ഇസ്രയേൽ ഗാസയിൽ അധിനിവേഷം ആരംഭിച്ചപ്പോൾ തന്നെ ഹൂത്തികളും ഇസ്രയേലുമായി കൊമ്പു കോർത്തതാണ്. എന്നാൽ ഇപ്പോൾ കാര്യങ്ങൾ കുറച്ചുകൂടി ഗുരുതരമായിരിക്കുകയാണ്. ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിൽ ഹൂത്തികളുടെ ഡ്രോൺ ആക്രമണം ഉണ്ടായതും ഇസ്രയേൽ പൗരൻ കൊല്ലപ്പെട്ടതും ഇസ്രയേലിന് അന്താരാഷ്ട്ര തലത്തിൽ മാനക്കേടുണ്ടാക്കി. (The Houthis and Israel hit back)
തുടർന്ന് ഇസ്രയേൽ തിരിച്ചടിച്ചിരിക്കുകയാണ്. ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള യമനിലെ ഹുദൈദ തുറമുഖത്താണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. വ്യോമാക്രമണത്തിൽ മൂന്ന് യെമൻ പൗരന്മാർ കൊല്ലപ്പെട്ടു. ഓട്ടേറെയാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതോടെ ഗസയ്ക്കും ലെബനോൻ അതിർത്തിക്കും പിന്നാലെ പശ്ചിമേഷ്യയിൽ പുതിയൊരു യുദ്ധമുഖം കൂടി തുറക്കുമോ എന്ന ആശങ്കയിലാണ് ലോകം.