web analytics

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയത് പ്രണയം നടിച്ച്; യുവാവ് പിടിയിൽ

പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ minor girl കടത്തിക്കൊണ്ടുപോയ കേസിൽ യുവാവിനെ മൂർഷിദാബാദിൽ നിന്നും പോലീസ് പിടികൂടി.

വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് ജാലങ്കി സ്വദേശി സബൂജ് (22)നെയാണ് സംഭവം നടന്ന് ദിവസങ്ങൾക്കുള്ളിൽ അങ്കമാലി പോലീസ് പിടികൂടിയത്.

20ന് ആണ് അങ്കമാലി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശികളായ ദമ്പതികളുടെ മകളെ കാണാനില്ലെന്ന പരാതി ലഭിക്കുന്നത്.

പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ ഇയാൾ പെൺകുട്ടിയേയും കൊണ്ട് ബസിൽ ബംഗലുരുവിൽ എത്തിയതായും അവിടെ നിന്ന് വിമാനത്തിൽ കൊൽക്കത്തയിലേക്ക് കടന്നതായും അറിഞ്ഞു.

ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്സേനയുടെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ കെ.പ്രദീപ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ അജിത് കുമാർ എന്നിവർ തൊട്ട് പിന്നാലെ കൊൽക്കത്തയിലെത്തി.

അവിടെ നിന്ന് റോഡ് മാർഗം ബംഗ്ലാദേശ് അതിർത്തിയിലുള്ള ഉൾഗ്രാമമായ ജാലങ്കിയിലെത്തി. പെൺകുട്ടിയെ അവിടെ ഇയാളുടെ വീട്ടിൽ താമസിപ്പിച്ചിരിക്കുകയായിരുന്നു.

ജാലങ്കി പോലീസിൻ്റെ സഹായത്തോടെ സാഹസികമായാണ് അവിടെ നിന്നും രണ്ട് പേരെയും കൊൽക്കത്തയിലെത്തിച്ചത്.തുടർന്ന് കേരളത്തിലേക്ക് തിരിക്കുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img