്നു. എളമക്കര എസ്.എച്ച്.ഒ ഹരികൃഷ്ണന്‍റെ നേതൃത്വത്തിലാണ്​ പ്രതികളെ പിടികൂടിയത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img