മലയാള സിനിമ മേഖലയിലും അതിലുപരി അഭിമുഖങ്ങളിലും , സമുഹമാധ്യമങ്ങളിലും ഒരുപോലെ ശ്രദ്ധേയനാണ് ഷൈൻ ടോം ചാക്കോ. അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളിൽ നിരവധി ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത് ഷൈൻ കയ്യടി നേടി.സംസാരം കൊണ്ടും തന്റെ പെരുമാറ്റ രീതികൾ കൊണ്ടും ഷൈൻ വിവാദങ്ങളിൽ ഇടംപിടിക്കാറുണ്ട്. ഒരേ സമയം ആരാധകരേയും വിമർശകരേയും ഒരുപോലെ സമ്പാദിച്ച താരം. ഈ കഴിഞ്ഞ ദിവസങ്ങളിൽ ഒരു പെൺകുട്ടിയെ ചേർത്തുപിടിച്ച് നിൽക്കുന്ന നടൻ ഷൈൻ ടോം ചാക്കോയുടെ ചിത്രം സമൂഹമാധ്യമങ്ങളിലെങ്ങും വൈറലായിരുന്നു.
അടിക്കുറിപ്പുകളൊന്നുമില്ലാതെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ താരം ചിത്രം പങ്കുവച്ചത്. ഇതോടെ ഷൈൻ പ്രണയത്തിലാണെന്നും ഉടൻ വിവാഹം ഉണ്ടായേക്കുമെന്നുമൊക്കെ വാർത്തകൾ സജീവമായി. ആ പെൺകുട്ടി ആരാണെന്നായിരുന്നു ആരാധകരുടെ സംശയം. ഊഹാപോഹങ്ങൾക്കിടെ ഇതേ സുഹൃത്തുമായാണ് ഷൈൻ ടോം തന്റെ പുതിയ സിനിമയായ ഡാൻസ് പാർട്ടിയുടെ ഓഡിയോ ലോഞ്ചിനെത്തിയത്. കാമുകിക്കൊപ്പം ഷൈൻ ടോം ഓഡിയോ ലോഞ്ചിനെത്തി എന്ന അടിക്കുറിപ്പോടെ നിരവധി വീഡിയോകളാണ് യൂട്യൂബിലും മറ്റും പ്രചരിക്കുന്നത്.
തനൂജ എന്നാണ് ഷൈൻ ടോമിന്റെ സുഹൃത്തിന്റെ പേര്. തനൂജയുമായുള്ള ബന്ധമെന്തെന്ന് വേദിയിൽ വച്ചും നടൻ വ്യക്തമാക്കിയില്ല. എന്നാൽ ഇരുവരും പ്രണയത്തിലാണെന്ന സൂചന ഇരുവരോടുമൊപ്പമുള്ള അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.സുഹൃത്തിനെ പരിചയപ്പെടുത്താമോ എന്ന് മാധ്യമങ്ങൾ ചോദിച്ചെങ്കിലും ഷൈൻ ഒഴിഞ്ഞു മാറുകയായിരുന്നു. ‘തനു’ എന്നാണ് കുട്ടിയുടെ പേരെന്നു മാത്രം ഷൈൻ പറയുകയുണ്ടായി.
Read Also :രശ്മിക’യുടെ ഹോട്ട് വീഡിയോ വൈറൽ ! നിയമനടപടി എടുക്കണമെന്ന് ബച്ചൻ