web analytics

സൂര്യനായ് തഴുകിയുറക്കമുണർത്തുമെൻ അച്ഛനെയാണെനിക്കിഷ്ടം… കോടതി ഉത്തരവിൽ കൈതപ്രത്തിൻ്റെ വരികളും; ഭർത്താവ് മൂന്നു വയസുള്ള മകളെ ലൈം​ഗികമായി പീഡിപ്പിച്ചെന്ന് വ്യാജ പരാതി നൽകിയ യുവതിക്കെതിരെ കേസ്

കൊച്ചി: ഭർത്താവ് മൂന്നു വയസുള്ള മകളെ ലൈം​ഗികമായി പീഡിപ്പിച്ചെന്ന വ്യാജ പരാതി നൽകിയ യുവതിക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി നിർദ്ദേശം.The High Court directed to file a case against the woman who filed a false complaint that her husband had sexually abused her three-year-old daughter

തിരുവനന്തപുരം ആറ്റിങ്ങൽ കോടതിയിൽ കുട്ടിയുടെ പിതാവിനെതിരായ കേസുകളുടെ തുടർനടപടികൾ റദ്ദാക്കി ​ഗൈക്കോടതി ഉത്തരവിറക്കി.

യുവതി ഭർത്താവിനെതിരെ നൽകിയ പരാതി വ്യാജമെന്ന് കണ്ടെത്തിയതോടെയാണ് ജസ്റ്റിസ് പി.വി. കുഞ്ഞി കൃഷ്ണന്റെ ഉത്തരവ്.

കുട്ടിയുടെ പിതാവിനെതിരെ മംഗലപുരം പൊലീസ് ര‌ജിസ്റ്റർ ചെയ്ത കേസിൽ ആറ്റിങ്ങൽ ഫാസ്റ്റ്ട്രാക്ക് കോടതിയുടെ തുടർ നടപടികൾ റദ്ദാക്കാനും മാതാവിനെതിരെ കേസെടുക്കാനുമാണ് കോടതിയുടെ നിർദ്ദേശം.

സ്വന്തം മകളെ ലൈം​ഗികമായി പീഡിപ്പിച്ചെന്ന തനിക്കെതിരായ പീഡന പരാതി വ്യാജമാണെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് കുട്ടിയുടെ പിതാവ് ഹൈക്കോടതിയെ സമീപിച്ചത്.

‘അച്ഛനെയും അമ്മയെയും ഇഷ്ടമാണെന്നും, അച്ഛനെയാണ് കൂടുതൽ ഇഷ്ട”മെന്നും മജിസ്ട്രേറ്റ് കോടതിയിൽ കുട്ടി നൽകിയ മൊഴി തന്നെ ശക്തമായ തെളിവാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

വ്യാജ പരാതിയിൽ പിതാവിനുണ്ടായ മനോവിഷമം വ്യക്തമാക്കാൻ കൈതപ്രത്തിന്റെ ‘സൂര്യനായ് തഴുകിയുറക്കമുണർത്തുമെൻ അച്ഛനെയാണെനിക്കിഷ്ടം…” എന്ന പാട്ടും ഉത്തരവിൽ ഉദ്ധരിച്ചിട്ടുണ്ട്.

വിവാഹത്തർക്കങ്ങൾക്ക് ബലം കിട്ടാൻ കുട്ടികളെ ആയുധമാക്കുന്ന തെറ്റായ പ്രവണത വർദ്ധിക്കുന്നതായും കോടതി വിലയിരുത്തി.

2015ലാണ് കേസിനാസ്പദമായ സംഭവം. ജോലി സ്ഥലത്തു നിന്ന് വാരാന്ത്യത്തിൽ വീട്ടിലെത്തുന്ന ഭർത്താവ് മടങ്ങിയ ശേഷം മകൾ അസ്വാഭാവികമായി പെരുമാറുന്നത് താൻ ശ്രദ്ധിച്ചെന്നാണ് യുവതി പറയുന്നത്.

ഭർത്താവ് കുട്ടിയെ ഉപദ്രവിക്കുന്നത് ഒരിക്കൽ മറഞ്ഞു നിന്ന് കണ്ടതോടെ തന്റെ മാതാപിതാക്കളെ അറിയിക്കുകയും ചോദ്യം ചെയ്യുകയുമുണ്ടായി.

തട്ടിക്കയറിയ ഭർത്താവ് വിവാഹമോചന ഭീഷണിയുമായി വീട്ടിൽ നിന്നിറങ്ങി. പിന്നീട് ഭാര്യയെയും മകളെയും കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകി.

സ്റ്റേഷനിൽ വിളിപ്പിച്ചപ്പോഴാണ് കുട്ടിയെ പീഡിപ്പിച്ചെന്നാരോപിച്ച് യുവതി ഭർത്താവിനെതിരേ പരാതി നൽകിയത്.

spot_imgspot_img
spot_imgspot_img

Latest news

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

Other news

ലിംഗഭേദമില്ലാത്ത മാതൃത്വം; ട്രാൻസ്‌ജെൻഡർ ദമ്പതികൾക്ക് ചരിത്ര വിജയം. ജനന സർട്ടിഫിക്കറ്റിൽ ‘രക്ഷിതാക്കൾ’ എന്ന് രേഖപ്പെടുത്തി

ലിംഗഭേദമില്ലാത്ത മാതൃത്വം; ട്രാൻസ്‌ജെൻഡർ ദമ്പതികൾക്ക് ചരിത്ര വിജയം. ജനന സർട്ടിഫിക്കറ്റിൽ 'രക്ഷിതാക്കൾ'...

ദളപതിയുടെ വിവാഹമോചനം: 250 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംഗീത; വിട്ടുവീഴ്ചയ്ക്ക് തയ്യാറായി വിജയ്

ദളപതിയുടെ വിവാഹമോചനം: 250 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംഗീത; വിട്ടുവീഴ്ചയ്ക്ക്...

പൂരലഹരിയിൽ തൃശൂർ; ഇനി പൂരപ്പൊലിമയുടെ നാളുകൾ; വിളംബരം 25-ന്, സാമ്പിൾ 26-ന്, തൃശൂർ പൂരം ഏപ്രിൽ 27-ന്

പൂരലഹരിയിൽ തൃശൂർ; ഇനി പൂരപ്പൊലിമയുടെ നാളുകൾ; വിളംബരം 25-ന്, സാമ്പിൾ 26-ന്,...

അമേരിക്കയിൽ ഇറാൻ സ്വദേശിനി പിടിയിൽ; പിന്നിൽ കോടികളുടെ അനധികൃത ആയുധക്കച്ചവടം

അമേരിക്കയിൽ ഇറാൻ സ്വദേശിനി പിടിയിൽ; പിന്നിൽ കോടികളുടെ അനധികൃത ആയുധക്കച്ചവടം ലോസ് ആഞ്ചലസ്:...

തലയിണയ്ക്കടിയിൽ മരണദൂതനായി വെള്ളിക്കെട്ടൻ; ഉറക്കത്തിൽ പാമ്പുകടിയേറ്റ് എട്ടുവയസുകാരൻ മരിച്ചു; പത്തുവയസുകാരനായ സഹോദരൻ ഗുരുതരാവസ്ഥയിൽ

തലയിണയ്ക്കടിയിൽ മരണദൂതനായി വെള്ളിക്കെട്ടൻ; ഉറക്കത്തിൽ പാമ്പുകടിയേറ്റ് എട്ടുവയസുകാരൻ മരിച്ചു; പത്തുവയസുകാരനായ സഹോദരൻ...

ഇറാന് മുന്നിൽ മുട്ടുമടക്കി ട്രംപ്; സമാനതകളില്ലാത്ത നയതന്ത്ര പരാജയത്തിൽ പതറി വൈറ്റ് ഹൗസ്

ഇറാന് മുന്നിൽ മുട്ടുമടക്കി ട്രംപ്; സമാനതകളില്ലാത്ത നയതന്ത്ര പരാജയത്തിൽ പതറി വൈറ്റ്...

Related Articles

Popular Categories

spot_imgspot_img