സഞ്ജു സാംസനെ ലോകകപ്പിനുള്ള ടീമിൽ എടുക്കാൻ കാരണം ബിജെപിയുടെ ഇടപെടൽ എന്ന് അവകാശപ്പെട്ട് ബിജെപി നേതാവിന്റെ പോസ്റ്റ്. ബിജെപിയുടെ മീഡിയ പാനലിസ്റ്റ് അംഗമായ ജോമോൻ ചക്കാലക്കൽ ആണ് വിചിത്രമായ അവകാശവാദവുമായി എത്തിയത്. എന്നാൽ ഫേസ്ബുക്കിൽ ഇദ്ദേഹം കുറിച്ച പോസ്റ്റ് വിവാദമായതോടെ പിൻവലിച്ചിട്ടുണ്ട്.
ബിജെപി സംഘടന സെക്രട്ടറിയായ സുഭാഷ് ഇടപെട്ടിട്ടാണ് സഞ്ജുവിന് ലോകകപ്പ് ടീമിൽ ഇടം കിട്ടിയതെന്നാണ് ഫേസ്ബുക്ക് കുറിപ്പിൽ ജോമോൻ പറയുന്നത്. തിരുവനന്തപുരത്ത് നടന്ന ഒരു യോഗത്തിൽ താൻ സഞ്ജുവിന് അവസരം ലഭിക്കുന്നില്ല എന്ന കാര്യം സുഭാഷിണ മുന്നിൽ അവതരിപ്പിച്ചെന്നും സുഭാഷ് ഇടപെടൽ നടത്തിയത് മൂലമാണ് സഞ്ജു ടീമിലെത്തിയതെന്നും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായും നേരിട്ട് ഇടപെടാൻ തക്ക ബന്ധമുള്ള വ്യക്തിയാണ് സുഭാഷെന്നും ഫെയ്സ്ബുക്ക് കുറുപ്പിൽ പറയുന്നു. എന്നാൽ നിലവിൽ ഈ പോസ്റ്റ് പിൻവലിച്ചിട്ടുണ്ട്. ഇന്നലെയാണ് ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസൺ ഇടം പിടിക്കുന്നത്.