web analytics

മഫ്തി ഡ്യൂട്ടിക്കിറങ്ങുന്ന പൊലീസുകാർ പ്രത്യേക ഉത്തരവും തിരിച്ചറിയൽ കാർഡും കയ്യിൽ കരുതണമെന്ന് ഹൈക്കോടതി; കുരുമുളക് സ്പ്രേ പ്രയോഗിച്ചവർക്ക് ജാമ്യം ലഭിച്ചത് ഇങ്ങനെ

കൊച്ചി: മഫ്തി ഡ്യൂട്ടിക്കിറങ്ങുന്ന പൊലീസുകാർ ഉന്നത അധികാരികളുടെ പ്രത്യേക ഉത്തരവും തിരിച്ചറിയൽ കാർഡും കയ്യിൽ കരുതണമെന്ന് ഹൈക്കോടതി.

പട്രോളിംഗിനിടെ ആരെയെങ്കിലും ചോദ്യം ചെയ്യുന്നെങ്കിൽ തിരിച്ചറിയൽ കാർഡ് കാണിക്കണമെന്നും ഹൈക്കോടതി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു.

മയക്കുമരുന്ന് കൈവശംവച്ചെന്ന് സംശയിച്ച് ചോദ്യം ചെയ്ത മഫ്തി പൊലീസുകാർക്കു നേരെ കുരുമുളക് സ്‌പ്രേ തളിച്ച് രക്ഷപ്പെട്ടെന്ന കേസിലെ പ്രതി കോട്ടയം സ്വദേശി ഷിബിൻ ഷിയാദിന് മുൻകൂർ ജാമ്യം പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം.

പൊലീസിന്റെയും സി.ബി.ഐയുടെയും മാത്രമല്ല, ജഡ്ജിയുടെപോലും വ്യാജ സ്ഥാനമാനങ്ങളും യൂണിഫോമും ഉപയോഗിച്ച് പലരും തട്ടിപ്പ് നടത്തുന്നുണ്ട്.

അതുകൊണ്ട് മഫ്ടിയിലെത്തുന്ന പൊലീസുകാരെ ജനം ചോദ്യംചെയ്താൽ കുറ്റപ്പെടുത്താനാകില്ല. പൊലീസുകാരും സ്വന്തം സുരക്ഷ കണക്കിലെടുത്ത് യൂണിഫോം അണിയുന്നതാണ് ഉചിതമെന്നും കോടതി പറഞ്ഞു.

ഒക്ടോബർ 24ന് മയക്കുമരുന്ന് സ്പെഷ്യൽ പരിശോധനയ്‌ക്കു പോയ വാകത്താനം സ്റ്റേഷനിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ ഹർജിക്കാരനും കൂട്ടരും ആക്രമിച്ചെന്നാണ് പരാതി.

ആക്രമണം, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് പോലീസ്ചുമത്തിയത്. പൊലീസുകാർ യൂണിഫോമിലായിരുന്നില്ലെന്നും തിരിച്ചറിയൽ കാർഡ് കാണിച്ചില്ലെന്നും പ്രതിഭാഗം കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് പറയാനാകില്ലെന്നും ഇവർ വാദിച്ചു.തുടർന്നാണ് കോടതി വിഷയം വിശദമായി പരിശോധിച്ചത്.

മഫ്ടി ഡ്യൂട്ടിയെക്കുറിച്ച് നാഗരിക സുരക്ഷാ സംഹിതയിലോ പൊലീസ് ആക്ടിലോ പറയുന്നില്ല, മേലധികാരിയുടെ ഉത്തരവുണ്ടെങ്കിൽ മാത്രമാണ് മഫ്തിയിൽ ഡ്യൂട്ടി ചെയ്യാമെന്നാണ് പൊലീസ് മാന്വലിൽ പറയുന്നത്.

ഈ കേസിൽ എസ്.പിയുടെ പ്രത്യേക ഉത്തരവ് പ്രോസിക്യൂഷൻ ഹാജരാക്കിയെങ്കിലും ഉത്തരവിൽ മഫ്തി ഡ്യൂട്ടി നിർദ്ദേശിച്ചിട്ടില്ലെന്ന് കോടതി കണ്ടെത്തി.

കുരുമുളക് സ്‌പ്രേ പ്രയോഗിച്ചുവെന്നതാണ് ചുമത്തിയ ഏക ജാമ്യമില്ലാ വകുപ്പ്. ഇത് അന്വേഷണത്തിൽ തെളിയേണ്ടതാണെന്നു വിലയിരുത്തിയാണ് ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചത്. മൂന്നാഴ്ചയ്ക്കകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല കൊച്ചി:...

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത ന്യൂഡൽഹി: പെരുമ്പാവൂർ...

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന്...

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

Other news

അലുവ അതുൽ വധക്കേസ്: പ്രമുഖ സിനിമാ നിർമ്മാതാവിന്റെ ക്വാറിയിൽ ഗുണ്ടകൾ ഒളിവിലായിരുന്നെന്ന് റിപ്പോർട്ട്; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!

കൊല്ലം: കരുനാഗപ്പള്ളിയിലെ കുപ്രസിദ്ധ ഗുണ്ട അലുവ അതുലിനെ പട്ടാപ്പകൽ വെട്ടിക്കൊന്ന കേസിലെ...

“രാത്രിയോടെ ഫലം മാറും!” — ആരോഗ്യത്തിൽ പ്രത്യേക ജാഗ്രത

“രാത്രിയോടെ ഫലം മാറും!” — ആരോഗ്യത്തിൽ പ്രത്യേക ജാഗ്രത ഇന്നത്തെ ദിനത്തിൽ പല...

ഡിസിസി പ്രസിഡന്റ് കൊച്ചിയിലോ പെരുമ്പാവൂരിലോ? എൽദോസിനെ ചെന്നിത്തല രക്ഷിക്കുമോ? എറണാകുളത്തെ കോൺഗ്രസ് പുകിലുകൾ അറിയാം…

ഡിസിസി പ്രസിഡന്റ് കൊച്ചിയിലോ പെരുമ്പാവൂരിലോ? എൽദോസിനെ ചെന്നിത്തല രക്ഷിക്കുമോ? എറണാകുളത്തെ കോൺഗ്രസ്...

നഷ്ടപരിഹാരം ലഭിക്കാൻ ഭാര്യയുടെ പുനർവിവാഹം തടസമല്ലെന്ന് ഹൈക്കോടതി

നഷ്ടപരിഹാരം ലഭിക്കാൻ ഭാര്യയുടെ പുനർവിവാഹം തടസമല്ലെന്ന് ഹൈക്കോടതി കൊച്ചി: ഭർത്താവ് വാഹനാപകടത്തിൽ മരിച്ചതിനെ...

കോഴിക്കോട് സ്കൂട്ടർ അപകടം: മൂന്ന് എം.ബി.ബി.എസ് വിദ്യാർത്ഥികൾ മരിച്ചു

കോഴിക്കോട്: നാടിനെ കണ്ണീരിലാഴ്ത്തി കോഴിക്കോട് കൊയിലാണ്ടിയിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഭാവി...

Related Articles

Popular Categories

spot_imgspot_img