web analytics

ഉഷ്ണതരം​ഗം അതീവ​ഗുരുതമാകുന്നു; പാലക്കാട് യെല്ലോ മാറി ഓറഞ്ച് അലർട്ട്; സംസ്ഥാനത്ത് രണ്ടാം ഘട്ട താപനില മുന്നറിയിപ്പ് പ്രഖ്യാപിക്കുന്നത് ചരിത്രത്തിലാദ്യമായി

തിരുവനന്തപുരം: ഉഷ്ണതരം​ഗം അതീവ​ഗുരുതമാകുന്നു. ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് രണ്ടാം ഘട്ട താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ പാലക്കാട് ഉഷ്ണതരം​ഗം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതുവരെ സംസ്ഥാനത്ത് ഉഷ്ണ തരം​ഗ മുന്നറിയിപ്പും താപനില മുന്നറിയിപ്പിലും ഒന്നാം ഘട്ട അലർട്ടായ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരുന്നത്.

കൊല്ലം, തൃശൂർ ജില്ലകളിലും ഉഷ്ണതരം​ഗ സാധ്യത നിലനിൽക്കുന്നുണ്ട്. ഈ ജില്ലകളിൽ യെല്ലോ അലർട്ട് ആണ് തുടരുന്നത്. ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പും കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചു. സാധാരണയേക്കാൾ മൂന്ന് മുതൽ അഞ്ച് ഡി​ഗ്രി വരെ താപനില ഉയരാം. പാലക്കാട് 41 ​ഡി​ഗ്രി സെൽഷ്യസ് വരെയും കൊല്ലത്തും തൃശൂരും 40 ഡി​ഗ്രി സെൽഷ്യസ് വരെയും ഉയരാം. സൂര്യൻ ഭൂമധ്യരേഖയിൽ നിന്ന് ഉത്തരായന രേഖയിലേക്കുള്ള സഞ്ചാരപാതയിലായതിനാലും വേനൽ മഴയിലെ വലിയ കുറവുമാണ് നിലവിലെ ചൂടിന് കാരണമെന്നാണ് നി​ഗമനം.

Read Also: സംസ്ഥാനത്ത് 12 സീറ്റുകൾ സിപിഎം പിടിക്കുമെന്ന് വിലയിരുത്തൽ; സംസ്ഥാന സെക്രട്ടേറിയേറ്റിൽ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ വിഷയവും ചർച്ചക്ക് എത്തി; തീരുമാനങ്ങൾ ഉച്ചയ്ക്ക് ശേഷം എം.വി. ഗോവിന്ദന്റെ വാർത്താസമ്മേളനത്തിൽ അറിയിക്കും

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img