നീല, ചുവപ്പ് നിറങ്ങൾ ഒഴിവാക്കി, പകരം കാവി, വെള്ള, പച്ച; ഇന്ത്യയെ വെട്ടി ഭാരതമെന്നാക്കി; ബിഎസ്എൻഎല്ലിന് പുതിയ ലോ​ഗോ; പുതിയ ഏഴ് സേവനങ്ങൾ അവതരിപ്പിച്ചു

ഇന്ത്യയെ വെട്ടി ഭാരതമെന്നാക്കി പൊതുമേഖല സ്ഥാപനമായ ഭാരത് സഞ്ചാർ നി​ഗം ലിമിറ്റഡിന്റെ (ബിഎസ്എൻഎൽ) പുതിയ ലോ​ഗോ.ലോ​ഗോയുടെ നിറവും മാറ്റിയിട്ടുണ്ട്.

പഴയ ലോ​ഗോയിലെ നീല, ചുവപ്പ് നിറങ്ങൾ ഒഴിവാക്കി. പകരം കാവി, വെള്ള, പച്ച നിറങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയുടെ ഭൂപടവും ലോ​ഗോയിലുണ്ട്. കണക്ടിങ് ഇന്ത്യ എന്നത് കണക്ടിങ് ഭാരത് എന്നും മാറ്റിയിട്ടുണ്ട്.

ലോ​ഗോ മാറ്റിയതിനൊപ്പം പുതിയ ഏഴ് സർവീസുകളും അവതരിപ്പിച്ചിട്ടുണ്ട്. സ്പാം കോളുകളെ ബ്ലോക്ക് ചെയ്യുക, വൈഫൈ റോമിങ് അടക്കമുള്ളവ പുതിയ സൗകര്യങ്ങളിൽപ്പെടുന്നു.

ഉപഭോക്താക്കൾക്ക് എവിടെ നിന്നും സിം എടുക്കുന്നതിനായി എനി ടൈം സിം കിയോസ്ക്കുകൾ, എസ്എംഎസ് സർവീസിനായി സാറ്റലൈറ്റ് ടു ഡിവൈസ് കണക്ടിവിറ്റി എന്നിവയും പ്രഖ്യാപിച്ചിട്ടുണ്ട്.

രാജ്യവ്യാപകമായി 4ജി സേവനങ്ങൾ വ്യാപിപ്പിക്കുകയും സ്വകാര്യ ടെലികോം ഓപറേറ്റർമാർ നിരക്ക്‌ കൂട്ടുകയും ചെയ്തതോടെ ബിഎസ്എൻഎല്ലിന് ഉപഭോക്താക്കൾ കൂടിയിരുന്നു. കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ഡൽഹിയിലെ ബിഎസ്എൻഎൽ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പുതിയ ലോഗോ അനാച്ഛാദനം ചെയ്തത്.

പുതിയ ടെലികോം കമ്പനികള്‍ക്ക് ഇടയില്‍ ബിഎസ്എന്‍എല്‍ അതിജീവനത്തിനായി പാടുപെടുകയാണ്. വിപണി വിഹിതം തന്നെ പത്ത് ശതമാനത്തില്‍ താഴെയാണ്. റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ-ഐഡിയ എന്നിവയുടെ കയ്യിലാണ് 90 ശതമാനം വിപണിയും. വിപണി തിരികെ പിടിക്കാന്‍ കാര്യമായ നീക്കങ്ങള്‍ ഒന്നും ബിഎസ്എന്‍എല്‍ നടത്തിയിരുന്നില്ല. ഇപ്പോള്‍ ലോഗോ മാറ്റി ബിഎസ്എന്‍എല്‍ രംഗത്തെത്തുകയാണ്.

ലോഗോയില്‍ കണക്ടിങ് ഇന്ത്യ എന്നുള്ളത് കണക്ടിങ് ഭാരത് എന്നാക്കിയിട്ടുണ്ട്. പഴയ ലോഗോയിലെ നിറങ്ങളും മാറിയിട്ടുണ്ട്. നീലയും ചുവപ്പും നിറങ്ങള്‍ മാറ്റി ഇന്ത്യന്‍ പതാകയിലെ നിറങ്ങള്‍ ആണ് നല്‍കിയത്. കാവിക്കളറില്‍ ആണ് ലോഗോ. ഇന്ത്യയുടെ ഭൂപടവും പുതുതായി ഉള്‍പ്പെടുത്തി. കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്‍ഹയാണ് ഡല്‍ഹിയിലെ ബിഎസ്എന്‍എല്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പുതിയ ലോഗോ പ്രകാശനം ചെയ്തത്.

സുരക്ഷിതമായി വിശ്വസനീയമായി താങ്ങാനാവുന്ന ചെലവില്‍ ഭാരതത്തെ ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ പ്രതിഫലനമാണ് ലോഗോ എന്ന് ബിഎസ്എന്‍എല്‍.വ്യക്തമാക്കി. രാജ്യവ്യാപകമായി 4G നെറ്റ്‌വർക്ക് ലോഞ്ചിന് മുന്നോടിയായി, സ്പാം-ബ്ലോക്കിംഗ് സൊല്യൂഷൻ, വൈഫൈ റോമിംഗ് സേവനം, ഇൻട്രാനെറ്റ് ടിവി എന്നിവ ഉൾപ്പെടെ ഏഴ് പുതിയ സേവനങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.

The new logo of Bharat Sanchar Nigam Limited (BSNL), a public sector organization, has transformed “India” into “Bharat.”

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

വീടിന് മുകളിലൂടെ പറന്ന് ലാൻഡ് ചെയ്തു കാർ …!

ഇടുക്കിയിൽ വീടിന് മുകളിലൂടെ പറന്ന് സുരക്ഷിതമായി ലാൻഡ് ചെയ്തു കാർ ഇടുക്കി ഉപ്പുതറയിൽ...

ജാനകി വി. vs സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് പ്രദര്‍ശനാനുമതി

ജാനകി വി. vs സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് പ്രദര്‍ശനാനുമതി കൊച്ചി: സുരേഷ് ​ഗോപി,...

തെരുവുനായ്ക്കള്‍ക്ക് ചിക്കനും ചോറും

തെരുവുനായ്ക്കള്‍ക്ക് ചിക്കനും ചോറും ബംഗളൂരു: തെരുവുനായകള്‍ക്ക് എല്ലാ ദിവസവും ഭക്ഷണം നല്‍കുന്ന പദ്ധതിയുമായി...

വിദ്യാർഥികൾ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തു

വിദ്യാർഥികൾ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തു കോട്ടയം: സ്റ്റോപ്പിൽ വിദ്യാർത്ഥികൾ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തെന്നും...

നവജാത ശിശുവിനെ 50000 രൂപയ്ക്ക് വിറ്റു

നവജാത ശിശുവിനെ 50000 രൂപയ്ക്ക് വിറ്റു അസമിൽ നവജാത ശിശുവിനെ 50,000 രൂപയ്ക്ക്...

ഡംപ് ബോക്സ് നിലത്തേക്ക് പതിച്ച് യുവാവിന് ദാരുണാന്ത്യം

ഡംപ് ബോക്സ് നിലത്തേക്ക് പതിച്ച് യുവാവിന് ദാരുണാന്ത്യം കൊച്ചി: മഴ നനയാതിരിക്കാൻ ലോറിയുടെ...

Related Articles

Popular Categories

spot_imgspot_img