web analytics

അമ്മ ചാലക്കുടി പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ നാലര വയസുകാരി പീഡനത്തിന് ഇരയായി; ബന്ധു അറസ്റ്റിൽ

കോലഞ്ചേരി: അമ്മ ചാലക്കുടി പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ നാലര വയസുകാരി പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചന ലഭിച്ചു.

സംഭവത്തിൽ പിതാവിന്റെ ഇളയ സഹോദരനെ പോക്സോ കേസ് ചുമത്തി പുത്തൻകുരിശ് പൊലീസ് അറസ്റ്റുചെയ്തു.

ചെങ്ങമനാട്, പുത്തൻകുരിശ് പൊലീസ് സ്റ്റേഷനുകളിലെ അന്വേഷണ ഉദ്യോഗസ്ഥരുമായി ആലുവ റൂറൽ എസ്.പിയുടെ ഓഫീസിൽ ഇന്നലെ അടിയന്തരയോഗം ചേർന്നിരുന്നു.

അതിനു പിന്നാലെയാണ് മൊഴി രേഖപ്പെടുത്താനെന്ന പേരിൽ ഇയാളെ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇയാളെയും കുട്ടിയുടെ മാതാവിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്ത്, കൊലപാതകത്തിലേക്കു നയിച്ച കാരണം കണ്ടെത്താനാണ് പോലീസിൻ്റെ തീരുമാനം.

കുട്ടിയെ കാണാതായെന്ന പിതാവിന്റെ പരാതിയിലെ കേസ് പുത്തൻകുരിശ് പൊലീസും പുഴയിലെറിഞ്ഞു കൊന്നതിനുള്ള കേസ് ആലുവ ചെങ്ങമനാട് പൊലീസുമാണ് രജിസ്​റ്റർ ചെയ്തത്.

കേസിൽ റിമാൻഡിൽ കഴിയുന്ന മാതാവിനെ വിശദമായി ചോദ്യം ചെയ്യാൻ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ഇന്ന് ആലുവ കോടതിയിൽ ഏഴ് ദിവസത്തെ കസ്റ്റഡി അപേക്ഷ സമർപ്പിക്കുമെന്ന് ചെങ്ങമനാട് സി.ഐ സോണി മത്തായി പറഞ്ഞു.

തിങ്കളാഴ്ച വൈകിട്ട് തിരുവാണിയൂരിലെ അങ്കണവാടിയിൽ നിന്ന് കൂട്ടിയെ കൂട്ടിക്കൊണ്ടുപോയ മാതാവ് രാത്രി ഏഴോടെയാണ് മൂഴിക്കുളത്തെത്തി ചാലക്കുടി പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img