web analytics

വനം വകുപ്പ് കുരിശു തകർത്തിട്ടും തൊമ്മൻ കുത്തിൽ പിന്മാറാതെ വിശ്വാസികൾ

തൊടുപുഴ തൊമ്മൻ കുത്ത് സെയ്ന്റ് തോമസ് പള്ളിയിൽ നിന്ന് നാരുങ്ങാനത്ത് വനം വകുപ്പ് കുരിശു തകർത്ത സ്ഥലത്തേയ് ക്ക് നടത്തിയ കുരിശിന്റ വഴി പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് തടഞ്ഞു.

എന്നാൽ സ്വന്തം ഭൂമിയിൽ കയറാൻ അവകാശമുണ്ടെന്ന നിലപാട് വിശ്വാസികൾ സ്വീകരിച്ചതോടെ സംഘർഷം ഒഴിവാക്കാനായി പോലീസ് നയപരമായ നിലപാട് എടുത്തു. ഇതോടെ പ്രശ്നങ്ങൾ ഒഴിവായി.

വികാരിയുടെ നേതൃത്വത്തിൽ പള്ളിയുടെ ഭൂമിയിൽ പ്രവേശിച്ച് പ്രർത്ഥന നടത്തി. കുരിശു സ്ഥാപിക്കുന്നത്ത് ഉൾപ്പെടെയുള്ള കാര്യങ്ങൾ രൂപതയും സർക്കാരുയി ആലോചിച്ചു പിന്നീട് തീരുമാനിക്കും. ദുഃഖ വെള്ളിയാഴ്ച്ച പള്ളിയിലെ പിഡാനുഭവ ശുശ്രൂ ഷകൾ ക്ക് ശേഷമാണ് കുരിശിന്റ വഴിആരംഭിച്ചത്.

12മണിക്ക് വനം വകുപ്പ് കുരിശു പിഴുതെടുത്ത പള്ളിയുടെ സ്ഥലത്തിന് മുൻപിൽ എത്തി പോലീസും വനം വകുപ്പും തടഞ്ഞു എന്നാൽ ആയിരത്തോളം വിശ്വാസികൾ കുരിശിൻ്റെ വഴിയിൽ പങ്കെടുക്കാനെത്തി.

നാല്പതാം വെള്ളിയാഴ്ചയാണ് പള്ളിക്ക് തദ്ദേശ വാസി നൽകിയ കൈവശാവകാശമുള്ള ഭൂമിയിൽ തൊമ്മൻകുത്ത് സെയ്ന്റ് തോമസ് പള്ളി കുരിശു സ്ഥാപിച്ചത്. പിറ്റേദിവസം ശനിയാഴ്ച വനം വകുപ്പ് പോലീസ് സന്നഹത്തോടെ എത്തി ഇത് പിഴുതു മാറ്റി കൊണ്ടുപോയി. ഇതിനെ തുടർന്ന് അന്ന് രാത്രി വിശ്വാസികളുടെ നേതൃത്വത്തിൽ തൊമ്മൻകുത്ത് ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തിയിരുന്നു.

പിറ്റേന്ന് ഞായറാഴ്ച വൈകീട്ട് 250തിലേറെ വിശ്വാസികൾ വനം വകുപ്പിന്റെ തൊമ്മൻ കുത്ത് ഇക്കോ ടുറിസം സെന്ററിലേയ്ക്ക് പ്രതിഷേധ റാലിയും സെന്ററിന് മുമ്പിൽ ധർണ്ണയും നടത്തി. 65വർഷമായി കൈവശം ഉള്ള ഭൂമി വനം വകുപ്പിന്റെ ആക്കി മാറ്റാൻ ശ്രമിക്കുന്നതിനുള്ള നീക്ക മാണ് ഇപ്പോൾ നടക്കുന്നതെന്ന് കർഷക ർ ആശങ്കപ്പെടുന്നു. ഇവിടെയുള്ളവർ എല്ലാം പട്ടയത്തിന് അപേക്ഷ നൽകി കാത്തിരിക്കുക യാണ്.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

ദുബായ് എയർഷോയ്ക്ക് നാളെ തുടക്കം: കോടികളുടെ കരാറുകളും കണ്ണഞ്ചിപ്പിക്കുന്ന എയർ സ്റ്റണ്ടുകളും കാത്തിരിക്കുന്നു

ദുബായ് എയർഷോയ്ക്ക് നാളെ തുടക്കം: കോടികളുടെ കരാറുകളും കണ്ണഞ്ചിപ്പിക്കുന്ന എയർ സ്റ്റണ്ടുകളും...

കെട്ടിടത്തിൽ നിന്നും വീണു, ആശുപത്രിയിൽ നിന്നും മുങ്ങി; പരിക്കേറ്റ ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം

കെട്ടിടത്തിൽ നിന്നും വീണു പരിക്കേറ്റ ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം റിയോ ഡി ജനീറോയിൽ നിന്നെത്തിയ...

ഉദ്ദവ് താക്കറെയുടെ ശിവസേനയിലാണ് അംഗത്വമെടുത്തിരുന്നത്

ഉദ്ദവ് താക്കറെയുടെ ശിവസേനയിലാണ് അംഗത്വമെടുത്തിരുന്നത് തിരുവനന്തപുരം: തൃക്കണ്ണാപുരം വാർഡിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന്...

കേരള തീരത്ത് 100 മുതല്‍ 200 മില്ലീ മീറ്റര്‍ എന്ന നിലയില്‍ സമുദ്ര നിരപ്പ് ഉയരും

കേരള തീരത്ത് 100 മുതല്‍ 200 മില്ലീ മീറ്റര്‍ എന്ന നിലയില്‍...

ആരോഗ്യവകുപ്പിൽ മറഞ്ഞിരുന്ന ഭീകരവാദ ബന്ധം:ചെങ്കോട്ട സ്ഫോടന കേസിൽ വീണ്ടും അറസ്റ്റ്

ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം രാജ്യവ്യാപകമായി വ്യാപിച്ചിരിക്കെ,...

Related Articles

Popular Categories

spot_imgspot_img