പ്രതിക്ക് വയറു നിറയെ പഴവും ജ്യൂസും നൽകി; പൊന്നു പോലെ നോക്കിയത് പൊന്നിനായി; ഒടുവിൽ തൊണ്ടിമുതൽ പുറത്തെത്തിയപ്പോൾ ദൃക്സാക്ഷിയായി തിരൂർ പോലീസ്

മലപ്പുറം: അരഞ്ഞാണ മോഷണത്തിൽ തൊണ്ടിമുതലിനായുള്ള മലപ്പുറം തിരൂർ പൊലീസിന്റെ കാത്തിരിപ്പ് അവസാനിച്ചു. സ്വർണം വിഴുങ്ങിയ സ്ത്രീയുടെ വയറ്റിൽ നിന്നും അരഞ്ഞാണം പുറത്ത് വന്നതോടെയാണ് പൊലീസിന് ആശ്വാസമായത്.The Malappuram Tirur Police’s wait for Thondimuthal in Aranjana theft is over

സൂപ്പർ ഹിറ്റ് സിനിമായ തൊണ്ടിമുതലും ദൃക്‌സാക്ഷിയും കണ്ടവരാരും പ്രതിയിൽ നിന്ന് തൊണ്ടിമുതൽ കണ്ടെടുക്കാനുള്ള പൊലീസിന്റെ പെടാപാട് മറന്നു കാണില്ല. ഇതേ കഷ്ട്പാടിലായിരുന്നു കഴിഞ്ഞ നാലു ദിവസം തിരൂരിലെ പൊലീസ്.

പ്രാര്‍ത്ഥനക്കെന്ന വ്യാജനെ പാൻബസാര്‍ പള്ളിയിൽ എത്തിയ നിറമരുതൂര്‍ സ്വദേശി ദിൽഷാദ് ബീഗമാണ് കൈകുഞ്ഞിന്റെ അരഞ്ഞാണം മോഷ്ടിച്ചത്. പ്രതിയെ നാട്ടുകാർ കയ്യോടെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

പൊലീസ് എത്തി ദേഹപരിശോധന നടത്തിയെങ്കിലും സ്വർണ്ണം കണ്ടെത്തൻ കഴിഞ്ഞില്ല. ദിൽഷാദ് ബീഗം മോഷ്ടിച്ചതിന് ദൃക്‌സാക്ഷികൾ ഉള്ളതിനാല്‍ പ്രതി ഇവരെന്ന് പൊലീസ് ഉറപ്പിച്ചു. പിന്നെ തൊണ്ടിമുതൽ കണ്ടെത്താനുള്ള പെടാപ്പാടായി.

അരഞ്ഞാണം വിഴുങ്ങിയിരിക്കാം എന്ന സംശയത്തിൽ പോലീസ് ഇവരെ ആശുപത്രിയിൽ എത്തിച്ചു എക്സ്റേ എടുത്തു. സ്വർണ്ണം വയറ്റിൽ ഭദ്രമായി ഉണ്ടെന്ന് എക്സ് റെയിൽ തെളിഞ്ഞു.

തൊണ്ടിമുതലിനായി കാത്തിരിക്കുന്നതിനിടയില്‍ പ്രതിയെ കോടതിയില്‍ എത്തിക്കേണ്ട സമയം ആയതോടെ ഹാജരാക്കി. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും സ്വർണ്ണം വെളിയില്‍ വന്നില്ല.

പിന്നൊന്നും ആലോചിച്ചില്ല സ്വന്തം കയ്യില്‍ നിന്ന് പണം മുടക്കി തിരൂരിലെ പൊലീസുകാര്‍ ദിൽഷാദ് ബീഗത്തിന് ജ്യൂസും പഴവും വേണ്ടുവോളം നൽകി. എല്ലാ പെടാപാടുകള്‍ക്കും അങ്ങനെ നാലാമത്തെ ദിവസം പരിഹാരമായി. സ്വർണ്ണ അരഞ്ഞാണം പുറത്ത് വന്നു. തൊണ്ടിമുതൽ കിട്ടിയ പൊലീസ് തെളിവ് സഹിതം പ്രതിയെ തിരികെ കോടതിയില്‍ ഹാജരാക്കി ജയിലിൽ എത്തിച്ചു.

https://news4media.in/theft-in-kozhikode-vilangad-malayangad-cross-church-where-the-stone-was-cracked/
spot_imgspot_img
spot_imgspot_img

Latest news

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

Other news

കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലറെ മകൻ കുത്തിപരിക്കേൽപ്പിച്ചു

കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലറെ മകൻ കുത്തിപരിക്കേൽപ്പിച്ചു കൊച്ചി: കൊച്ചി കോർപ്പറേഷൻ മുൻ...

ബ്രസീല്‍ മുന്‍ പ്രസിഡൻ്റിന് 27 വര്‍ഷം തടവ്

ബ്രസീല്‍ മുന്‍ പ്രസിഡൻ്റിന് 27 വര്‍ഷം തടവ് ബ്രസീലിയ: ലുല ഡ സില്‍വ...

Related Articles

Popular Categories

spot_imgspot_img