web analytics

നോക്കാനാളില്ലെങ്കിൽ കിടത്താനാകില്ലെന്ന് ആശുപത്രി അധികൃതർ; ഒടുവിൽ പത്ത് മക്കളുണ്ടായിട്ടും ഭക്ഷണം പോലും കിട്ടാതെ അമ്മ മരിച്ചു; അച്ഛൻ പുഴുവരിച്ച് അവശനിലയിലും; ഒടുവിൽ ദൈവത്തിന്റെ രൂപത്തിൽ ഹാരിസ് രാജ എത്തി

ആലപ്പുഴ: കമലാസനനും ഷേർലിക്കും പത്ത് മക്കളുണ്ട്. എല്ലാവരും നല്ല നിലയിലും. പക്ഷേെ നോക്കാനാളില്ല പത്ത് മക്കളുണ്ടായിട്ടും ഭക്ഷണം പോലും കിട്ടാതെ അമ്മ മരിച്ചു. അച്ഛൻ പുഴുവരിച്ച് അവശനിലയിലും നിലയിലും. അമ്മയുടെ മരണവാർത്തയറിഞ്ഞ് മക്കൾ എത്തിയെങ്കിലും പിതാവിനെ ഒപ്പം കൂട്ടാൻ ആരും തയ്യാറായില്ല. തലവടി കിഴക്ക് സൃഷ്ടി റോഡ് ഇളങ്ങുമഠം ഭാഗത്തെ പടിഞ്ഞാറെ വീട്ടിൽ കമലാസനൻ (75) ആണ് സ്വന്തം മക്കൾ നോക്കാതെ നരകയാതന അനുഭവിക്കുന്നത്. ഒടുവിൽ വിദേശത്തുനിന്നെത്തിയ സമീപവാസിയും വ്യവസായിയുമായ ഹാരിസ് രാജ എന്നയാൾ കമലാസനന്റെ ചികിത്സാച്ചെലവുകൾ ഏറ്റെടുക്കുകയായിരുന്നു.

വ്യാഴാഴ്ച ഇവർ വാതിൽ തുറക്കാത്തതിനാൽ സമീപത്തെ കടയിലെ സ്ത്രീ ചെന്നു നോക്കി. ഇരുവരെയും അവശരായി കണ്ടതിനെത്തുടർന്ന് ഇവർ ആശ പ്രവർത്തക നജുമയെ വിവരമറിയിച്ചു. നജുമയെത്തുമ്പോൾ കട്ടിലിൽനിന്ന് വീണനിലയിൽ ഷേർലിയെയും കമലാസനനെയും കണ്ടു. ഷേർലി മരിച്ചിരുന്നു.

സംസ്കാരത്തിനു മക്കളെത്തിയെങ്കിലും കമലാസനനെ കൂട്ടിക്കൊണ്ടുപോകാൻ ആരും തയ്യാറായില്ല. വിദേശത്തുനിന്നെത്തിയ സമീപവാസിയും വ്യവസായിയുമായ ഹാരിസ് രാജ ശനിയാഴ്ച ഇതറിഞ്ഞു സ്ഥലത്തുപോയി. ആലപ്പുഴ നഗരസഭാ ചെയർപേഴ്സൺ കെ.കെ. ജയമ്മയെയും വാർഡ് കൗൺസിലർ ജി. രേഖയെയും വിവരമറിയിച്ചു. പോലീസിൽ അറിയിച്ചെങ്കിലും സ്ഥലത്തെത്തിയില്ലെന്നു പറയുന്നു. മക്കളെ വിളിച്ചിട്ടു കിട്ടുന്നില്ലെന്നുപറഞ്ഞ് പോലീസ് ഒഴിഞ്ഞതായും ആരോപണമുണ്ട്. ഒടുവിൽ ചെയർപേഴ്സന്റെ നിർദേശത്തിൽ കമലാസനനെ ആംബുലൻസിൽ ജനറൽ ആശുപത്രിയിലേക്കു മാറ്റി.

പരിചരണമോ ഭക്ഷണമോ കിട്ടാതെ വാടകവീട്ടിലായിരുന്നു കമലാസനനും ഭാര്യ ഷേർലിയും താമസിച്ചിരുന്നത്. ഷേർലി വ്യാഴാഴ്ച മരിച്ചു. ഷേർലിയുടെയും കമലാസനന്റെയും രണ്ടാം വിവാഹമാണ്. ആദ്യ വിവാഹത്തിൽ കമലാസനന് ആറും ഷേർലിക്കു നാലും മക്കളുണ്ട്. കമലാസനന്റെ പേരിൽ വീടുണ്ടെങ്കിലും അതിൽനിന്ന് മക്കളിറക്കിവിട്ടു. ആകെയുള്ള വരുമാനം പെൻഷനായിരുന്നു. അതുകിട്ടിയിട്ട് ആറുമാസമായി. വയ്യാതെ കിടന്നതിനാൽ മസ്റ്ററിങ് നടത്താനുമായിരുന്നില്ല.

നോക്കാനാളില്ലെങ്കിൽ കിടത്താനാകില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞപ്പോൾ ഹാരിസ് രാജ ഹോംനഴ്സിനെ ഏർപ്പാടാക്കി. ചികിത്സാച്ചെലവുകളും ഏറ്റു. ഷേർലി മരിച്ചതുൾപ്പെടെയുള്ള വിവരം വ്യാഴാഴ്ച രാവിലെതന്നെ വാർഡ് കൗൺസിലർ നോർത്ത് പോലീസിൽ അറിയിച്ചിട്ടും അന്നും പോലീസ് വീട്ടിലെത്തി അന്വേഷിച്ചില്ലെന്ന്‌ ആരോപണമുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ നേരിട്ട് വിളിച്ച് വി.ഡി സതീശൻ! വൻ തരംഗം വൗ!

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ...

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ സാധാരണക്കാരും നടത്തിപ്പുകാരും

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ...

ഇൻസ്റ്റഗ്രാമിൽ ‘പൂക്കി സിഎം’ തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച് വി.ഡി. സതീശൻ

ഇൻസ്റ്റഗ്രാമിൽ 'പൂക്കി സിഎം' തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച്...

Other news

​“ഞാൻ കമ്മ്യൂണിസ്റ്റായി തുടരും!” പിണറായി വിജയനെ അഭിവാദ്യം ചെയ്തതിന് പിന്നാലെ നിലപാട് വ്യക്തമാക്കി പയ്യന്നൂർ എംഎൽഎ വി. കുഞ്ഞികൃഷ്ണൻ

​“ഞാൻ കമ്മ്യൂണിസ്റ്റായി തുടരും!” പിണറായി വിജയനെ അഭിവാദ്യം ചെയ്തതിന് പിന്നാലെ നിലപാട് വ്യക്തമാക്കി...

ലോണെടുത്ത ഫോണിന്റെ തുക കൃത്യമായി അടച്ചില്ലെങ്കിൽ പണി പാളും! സ്മാർട്ട്‌ഫോണുകൾ പൂട്ടാൻ ധനകാര്യ സ്ഥാപനങ്ങൾക്ക് അനുമതി നൽകി റിസർവ് ബാങ്ക്

ലോണെടുത്ത ഫോണിന്റെ തുക കൃത്യമായി അടച്ചില്ലെങ്കിൽ പണി പാളും! സ്മാർട്ട്‌ഫോണുകൾ പൂട്ടാൻ ധനകാര്യ...

മകളുടെ ശരീരം കഷണങ്ങളാക്കി ട്രെയിനിലെ പെട്ടിയിലാക്കി;  ദുരഭിമാനക്കൊലയ്ക്ക് പിന്നിൽ സ്വന്തം പിതാവ്!

മകളുടെ ശരീരം കഷണങ്ങളാക്കി ട്രെയിനിലെ പെട്ടിയിലാക്കി;  ദുരഭിമാനക്കൊലയ്ക്ക് പിന്നിൽ സ്വന്തം പിതാവ്! ലഖ്‌നൗ:...

വില കുറയുമോ? വലക്കണ്ണികളിൽ കുടുങ്ങി വലിയ മത്തികൾ! കിലോയ്ക്ക് 200 രൂപ; കേരള തീരത്തെ മത്തി ചാകരയുടെ വിശേഷങ്ങൾ

വില കുറയുമോ? വലക്കണ്ണികളിൽ കുടുങ്ങി വലിയ മത്തികൾ! കിലോയ്ക്ക് 200 രൂപ; കേരള തീരത്തെ...

Related Articles

Popular Categories

spot_imgspot_img