web analytics

പ്രവാസികളുടെ യാത്ര പ്രശ്നത്തിന് പരിഹാരം; പറക്കാനുറച്ച് ‘എയർ കേരള’; പ്രവർത്തനാനുമതി നൽകി കേന്ദ്ര വ്യോമയാന മന്ത്രാലയം

ന്യൂഡൽഹി: സെറ്റ്ഫ്ലൈ ഏവിയേഷൻ എന്ന വിമാനകമ്പനിക്ക് പ്രവർത്തനാനുമതി നൽകി കേന്ദ്ര വ്യോമയാന മന്ത്രാലയം. തുടർന്ന് എയർ കേരള എന്ന പേരിൽ വിമാനക്കമ്പനി പുതിയ സർവീസും പ്രഖ്യാപിച്ചു. ദുബായിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.The Ministry of Civil Aviation has granted operational permission to Setfly Aviation

ആഭ്യന്തര സർവിസ്​ തുടങ്ങുന്നതിനാണ്​ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൻറെ എൻ.ഒ.സി ലഭിച്ചതെന്ന് ചെയർമാൻ അഫി അഹമ്മദ്, വൈസ്ചെയർമാൻ അയ്യൂബ് കല്ലട എന്നിവർ പറഞ്ഞു. തുടക്കത്തിൽ ടയർ2, ടയർ3 നഗരങ്ങളെ ബന്ധിപ്പിച്ചായിരിക്കും സർവിസ് നടത്തുക​. ഇതിനായി 3 എ.ടി.ആർ 72-600 വിമാനങ്ങങ്ങൾ ഉപയോഗിക്കുമെന്നും സംരംഭകർ പറഞ്ഞു.

നിർമാതാക്കളിൽ നിന്ന്​ വിമാനങ്ങൾ നേരിട്ട്​ സ്വന്തമാക്കാനുള്ള​ സാധ്യതകളും തേടുന്നുണ്ട്​​. സ്ഥാപനത്തിലേക്ക്​ കേരളത്തിൽ നിന്നുള്ള വ്യോമയാന ​മേഖലയിൽ വൈദഗ്ധ്യമുള്ളവരെയും പരിഗണിക്കും. അധികം വൈകാതെ വിമാനങ്ങളുടെ എണ്ണം 20 ആക്കി ഉയർത്തി വിദേശ രാജ്യങ്ങളിലേക്ക്​ സർവീസുകൾ വ്യാപിപ്പിക്കാനാണ്​ കമ്പനിയുടെ പദ്ധതി. ഇത്​ മലയാളി പ്രവാസികൾക്ക് നൽകുന്ന ഒരു സമ്മാനം കൂടിയാണ്. കമ്പനി സി.ഇ.ഒ ഉൾപ്പെടെ പ്രാധാന തസ്തികയിലേക്ക് ഉള്ളവരെ നിർദ്ദേശിച്ചു കഴിഞ്ഞു. ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ ഉചിതമായ സമയത്തു ഉണ്ടാവും.

25 വർഷത്തെ എയർലൈൻ ട്രാവൽ മേഖലയിലെ യാത്രയിലെ ഏറ്റവും വലിയ സ്വപ്നം കൂടിയാണ് ഇന്ന് യാഥാർഥ്യമായിട്ടുള്ളത്. ആദ്യമായി കേരളം ആസ്ഥാനമായി വരുന്ന വിമാനകമ്പനി, പ്രവാസി തുടങ്ങുന്ന ഒരുവിമാനകമ്പനി, എന്നിങ്ങനെ ഒട്ടനവധി പ്രത്യേകതകൾ ഇതിനുണ്ട്. എയർകേരള (airkerala.com) എന്ന ബ്രാൻഡിലാകും കമ്പനി സർവീസുകൾ നടത്തുകയെന്ന്​ അഫിഅഹമ്മദ്പറഞ്ഞു. പ്രവാസികൾ ഉൾപ്പെടയുള്ള എല്ലാമലയാളികളെയും ഇതിൻറെ ഭാഗമാക്കാൻ വേണ്ട കാര്യങ്ങൾ ആലോചനയിലാണെന്നും അഫി അഹമ്മദ്​ കൂട്ടിച്ചേർത്തു.

കമ്പനി സി.ഇ.ഒ ഉൾപ്പെടെ പ്രാധാന തസ്തികയിലേക്ക് ഉള്ളവരെ നിർദ്ദേശിച്ചു കഴിഞ്ഞു. ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ ഉചിതമായ സമയത്തു ഉണ്ടാവും. ആദ്യ വർഷം തന്നെ കേരളത്തിൽ മാത്രം വ്യോമയാന മേഖലയിൽ 350 ൽപരം തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നാണ്​ പ്രതീക്ഷയെന്ന്​ കമ്പനി പ്രതിനിധി അറിയിച്ചു. ഒരു വർഷം മുൻപാണ് അഫി അഹമ്മദ് 1 മില്യൺ ദിർഹം (ഏകദേശം 2.2 കോടി രൂപ) നൽകി Airkerala.com ഡൊമൈൻ സ്വന്തമാക്കിയത്.

spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

Other news

ആലുവയിൽ നാടകീയ രംഗങ്ങൾ; ഓടുന്ന ട്രെയിനിൽ നിന്ന് ചാടാൻ ആഞ്ഞ ആറുവയസ്സുകാരനെ മിന്നൽ വേഗത്തിൽ കോരിയെടുത്ത് ടിടിഐ! 

ആലുവയിൽ നാടകീയ രംഗങ്ങൾ; ഓടുന്ന ട്രെയിനിൽ നിന്ന് ചാടാൻ ആഞ്ഞ ആറുവയസ്സുകാരനെ...

കേരളത്തിന്റെ പുതിയ സൗന്ദര്യറാണി; ‘മിസ് ക്വീൻ കേരള 2026’ കിരീടം നിധിക സോനു അഗസ്റ്റിന്! 

കേരളത്തിന്റെ പുതിയ സൗന്ദര്യറാണി; 'മിസ് ക്വീൻ കേരള 2026' കിരീടം നിധിക...

പാക് സൈനികർ സഞ്ചരിച്ച ട്രെയിൻ ബോംബുവെച്ച് തകർത്തു! അമ്പതിലേറെ പേർക്ക് പരിക്ക്; ചോരക്കളമായി ബലൂചിസ്ഥാൻ

പാക് സൈനികർ സഞ്ചരിച്ച ട്രെയിൻ ബോംബുവെച്ച് തകർത്തു! അമ്പതിലേറെ പേർക്ക് പരിക്ക്;...

Related Articles

Popular Categories

spot_imgspot_img