web analytics

സ്കൂട്ടർ തടഞ്ഞ് ഭാര്യയെ തീകൊളുത്തി കൊന്ന സംഭവം; ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു

സ്കൂട്ടർ തടഞ്ഞുനിർത്തി ഭാര്യയെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പൊള്ളലേറ്റ ഭർത്താവും മരിച്ചു. കടക്കരപ്പള്ളി 13ാം വാർഡ് വട്ടക്കര കൊടിയശേരിൽ ശ്യാം ജി ചന്ദ്രൻ (36) ആണ് മരിച്ചത്. ഭാര്യയെ പെട്രോൾ ഒഴിച്ചു കത്തിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ ശ്യാം ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. 70 ശതമാനം പൊള്ളലേറ്റിരുന്നു.

തിങ്കളാഴ്ച രാവിലെയാണ് സ്കൂട്ടറിൽ ജോലിസ്ഥലത്തേക്കുപോയ ശ്യാമിന്റെ ഭാര്യയും പട്ടണക്കാട് വെട്ടയ്ക്കൽ വലിയവീട്ടിൽ പ്രദീപിന്റെയും ബാലാമണിയുടെയും മകളുമായ ആരതിയെ ആളൊഴിഞ്ഞ വഴിയിൽ കാത്തുനിന്നു ശ്യാം പെട്രോളൊഴിച്ചു തീകൊളുത്തിയത്. 90 ശതമാനം പൊള്ളലേറ്റ് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആരതി വൈകിട്ടോടെ മരിച്ചു. സ്വകാര്യ ഫാർമസ്യൂട്ടിക്കൽ സ്ഥാപനത്തിലെ ജീവനക്കാരനാണ് ശ്യാം. മൂന്നുമാസം മുൻപ് ഇയാൾ ആത്മഹത്യ ശ്രമം നടത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മക്കൾ: വിശാൽ, സിയ.

Read Also: വീട്ടിൽ പ്രസവിക്കാൻ തീരുമാനം: തിരുവനന്തപുരത്ത് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം: കേസ്

 

 

spot_imgspot_img
spot_imgspot_img

Latest news

പോളിംഗിന് ഇനി രണ്ട് നാൾ; ഇന്ന് കൊട്ടിക്കലാശം, പ്രചാരണങ്ങൾക്ക് ക്ലൈമാക്സ്

പോളിംഗിന് ഇനി രണ്ട് നാൾ; ഇന്ന് കൊട്ടിക്കലാശം, പ്രചാരണങ്ങൾക്ക് ക്ലൈമാക്സ് തിരുവനന്തപുരം: കേരളം...

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു കൊല്ലം:...

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി, അറസ്റ്റിൽ

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി,...

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം മംഗളൂരു:...

ചെറിയ തെറ്റുകൾക്ക് ഇനി ജയിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം!

ചെറിയ തെറ്റുകൾക്ക് ഇനി ജയിലിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം! ന്യൂഡൽഹി:...

Other news

ശബരിമല കേസിൽ നിർണ്ണായക പോരാട്ടം ഇന്ന് തുടങ്ങുന്നു: ഒൻപതംഗ ബെഞ്ച് വിധി മാറ്റിയെഴുതുമോ? കേരളം ഉറ്റുനോക്കുന്നു!

ന്യൂഡൽഹി: ശബരിമലയിലെ ആചാര സംരക്ഷണവും സ്ത്രീ പ്രവേശനവും സംബന്ധിച്ച നിയമയുദ്ധം വീണ്ടും...

ഇറാനെ ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും! ട്രംപിന്റെ അന്ത്യശാസനം; ബുധനാഴ്ച പുലർച്ചെ ലോകം നടുങ്ങുന്ന യുദ്ധം?

വാഷിങ്ടൻ: ലോകത്തെ മുൾമുനയിൽ നിർത്തിക്കൊണ്ട് ഇറാനെതിരെ അതിരൂക്ഷമായ യുദ്ധഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ്...

റെയിൽവേ നിർമാണ കുഴിയിലേക്ക് ഓട്ടോ മറിഞ്ഞു; കുഞ്ഞ് ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്

റെയിൽവേ നിർമാണ കുഴിയിലേക്ക് ഓട്ടോ മറിഞ്ഞു; കുഞ്ഞ് ഉൾപ്പെടെ മൂന്ന് പേർക്ക്...

ചരിത്രം തിരുത്തി ആർട്ടെമിസ്! 54 വർഷത്തിന് ശേഷം ചന്ദ്രന്റെ മറുപുറത്ത് മനുഷ്യസ്പർശം; അപ്പോളോയുടെ റെക്കോർഡും തകർത്തു

വാഷിങ്ടൻ: ബഹിരാകാശ ഗവേഷണ ചരിത്രത്തിൽ അരനൂറ്റാണ്ടിന് ശേഷം വീണ്ടും അത്ഭുതങ്ങൾ വിരിയിച്ച്...

നിർത്തിയ ലോറി പെട്ടെന്ന് വലത്തോട്ടെടുത്ത് ബൈക്കിൽ ഇടിച്ചു; ലിഫ്റ്റ് ചോദിച്ച് കയറിയ യുവതിക്ക് ദാരുണാന്ത്യം

നിർത്തിയ ലോറി പെട്ടെന്ന് വലത്തോട്ടെടുത്ത് ബൈക്കിൽ ഇടിച്ചു; ലിഫ്റ്റ് ചോദിച്ച് കയറിയ...

സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം; ഇന്നത്തെ നക്ഷത്രഫലം 

സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം; ഇന്നത്തെ നക്ഷത്രഫലം  വെബ്‌ഡെസ്ക്: ഇന്നത്തെ (ഏപ്രിൽ 7, 2026)...

Related Articles

Popular Categories

spot_imgspot_img