web analytics

അടി, തിരിച്ചടി, സമനില; ഐഎസ്എല്‍ 11-ാം സീസണ്‍ ഉദ്ഘാടന പോരാട്ടം സമനിലയില്‍

കൊല്‍ക്കത്ത: ഐഎസ്എല്‍ 11-ാം സീസണ്‍ ഉദ്ഘാടന പോരാട്ടം കരുത്തന്‍ സമനിലയില്‍ കലാശിച്ചു.The ISL 11th season opener ended in a tight draw

ആവേശകരമായ മത്സരത്തിന്റെ ആദ്യ പകുതിയില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പിന്നിട്ടു നിന്ന നിലവിലെ ജേതാക്കളായ മുംബൈ സിറ്റി എഫ്‌സി രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് മത്സരം കടുപ്പിച്ചു.

മത്സരം അവസാനത്തോടടുക്കുമ്പോള്‍ 2-1ന് മുന്നിട്ടുനില്‍ക്കുകയായിരുന്ന മോഹന്‍ ബഗാന്‍ എസ് ജിക്കെതിരെ മുംബൈയുടെ തയീര്‍ ക്രോമ നേടിയ ഗോള്‍ എല്ലാം തകിടം മറിച്ചു.

ഈസമയം മത്സരം 90 മിനിറ്റുകള്‍ പിന്നിട്ടിരുന്നു. പിന്നെ പരിക്ക് സമയമായി അഞ്ച് മിനിറ്റ് കൂട്ടിചേര്‍ക്കപ്പെട്ടെങ്കിലും ഒന്നും സംഭവിച്ചില്ല.

ഐഎസ്‌എൽ ചാമ്പ്യൻമാരായ മുംബൈയും ഷീൽഡ്‌ ജേതാക്കളായ ബഗാനും തമ്മിലുള്ള കളി പ്രതീക്ഷകൾ തെറ്റിച്ചില്ല. തുടക്കത്തിൽത്തന്നെ ബിപിൻ സിങ്‌ മുംബൈക്കായി ലക്ഷ്യംകണ്ടെങ്കിലും ഓഫ്‌ സൈഡായി.

പത്തു മിനിറ്റിൽ ബഗാൻ ലീഡ്‌ നേടി. ഇടതുവശത്ത്‌ ലിസ്റ്റൺ കൊളാസോ തൊടുത്ത ക്രോസ്‌ മുംബൈ പ്രതിരോധക്കാരൻ ടിരിയുടെ കാലിൽ തട്ടി സ്വന്തം വലയിൽത്തന്നെ കയറി.

അരമണിക്കൂർ തികയുംമുമ്പ്‌ ഒന്നാന്തരം ടീം ഗോളിലൂടെ ബഗാൻ ലീഡുയർത്തുകയായിരുന്നു. ദിമിത്രി പെട്രേറ്റോസിന്റെ കോർണർ കിക്ക്‌ മുംബൈ ഗോൾ കീപ്പർ പുർബ ലച്ചെൻപ തട്ടിയകറ്റി.

എന്നാൽ, പന്ത് കിട്ടിയത്‌ ജാസൺ കമ്മിങ്‌സിനായിരുന്നു. ആശിഷ്‌ റായിക്ക്‌ പന്ത്‌ തൊടുത്തു. ആശിഷ്‌ ഗോൾമുഖത്തേക്ക്‌ ക്രോസ് നൽകി. ഗ്രെഗ്‌ സ്റ്റുവർട്ട്‌ അതിൽ തലവച്ചു.

പന്ത്‌ കിട്ടിയത്‌ ആൽബെർട്ടോയുടെ കാലിൽ. തകർപ്പൻ ഷോട്ടിലൂടെ ഈ പ്രതിരോധക്കാരൻ ലക്ഷ്യംകണ്ടു. ഇടവേളയ്‌ക്കുശേഷം മുംബൈ കളംപിടിച്ചു. പിഴവിന്‌ ടിരി പ്രായശ്ചിത്തം ചെയ്‌തു.

നിക്കോസ്‌ കരെലിസ്‌ അവസരമൊരുക്കി. മലയാളിതാരം പി എൻ നൗഫലാണ്‌ ക്രൗമയുടെ ഗോളിന്‌ അവസരമൊരുക്കിയത്‌.ഇന്ന് ഒഡിഷ എഫ്സി ചെന്നെെയിൻ എഫ-്സിയെയും ബംഗളൂരു ഈസ്റ്റ് ബംഗാളിനെയും നേരിടും.

spot_imgspot_img
spot_imgspot_img

Latest news

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

Other news

രാഹുൽ മാങ്കൂട്ടത്തിൽ പൊലീസ് കസ്റ്റഡിയിൽ; നടപടി പുതിയൊരു കേസിൽ

രാഹുൽ മാങ്കൂട്ടത്തിൽ പൊലീസ് കസ്റ്റഡിയിൽ; നടപടി പുതിയൊരു കേസിൽ പാലക്കാട്: കോൺഗ്രസ് നേതാവും...

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

ഒന്നാം ക്ലാസുകാരന്റെ സ്കൂൾ ബാഗിൽ  മൂർഖൻ പാമ്പ്; സംഭവം കൊച്ചിയിൽ 

ഒന്നാം ക്ലാസുകാരന്റെ സ്കൂൾ ബാഗിൽ  മൂർഖൻ പാമ്പ്; സംഭവം കൊച്ചിയിൽ  കൊച്ചി: ഒന്നാം...

Related Articles

Popular Categories

spot_imgspot_img