പെരുമ്പാവൂരിൽ നിന്ന് മോഷണം പോയ ബൈക്ക് മൂവാറ്റുപുഴയിൽ നിന്ന് കണ്ടെടുത്തു. മോട്ടോർ വാഹന വകുപ്പിൻ്റെ എൻഫോഴ്സ്മെൻ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് വാഹനം പിടികൂടിയത്.The police searched and found nothing. Finally, the motor vehicle department found the stolen bike
മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻ്റിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന ബെക്കിൽ അവ്യക്തമായ നമ്പർ പ്ലേറ്റ് കണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥർ വാഹനം വിശദമായി പരിശോധന നടത്തുകയായിരുന്നു.
ചെയ്സ് നമ്പർ പരിശോധിച്ച് വാഹന ഉടമയെ ബന്ധപ്പെട്ടപ്പോഴാണ് മോഷണവിവരം അറിയുന്നത്. പുറകിലെ നമ്പർ പ്ലേറ്റ് എടുത്തു മാറ്റിയ നിലയിലായിരുന്നു വാഹനം.
മോഷണ വാഹനം ആണെന്ന് വ്യക്തമായതോടെ മൂവാറ്റുപുഴ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പിന്നീട് പെരുമ്പാവൂർ പോലീസിൽ ബന്ധപ്പെട്ടപ്പോൾ വാഹനം മോഷണം പോയെന്ന പരാതിയുണ്ടെന്ന് വ്യക്തമായി.
എറണാകുളം എൻഫോസ്‌മെന്റ് മുവാറ്റുപുഴ സ്‌ക്വാഡ് MVI ഭരത് ചന്ദ്രൻ, AMVI മാരായ ദിനേഷ്‌കുമാർ, രതീഷ് എം വി, ഡ്രൈവർ രാജേഷ് എന്നിവർ ചേർന്നാണ് വാഹനം മുവാറ്റുപുഴ പോലീസിൽ ഏല്പിച്ചത്.