ഗാസയിൽ ഹമാസുമായി നടക്കുന്ന യുദ്ധത്തിൽ ലക്ഷ്യമില്ലാതെ പോരാടുകയാണെന്ന് ഇസ്രയേലി സൈനിക ജനറൽമാർ. വിരമിച്ചതും നിലവിലുള്ളതുമായ സൈനിക ജനറൽമാർ ന്യൂയോർക് ടൈംസിനോടാണ് ഇതു സംബന്ധിച്ച പ്രതികരണങ്ങൾ നടത്തിയത്. (The Israeli army wants a permanent cease-fire agreement to release the hostages)
എന്നാൽ ഹമാസിനെ നശിപ്പിച്ച ശേഷം മാത്രമേ യുദ്ധം നിർത്തൂ എന്ന നിലപാടിലാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇതിനോട് സൈന്യത്തിൻ യോജിപ്പില്ല. ഹമാസ് ഒരു ആശയമാണെന്നും അത് ജനങ്ങളുടെ മനസിൽ ആഴത്തിൽ വേരുന്നിയിരിക്കുകയാണെന്നും സൈന്യത്തിന്റെ വ്യക്താവ് ഡാനിയേൽ ഹഗാരി മുൻപ് പ്രതികരിച്ചിരുന്നു.
ഹമാസ് ഇപ്പോഴും ശക്തരാണ് . ബന്ദികളെ മോചിപ്പിക്കാൻ സ്ഥിരമായ വെടിനിർത്തൽ കരാർ ഉണ്ടാക്കുക മാത്രമാണ് വഴിയെന്നാണ് സൈന്യം പറയുന്നത്. യുദ്ധത്തിനിടെ 70,000 സൈനികർക്ക് അംഗവൈകല്യം സംഭവിച്ചിട്ടുണ്ടെന്ന വാർത്തകളും പുറത്തു വന്നു. യുദ്ധ സജ്ജരായ സൈനികരുടെ ക്ഷാമവും ഇസ്രയേൽ സൈന്യം നേരിടുന്നുണ്ട്.
സൈന്യവുമായി അഭിപ്രായ ഭിന്നതയ്ക്കിടയിലും സമ്പൂർണ വിജയം നേടുംവരെ ഹമാസിനെതിരെ പോരാടണമെന്ന നിലപാടിലാണ് ബെഞ്ചമിൻ നെതന്യാഹു. ന്യൂയോർക്ക് ടൈംസിൽ വന്ന സൈന്യത്തിന്റെ വിശദീകരണത്തെയും നെതന്യാഹു തള്ളി.