web analytics

ഈ ഗ്രാമത്തിലെ വീടുകൾ മൊത്തത്തിൽ മോഷ്ടിക്കപ്പെടുന്നു; ക്രേസി ഗോപാലൻ സിനിമപോലെ വീടിന്റെ കട്ടിള അടിച്ചുമാറ്റും; കരിങ്കല്ലുവരെ അടിച്ചുമാറ്റി കള്ളന്മാർ !

ഈ ഗ്രാമത്തിലെ വീടുകൾ മൊത്തത്തിൽ മോഷ്ടിക്കപ്പെടുന്നു

ഇടുക്കി വാഗമണ്ണിനടുത്ത് അടഞ്ഞുകിടക്കുന്ന കോട്ടമല എം.എം.ജെ പ്ലാന്റേഷനിൽ മോഷണം വ്യാപകമാകുന്നു.

ക്രേസി ഗോപാലൻ എന്ന മലയാള സിനിമയിൽ കട്ടിള മോഷ്ടിക്കുന്നത് രസകരമായാണ് കാണിക്കുന്നതെങ്കിൽ ഇവിടെ കട്ടിള മോഷണം വസ്തു ഉടമകൾക്ക് തലവേദനയാണ് സൃഷ്ടിക്കുന്നത്.

എസ്റ്റേറ്റ് അടച്ചതോടെ ലയങ്ങളുടെ കല്ല്, കട്ടള, ഓട് എന്നിവയുൾപ്പെടെ സകല സാധനങ്ങളും മോഷണം പോയിരുന്നു.

കൂടാതെ ഓഫീസുകളിൽ നിന്നും ആശുപത്രിയിൽ ഉണ്ടായിരുന്ന കട്ടിലും കസേരയും അടക്കം എസ്റ്റേറ്റിലെ സാമഗ്രികളും ഇതിനോടകം കവർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.

ബ്രിട്ടീഷുകാരുടെ കാലത്ത് വലിയ കരിങ്കല്ലുകൾ കൊണ്ട് പണിതീർത്തവയാണ് ഇവിടുത്തെ ലയങ്ങൾ. ഈ കരുത്തുറ്റ കരിങ്കല്ലുകൾ പോലും ഇളക്കിമാറ്റി എസ്റ്റേറ്റിൽ നിന്ന് കടത്തിക്കൊണ്ട് പോയി.

നിലവിൽ വിരലിലെണ്ണാവുന്ന ലയങ്ങൾ മാത്രമാണ് ഇവിടെ അവശേഷിക്കുന്നത്. ഇവയാകട്ടെ ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങൾ ഇനിയും ലഭിക്കാനുള്ള തൊഴിലാളികളുടേതാണ്.

ഈ ലയങ്ങളിലെ ഓടുകളും കട്ടളകളും ഉൾപ്പെടെ മോഷ്ടിക്കപ്പെട്ടതായി പോലീസിൽ പരാതി ലഭിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കോട്ടമലയിൽ എത്തി പരിശോധന നടത്തി

അടച്ചിട്ടിരിക്കുന്ന മുറികളായതിനാലും ആൾതാമസം ഇല്ലാത്തതിനാലും മോഷ്ടാക്കളെ കണ്ടെത്തുക പ്രയാസകരമാകുന്നു.

ഗ്രാറുവിറ്റി ഇനത്തിൽ ഇനിയും പണം ലഭിക്കാനുള്ള തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾ ഇന്ന് അസ്ഥികൂടത്തിന് സമാനമായ അവസ്ഥയിലാണ്.

കല്ലോട് കല്ല് അവശേഷിപ്പിക്കാതെ മോഷ്ടിക്കപ്പെടുമോ എന്ന ആശങ്കയിലാണ് തൊഴിലാളികൾ.

spot_imgspot_img
spot_imgspot_img

Latest news

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

Other news

ഹെൽമറ്റില്ലെങ്കിൽ പണി കിട്ടും:ഒരാഴ്ചയ്ക്കിടെ പിഴ ഈടാക്കിയത് രണ്ടുകോടി

തിരുവനന്തപുരം: സംസ്ഥാനത്തെ ഇരുചക്രവാഹന യാത്രക്കാർക്ക് പോലീസിന്റെ വക 'ഷോക്ക് ട്രീറ്റ്‌മെന്റ്'. ഹെൽമറ്റ്...

കനാലിൽ കുളിക്കാനിറങ്ങി; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; അപകടം വളയൻചിറങ്ങരയിൽ

കനാലിൽ കുളിക്കാനിറങ്ങി; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; അപകടം വളയൻചിറങ്ങരയിൽ പെരുമ്പാവൂർ: വളയൻചിറങ്ങര കനാലിൽ കുളിക്കാനിറങ്ങിയ പത്താം...

പ്രവാസികള്‍ക്ക് ആശ്വാസം; സൗദിയില്‍ വിസ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയില്ലാതെ രാജ്യം വിടാം

പ്രവാസികള്‍ക്ക് ആശ്വാസം; സൗദിയില്‍ വിസ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയില്ലാതെ രാജ്യം വിടാം റിയാദ്:...

‘ഒരു ടിക്കറ്റിന് ₹500… അഞ്ച് പേർക്ക് ₹2500’; സിനിമയിൽ അഭിനയിച്ചിട്ടും കാണാൻ കഴിയാതെ സഹനടൻ

‘ഒരു ടിക്കറ്റിന് ₹500… അഞ്ച് പേർക്ക് ₹2500’; സിനിമയിൽ അഭിനയിച്ചിട്ടും കാണാൻ...

റിപ്പോർട്ടർ ടിവിക്ക് കുരുക്ക്; ലൈസൻസ് പരാതിയിൽ 2 മാസത്തിനകം തീരുമാനമെടുക്കാൻ കേന്ദ്രത്തിന് ഹൈക്കോടതി നിർദ്ദേശം

റിപ്പോർട്ടർ ടിവിക്ക് കുരുക്ക്; ലൈസൻസ് പരാതിയിൽ 2 മാസത്തിനകം തീരുമാനമെടുക്കാൻ കേന്ദ്രത്തിന്...

കോഴിക്കോട് യുഡിഎഫ് കൺവെൻഷനിൽ  രാഹുല്‍ ഗാന്ധി പങ്കെടുക്കില്ല

കോഴിക്കോട് യുഡിഎഫ് കൺവെൻഷനിൽ  രാഹുല്‍ ഗാന്ധി പങ്കെടുക്കില്ല കോഴിക്കോട്: യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോഴിക്കോട്...

Related Articles

Popular Categories

spot_imgspot_img