web analytics

വയറുകീറി ആന്തരികാവയവങ്ങൾ പുറത്തുവന്ന നിലയിൽ മൃതദേ​ഹം; മഴുവന്നൂരിൽ കോളജ് അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസ്


കൊച്ചി: എറണാകുളം മഴുവന്നൂരിൽ കോളജ് അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസ്. The police said that the incident where a college teacher was found dead in Mazhuvannoor, Ernakulam, was a suicid

രാജഗിരി കോളേജിലെ ഹിന്ദി വിഭാഗം പ്രൊഫസറായ മഴുവന്നൂർ കവിതപടിയിൽ വെണ്ണിയേത്ത് വി എസ്. ചന്ദ്രലാൽ സ്വയം ജീവനൊടുക്കുകയായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. 

കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെയാണ് നാൽപ്പത്തൊന്നുകാരനായ ചന്ദ്രലാലിനെ വീടിന് സമീപമുള്ള പറമ്പിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വയറുകീറി ആന്തരികാവയവങ്ങൾ പുറത്തുവന്ന നിലയിലായിരുന്നു മൃതദേ​ഹം.

സ്വന്തം ശരീരം മുറിവേൽപ്പിക്കുന്ന രീതിയിൽ മാനസിക വെല്ലുവിളി നേരിട്ട ആളായിരുന്നു മരിച്ച ചന്ദ്രലാലെന്ന് പൊലീസ് പറഞ്ഞു. മാനസിക വെല്ലുവിളി മറികടക്കുന്നതിന് ഇദ്ദേഹം ചികിത്സയിലായിരുന്നുവെന്നും ബന്ധുക്കൾ മൊഴി നൽകി. 

രണ്ടാഴ്ചയോളമായി ചന്ദ്രലാൽ കോളേജിൽ എത്തിയിരുന്നില്ല. അദ്ദേഹം അവധിയിലെന്നാണ് കോളേജ് അധികൃതർ അറിയിച്ചത്. മൂന്ന് മാസം മുൻപാണ് ഇദ്ദേഹത്തിൻ്റെ അച്ഛൻ മരിച്ചത്. ഇതിന് ശേഷം കടുത്ത മനോവിഷമത്തിലായിരുന്നു.

അയൽവാസിയായ സ്ത്രീയാണ് മാരകമായി മുറിവേറ്റ് മരിച്ചുകിടക്കുന്ന നിലയിൽ ചന്ദ്രലാലിനെ കണ്ടെത്തിയത്. വിവരം അറിഞ്ഞ് റൂറൽ എഎസ് പി മോഹിത് റാവത്തിൻ്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. 

ഫോറൻസിക് സംഘമടക്കം പരിശോധന നടത്തിയിരുന്നു. സംഭവം ആത്മഹത്യയാണെന്ന് പൊലീസിന് തുടക്കത്തിൽ തന്നെ സംശയം ഉണ്ടായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img