web analytics

ഇനി എ.കെ.ജി സെന്ററിൽ സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസ് എന്ന ബോർഡ് വെയ്ക്കാം! ഉദ്ഘാടനം ഏപ്രിൽ 23 ന്

തിരുവനന്തപുരം: നിർമ്മാണം പൂർത്തിയായ സി.പി.എമ്മിന്റെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം 23 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

നിലവിലെ ആസ്ഥാനമായ പാളയത്തെ എ.കെ.ജി സെന്ററിന് എതിർവശത്തു വാങ്ങിയ 31.95 സെന്റിൽ 9 നിലകളിലായാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ ബഹുനില മന്ദിരം നിർമ്മിച്ചത്.

എ.കെ.ജി സെന്റർ എന്നപേര് തന്നെയാണ് ആസ്ഥാന മന്ദിരത്തിന് നൽകുന്നത്.
കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോഴാണ് 6.4 കോടി രൂപ മുടക്കി 31.95 സെന്റ് സ്ഥലം ഇവിടെവാങ്ങിയത്.

2022 ഫെബ്രുവരി 25ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ആസ്ഥാന മന്ദിരത്തിൻ്റെ ശിലാസ്ഥാപനം നിർവഹിച്ചത്. കെട്ടിടത്തിൻ്റെ രണ്ടു ഭൂഗർഭ നിലകൾ പാർക്കിംഗിനായി സജ്ജീകരിച്ചിട്ടുണ്ട്.

60 കാറുകൾക്ക് ഇവിടെ പാർക്ക് ചെയ്യാനാകും. 5380 ചതുരശ്രഅടിയാണ് പരിസ്ഥിതി സൗഹൃദ ഗ്രീൻ ബിൽഡിംഗിന്റെ വിസ്തീർണം.

ഊർജ്ജ കാര്യക്ഷമത ഉറപ്പുവരുത്തുന്ന രീതിയാണ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണം. പൂർണമായും ചുവപ്പ് നിറമാണ് കെട്ടിടത്തിന് നൽകിയിട്ടുള്ളത്.

എ.കെ.ജി സ്മാരക സമിതിക്ക് പഠന ഗവേഷണ കേന്ദ്രം നിർമ്മിക്കാൻ സർക്കാർ അനുവദിച്ച ഭൂമിയിലാണ് നിലവിലെ ആസ്ഥാന മന്ദിരം ഉള്ളത്.

എ.കെ.ആന്റണി മുഖ്യമന്ത്രിയായിരിക്കെ 1977 ലാണ് കേരള സർവ്വകലാശാലാ വളപ്പിൽ നിന്നു 34.4 സെന്റ് സ്ഥലം എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിനായി പതിച്ചു നൽകിയത്.

അതുകൊണ്ട് ഈ മന്ദിരത്തിൽ സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസ് എന്ന ബോർഡ് സ്ഥാപിച്ചിരുന്നില്ല.

സന്ദർശകർക്കുള്ള മുറി, മൂന്ന് നിലകളിലായി ഓഫീസ്, സെക്രട്ടേറിയേറ്റ് ചേരാൻ ഹാൾ. പ്രസ് കോൺഫറൻസ് ഹാൾ. പാർട്ടി സെക്രട്ടറിക്കും സംസ്ഥാനത്തെ പി.ബി.അംഗങ്ങൾക്കും സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങൾക്കും പ്രത്യേകം മുറികൾ. പി.ബി.അംഗങ്ങൾ അടക്കമുള്ള ദേശീയ നേതാക്കൾ എത്തിയാൽ താമസിക്കാൻ രണ്ടു നിലകളിലായി 20 മുറികൾ, വിശാലമായ ലൈബ്രറി എന്നിവയാണ് പുതിയ കെട്ടിടത്തിലുള്ളത്.

spot_imgspot_img
spot_imgspot_img

Latest news

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും രാജീവ് ചന്ദ്രശേഖറും ലീഡിൽ

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും...

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ; ഉച്ചയോടെ പൂർണ്ണചിത്രം

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ;...

Other news

നിയമസഭയിൽ ഇനി ‘പടുകൂറ്റൻ’ ഭരണപക്ഷം; ട്രഷറി ബെഞ്ചിലെ കരുത്തർ ഇവർ

നിയമസഭയിൽ ഇനി 'പടുകൂറ്റൻ' ഭരണപക്ഷം; ട്രഷറി ബെഞ്ചിലെ കരുത്തർ ഇവർ തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രവിജയം...

മുഖ്യമന്ത്രിയാര്? സതീശനോ കെസിയോ? വേണുഗോപാലിന് 35 എംഎൽഎമാരുടെ പിന്തുണയെന്ന് അവകാശവാദം; ഗ്രൂപ്പ് പോര് മുറുകുന്നു

മുഖ്യമന്ത്രിയാര്? സതീശനോ കെസിയോ? വേണുഗോപാലിന് 35 എംഎൽഎമാരുടെ പിന്തുണയെന്ന് അവകാശവാദം; ഗ്രൂപ്പ്...

ആ 299 രൂപയുടെ ഡ്രസ്സ് വലിയ കെണിയായിരുന്നു! ഒരു ലക്ഷം രൂപ പോയ നഴ്സിന്റെ കഥ ഒരു പാഠമാണ്

ആ 299 രൂപയുടെ ഡ്രസ്സ് വലിയ കെണിയായിരുന്നു! ഒരു ലക്ഷം രൂപ...

കന്നി അങ്കത്തിൽ വിഐപി മണ്ഡലം പിടിച്ചെടുത്ത് പിഷാരടി; വോട്ടർമാർക്ക് നന്ദി പറഞ്ഞ് താരം, രാഹുൽ മാങ്കൂട്ടത്തിലിന്റെ കമന്റ് വൈറൽ

കന്നി അങ്കത്തിൽ വിഐപി മണ്ഡലം പിടിച്ചെടുത്ത് പിഷാരടി നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട്...

മുഖ്യമന്ത്രി കസേരയ്ക്കായി ചെന്നിത്തലയും; ‘സീനിയോറിറ്റി പരിഗണിക്കണം’; ഹൈക്കമാൻഡ് തീരുമാനിക്കട്ടെയെന്ന് രമേശ്

മുഖ്യമന്ത്രി കസേരയ്ക്കായി ചെന്നിത്തലയും; 'സീനിയോറിറ്റി പരിഗണിക്കണം'; ഹൈക്കമാൻഡ് തീരുമാനിക്കട്ടെയെന്ന് രമേശ് തിരുവനന്തപുരം: മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾ...

Related Articles

Popular Categories

spot_imgspot_img