ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ
തിരുവനന്തപുരം: കേരളത്തിൽ കാലവർഷം വീണ്ടും ശക്തമാകുന്നെന്ന് മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
കേരളാ തീരത്ത് ഇന്ന് 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഇന്ന് ഏഴു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തൃശ്ശൂർ മുതൽ കാസർകോട് വരെയുള്ള വടക്കൻ ജില്ലകളിലാണ് ഇന്ന് മഴമുന്നറിയിപ്പ് ഉള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.
കേരളാ തീരത്ത് ഇന്ന് 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയേക്കുമെന്നും മുന്നറിയിപ്പുണ്ട്. മത്സ്യബന്ധനത്തിന് ഇന്ന് കേരള തീരത്ത് വിലക്കാണ്.
ബുധനാഴ്ച തീവ്ര മഴ സാധ്യത മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. കേരള, ലക്ഷദ്വീപ് തീരത്ത് പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതോടെയാണ് മഴ വീണ്ടും സജീവമാകുന്നത്.
റമ്പൂട്ടാൻ കർഷകർക്കും ദുരിതം
കനത്തമഴയിൽ റമ്പൂട്ടാൻ കർഷകർക്കും ദുരിതം. മുമ്പേ മഴ പെയ്തതിനാൽ, മൂപ്പെത്താറായ റമ്പൂട്ടാൻ കായ്കൾ പൊഴിഞ്ഞുപോകുകയാണ്.
സാധാരണ ജൂണിലാണ് റമ്പൂട്ടാൻ വിളവെടുക്കുന്നത്. മേയ് അവസാനത്തോടെ ഇത്തവണ കാലവർഷമെത്തി.
നല്ലവിളവ് ലക്ഷ്യമിട്ട് റമ്പൂട്ടാൻ കൃഷിചെയ്‌ത ചെറുകിട കർഷകരെയാണ് അപ്രതീക്ഷിത മഴ ബാധിച്ചത്.
കനത്ത മഴയിൽ, അമ്ലതയും ക്ഷാരഗുണവും നിലനിർത്താനുള്ള മണ്ണിൻ്റെ കഴിവ് നഷ്‌ടമാകുകയും
അതുവഴി റമ്പൂട്ടാൻ്റെ പോഷകഗുണം ആഗിരണം ചെയ്യാനുള്ള ശേഷിയില്ലാതാകുകയുമാണ്.
ഇത് കായ് പൊഴിച്ചിലിന് കാരണമാകുന്നെന്ന് കൃഷി ഉദ്യോഗസ്ഥർ പറയുന്നു. ഡോളമൈറ്റ്, കുമിൾനാശിനി
എന്നിവ പ്രയോഗിക്കുന്നതിലൂടെ ഒരു പരിധിവരെ അമ്ലത യുടെയും ക്ഷാരഗുണത്തിന്റെയും അനുപാതം നില നിർത്താനാകും.
മഴയ്ക്കു മുമ്പുതന്നെ തോട്ടങ്ങളുടെ പരിപാല നത്തിൽ ശ്രദ്ധ പുലർത്തണമെന്നാണ് കൃഷി വിദഗ്‌ധർ പറയുന്നത്.
കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളുടെ കിഴക്കൻ മേഖലകളിലാണ് റമ്പൂട്ടാൻ കൃഷിയുള്ളത്.
വ്യാപാരികളിൽനിന്ന് ഒരുവർഷത്തേക്ക് റംമ്പൂട്ടാൻ നൽകാൻ കരാറുവെച്ച് അഡ്വാൻസ് വാങ്ങിയാണ് പല കർഷകരും കൃഷിയിറക്കുന്നത്.
ഒരു കിലോയ്ക്ക് 120 രൂപ മുതൽ 150 രൂപവ രെയാണ് കർഷകർക്ക് കിട്ടുന്നത്.
വൻകിട വ്യാപാരികളിൽ കൂടുതലും ചെങ്കോട്ടയിൽനിന്നുള്ള വരാണ്.
മൂന്നാംവർഷം മുതലാണ് വിളവ് കിട്ടിത്തുടങ്ങുന്നത്.
English Summary:
The monsoon is expected to intensify again in Kerala. The Meteorological Department has issued a warning indicating the likelihood of heavy rainfall across the state today