web analytics

പൊലീസ് എത്തി, അതിഥി തൊഴിലാളി താമസിച്ചിരുന്ന പട്ടിക്കൂട് താഴിട്ട് പൂട്ടി

കൊച്ചി: എറണാകുളം പിറവത്ത് അതിഥി തൊഴിലാളി പട്ടിക്കൂട്ടിൽ കിടന്ന സംഭവത്തിൽ ഇടപെട്ട് പൊലീസ്. പൊലീസ് എത്തി പട്ടിക്കൂട് താഴിട്ട് പൂട്ടി.The police intervened in the incident where the guest worker was lying in the dog cage. The police arrived and locked the doghouse

അതിഥി തൊഴിലാളിയെ സ്റ്റേഷനിൽ എത്തിച്ചു. നാട്ടുകാരുടെ പരാതിയെ തുട‍ർന്നാണ് ന​ഗരസഭാ അധികൃതരും പിറവം പൊലീസും ചേ‍ർന്ന് സ്ഥലത്തെത്തി പട്ടിക്കൂട് പൂട്ടിയത്.

ബംഗാൾ സ്വദേശി ശ്യാം സുന്ദറാണ് പട്ടിക്കൂട്ടിൽ താമസിച്ചിരുന്നത്. 500 രൂപ മാസവാടകയ്ക്കാണ് ഉടമസ്ഥൻ അതിഥി തൊഴിലാളിക്ക് പട്ടിക്കൂട് നൽകിയത്.

ഉടമസ്ഥന്റെ തന്നെ തൊട്ടടുത്ത വീട്ടിൽ അതിഥി തൊഴിലാളികൾ കൂട്ടമായി താമസിക്കുന്നുണ്ട്. എന്നാൽ ഇവിടെ വാടക കൂടുതലായിരുന്നതിനാലാണ് ശ്യാം സുന്ദർ പട്ടിക്കൂട് തിരഞ്ഞെടുക്കാൻ തയാറായത്.

കൂടിന്റെ ​ഗ്രിൽ വാതിൽ കാർബോ‍ർഡ് കൊണ്ട് മറച്ചിരുന്ന നിലയിലായിരുന്നു. ഒരാൾക്ക് താമസിക്കാൻ കഴിയുന്ന തരത്തിലാണ് കൂടൊരിക്കിയിരുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം വേണമെന്നും കാരണം അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img