web analytics

മൃതദേഹത്തിന് ചുറ്റും ചെമ്പുകമ്പികള്‍ വരിഞ്ഞ നിലയിൽ, ആളെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും

മൃതദേഹത്തിന് ചുറ്റും ചെമ്പുകമ്പികള്‍ വരിഞ്ഞ നിലയിൽ, ആളെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും

കോഴിക്കോട്: ആഴ്ചവട്ടം സ്‌കൂളിന് സമീപത്തെ സ്വകാര്യ കെട്ടിടത്തിലെ മുറിയില്‍ ഉണ്ടായ തീപിടിത്തത്തിനിടെ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. 

മൃതദേഹത്തിന് ചുറ്റും ചെമ്പുകമ്പികള്‍ വരിഞ്ഞ നിലയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ ആത്മഹത്യയാണോ എന്ന കോണിലും അന്വേഷണം പുരോഗമിക്കുകയാണ്.

കല്ലായില്‍ ഫര്‍ണിച്ചര്‍ സ്ഥാപനം നടത്തിയിരുന്ന കല്ലായി സ്വദേശി സന്തോഷാകാമാണ് മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

ഇയാള്‍ സംഭവസ്ഥലത്തെ വാടകമുറിയിലാണ് താമസിച്ചിരുന്നത്. മൃതദേഹം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ വ്യക്തമായ മറ്റ് ഭൗതിക തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

ബന്ധുക്കളില്‍നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നിലവില്‍ അന്വേഷണം മുന്നോട്ട് പോകുന്നത്. മൃതദേഹം കണ്ടെത്തിയ മുറിയില്‍ മറ്റ് ആളുകള്‍ പ്രവേശിച്ചിട്ടുണ്ടോയെന്നതടക്കം എല്ലാ സാധ്യതകളും പരിശോധിച്ചുവരികയാണ്.

പൂര്‍ത്തിയായ ഇരുനില കെട്ടിടത്തിന്റെ താഴത്തെ മുറിയില്‍ കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് പുക ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു. 

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത കോഴിക്കോട് കസബ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

മൃതദേഹം സന്തോഷിന്റേതാണോ എന്നത് സ്ഥിരീകരിക്കുന്നതിനായി ഡിഎന്‍എ പരിശോധന നടത്താന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

മൃതദേഹത്തിന് ചുറ്റും ചെമ്പുകമ്പികള്‍ കണ്ടെത്തിയതും, തീപിടിത്തത്തിന്റെ സാഹചര്യങ്ങളും കേസിനെ കൂടുതല്‍ ദുരൂഹമാക്കുന്നതായാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ എന്താണെന്ന് കണ്ടെത്താനാണ് നിലവില്‍ പൊലീസ് ശ്രമം.

English Summary

A charred body was found inside a rented room of a private building near Azhchavattom school in Kozhikode after a fire broke out. Copper wires were found tied around the body, raising serious suspicion. Police are investigating whether it was a case of suicide or something else. The deceased is suspected to be Santhosh, a native of Kallayi, and DNA testing will be conducted to confirm the identity.

kozhikode-azhchavattom-school-fire-charred-body-copper-wires-mystery

Kozhikode, Azhchavattom, fire accident, charred body, mysterious death, Kasaba police, Santhosh Kallayi, Kerala crime news

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

തമിഴ്‌നാട്ടിൽ വിജയ് മുഖ്യമന്ത്രി പദത്തിലേക്ക്; വിസികെ പിന്തുണയോടെ ടിവികെയ്ക്ക് കേവല ഭൂരിപക്ഷം; 118 എംഎൽഎമാരുടെ പിന്തുണക്കത്തുമായി ഗവർണറെ കാണും

തമിഴ്‌നാട്ടിൽ വിജയ് മുഖ്യമന്ത്രി പദത്തിലേക്ക് വിജയിന്റെ തമിഴക വെട്രി കഴകം (ടിവികെ) തമിഴ്‌നാട്ടിൽ...

കേരളത്തിൽ കാലവർഷത്തിന് മുന്നോടിയായി വേനൽമഴ കനക്കുന്നു, ഇന്നും കനത്ത മഴ തുടരും; ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്; ഇടിമിന്നലിനും സാധ്യത

കേരളത്തിൽ കാലവർഷത്തിന് മുന്നോടിയായി വേനൽമഴ കനക്കുന്നു സംസ്ഥാനത്ത് കാലവർഷത്തിന് മുന്നോടിയായുള്ള വേനൽമഴ...

Related Articles

Popular Categories

spot_imgspot_img