ഈ വണ്ട് ഒരെണ്ണം വീട്ടിലെത്തിയാൽ ലക്ഷപ്രഭു; രണ്ടെണ്ണം എത്തിയാൽ കോടീശ്വരൻ; ഇനി ഈ വിചിത്ര പ്രാണിയെ തേടി പോകാം

ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ പ്രാണിയായ സ്റ്റാഗ് വണ്ടുകളുടെ വലിപ്പം രണ്ടോ മൂന്നോ ഇഞ്ച് മാത്രമാണ്. ഈ വണ്ടിനായി കോടികൾ ചെലവഴിക്കാനും ആളുകൾ ഇപ്പോൾ തയ്യാറാണ്. The most expensive insect in the world, stag beetles are only two to three inches long

കാരണം അപൂർവയിനത്തിൽപ്പെട്ട ഒരു പ്രാണി എന്നതിലുപരി ഭൂമിയിലെ ഏറ്റവും ചെറുതും വിചിത്രവുമായ പ്രാണികളിൽ ഒന്നാണിത്. പ്രായപൂർത്തിയായ സ്റ്റാഗ് വണ്ടുകൾ ജീർണിച്ച പഴങ്ങളിൽ നിന്നുള്ള മധുരമുള്ള ദ്രാവകമാണ് പൊതുവെ ഭക്ഷിക്കുന്നത് എന്ന് നാഷണൽ ഹിസ്റ്ററി മ്യൂസിയം പറയുന്നു. 

അവയ്ക്ക് മറ്റു ഭക്ഷണങ്ങൾ കഴിക്കാൻ സാധിക്കാത്തതുകൊണ്ട് ഇത്തരം പഴങ്ങളിൽ നിന്നുള്ള പാനീയങ്ങളെ മാത്രം ആശ്രയിച്ച് ഇവ ജീവിക്കുന്നു.

എന്നാൽ ഈ വണ്ടുകളുടെ ലാർവകൾ ജീർണ്ണിച്ച മരക്കഷണങ്ങളാണ് ഭക്ഷിക്കുന്നത്. ഇത് ചുരണ്ടാൻ അവയുടെ മൂർച്ചയുള്ള താടിയെല്ലുകൾ ഉപയോഗിക്കുകയും ചെയ്യാറുണ്ട്. വെളുത്ത പൂപ്പൽ ബാധിച്ച് ദ്രവിച്ച മരക്കഷണങ്ങളിലെ ഫംഗസുകളെയും ചെറുജീവികളെയും ഇവയുടെ ലാർവകൾ ഭക്ഷണമാക്കാറുണ്ട്.
ഇതിൻ്റെവില എത്രയെന്ന് അല്ലേ? 75 ലക്ഷം രൂപ. എന്തായിരിക്കും ഈ പ്രാണിക്കിത്ര വില വരാൻ കാരണം ? അറിയാം..

ഉഷ്ണമേഖലകളിൽ കണ്ടുവരുന്ന ഒരു തരം വണ്ടുകളാണ് സ്റ്റാഗ് വണ്ടുകൾ. വനപ്രദേശങ്ങളിലും ഉഷ്ണമേഖലാ പൂന്തോട്ടങ്ങളിലുമായാണ് ഇവയെ കൂടുതലായും കാണപ്പെടുന്നത്. പൊതുവെ തണുപ്പിനോട് ഇവ പൊരുത്തപ്പെടാറില്ല. 2 ഗ്രാം മുതൽ 6 ഗ്രാം വരെയാണ് ഇവയുടെ ഭാരം വരുന്നത്. 30 മുതൽ 50 മില്ലിമീറ്റർ വരെയാണ് ഇവയുടെ നീളം. മൂന്ന് വർഷം മുതൽ 7 വർഷം വരെയുള്ള ചുരുങ്ങിയ ജീവിത കാലയളവാണ് ഈ പ്രാണികൾക്കുള്ളത്. എങ്കിലും വിദേശ രാജ്യങ്ങളിൽ ഇവയ്‌ക്ക് 75 ലക്ഷം രൂപയാണ് വിലയിട്ടിയിരിക്കുന്നത്.

നിരവധി പഠനങ്ങൾക്ക് ഉപയോഗിക്കുന്ന ഒരു പ്രാണിയാണിത്. ഇവയെ കുറിച്ചുള്ള പഠനങ്ങൾ ഇപ്പോഴും വിവിധ രാജ്യങ്ങളിൽ തുടരുന്നു. എന്നാൽ ചിലർ ഈ പ്രാണികളെ ഒരു ഭാഗ്യ ചിഹ്നമായി കണക്കാക്കുന്നു. വളര വിരളമായി കാണപ്പെടുന്ന ഇവയ്‌ക്ക് അതിനാൽ തന്നെ വിലയുമേറുന്നു.

ഉണങ്ങിയ മരങ്ങളിലെ നീര്, ചീഞ്ഞ പഴങ്ങളുടെ നീര് മുതലായവയാണ് ഇവയുടെ പ്രധാന ഭക്ഷണം. അതിനാൽ ഇവ സസ്യജാലങ്ങൾക്കോ പഴവർഗങ്ങൾക്കോ ഭീഷണിയല്ലെന്നാണ് പഠനങ്ങളിൽ പറയുന്നത്.

spot_imgspot_img
spot_imgspot_img

Latest news

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

Other news

കോടതിയെ സമീപിച്ച് ഐശ്വര്യ റായ്

കോടതിയെ സമീപിച്ച് ഐശ്വര്യ റായ് അനുമതിയില്ലാതെ തന്റെ പേരും ചിത്രങ്ങളും ശബ്ദവും ഉപയോഗിക്കുന്നതിനെതിരെ...

ഓണത്തിന് ചരിത്ര നേട്ടവുമായി കെഎസ്ആർടിസി; സ്വന്തമാക്കിയിരിക്കുന്നത് ഇതുവരെ നേടാത്ത വമ്പൻ കളക്ഷൻ !

ഓണത്തിന് ചരിത്ര നേട്ടവുമായി കെഎസ്ആർടിസി; സ്വന്തമാക്കിയിരിക്കുന്നത് ഇതുവരെ നേടാത്തവമ്പൻ കളക്ഷൻ ! തിരുവനന്തപുരം:ഓണത്തിന്...

ഷോക്കേറ്റ് വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്

ഷോക്കേറ്റ് വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക് കോട്ടയം: നിര്‍ത്തിയിട്ടിരുന്ന ചരക്ക് ട്രെയിനിന്റെ മുകളില്‍ കയറിയ...

ഇന്ന് മുതൽ മൂന്ന് ദിവസം മഴ

ഇന്ന് മുതൽ മൂന്ന് ദിവസം മഴ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന്...

അമീബിക് മസ്തിഷ്ക ജ്വരം; 2 പേരുടെ നില ഗുരുതരം

അമീബിക് മസ്തിഷ്ക ജ്വരം; 2 പേരുടെ നില ഗുരുതരം കോഴിക്കോട്: കേരളത്തെ പിടിമുറുക്കി...

Related Articles

Popular Categories

spot_imgspot_img