web analytics

കേരളത്തിന്അഭിമാനം, രാജ്യത്തെതന്നെ ഏറ്റവും ഉയമുള്ള മാർബിൾ വി​ഗ്രഹം വെങ്ങാനൂരിന് സ്വന്തം; ഒറ്റക്കല്ലിൽ വി​ഗ്രഹം കൊത്താൻ രാജസ്ഥാനിലെ മാർബിൾ മല വിലയ്‌ക്ക് വാങ്ങി; പണിപൂർത്തിയാക്കിയത് 18.5 അടി ഉയരത്തിൽ ഒറ്റക്കല്ലിൽ തീർത്ത ആദി പരാശക്തിയുടെ വിഗ്രഹം

തിരുവനന്തപുരം: രാജ്യത്തെതന്നെ ഏറ്റവും ഉയമുള്ള മാർബിൾ വി​ഗ്രഹത്തിന്റെ നിർമ്മാണം പൂർത്തിയായി. വെങ്ങാനൂർ പൗർണമിക്കാവ് ബാല ത്രിപുര സുന്ദരിദേവീ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുന്നതിനുള്ളതാണ് വി​ഗ്രഹം. ആദിപരാശക്തി വിഗ്രഹത്തിന്റെ കൊത്തുപണികളാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. രാജസ്ഥാനിലെ ജയ്പൂരിൽ ഏകദേശം രണ്ടുവർഷം കൊണ്ടാണ് വി​ഗ്ര​ഹത്തിന്റെ നിർമ്മാണം പൂർത്തിയായത്.

രാജമാതംഗിയുടെയും ദുർഗ്ഗാദേവിയുടെയും വിഗ്രഹങ്ങളാണ് മാർബിളിൽ കൊത്തിയെടുത്തത്. 18.5 അടി ഉയരത്തിൽ ഒറ്റക്കല്ലിൽ തീർത്തതാണ് ആദി പരാശക്തിയുടെ വിഗ്രഹം. പീഠം കൂടി ആകുമ്പോൾ 23 അടി ഉയരമാകും ഉണ്ടാകുക. രാജ്യത്തെ തന്നെ ഏറ്റവും ഉയരം കൂടിയ മാർബിൾ വിഗ്രഹമാണ് ഇത്. രാജസ്ഥാനിലെ മാർബിൾ മല വിലയ്‌ക്ക് വാങ്ങിയ ശേഷമാണ് ഒറ്റക്കൽ വിഗ്രഹം കൊത്തിയെടുത്തത്. ഭയിൻസ്ലാനയിൽ നിന്നെടുത്ത 30 അടി ഉയരവും 20 അടി കനവും 40-50 ടൺ ഭാരമുള്ള മാർബിൾ ശിലയിലാണ് ആദിപരാശക്തി രൂപം കൊത്തിയെടുത്തത്. ഏകദേശം ആറ് കോടിയോളം രൂപയാണ് ചിലവഴിച്ചത്.

Read Also: മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരന് എട്ടിന്റെ പണി നൽകി കെ.എസ്.ആർ.ടി.സി എസി; ബസ് വേറേവഴിക്കാണ് പോകുന്നത്, മറ്റേതെങ്കിലും ബസിൽ കയറി പോകാൻ കണ്ടക്ടറുടെ ഉപദേശം; എടപ്പാളിൽനിന്ന് എറണാകുളത്തേക്ക് ടിക്കറ്റ് റിസർവ് ചെയ്ത യാത്രക്കാരന്റെ ദുരനുഭവം ഇങ്ങനെ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img