മലയാള സിനിമയിൽ മുത്തശ്ശി മുഖമായി പതിഞ്ഞിരിക്കുന്നത് സുബ്ബലക്ഷ്മിയമ്മയുടേതാണ് എന്നതിൽ തർക്കമില്ല .
എൺപത്തിയേഴാമത്തെ വയസിൽ വിട വാങ്ങുമ്പോഴും ആ വേഷങ്ങൾക്ക് പകരം വെക്കാൻ മലയാളസിനിമയിൽ പകരക്കാരില്ല . നന്ദനം എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് കാലെടുത്തുവെച്ചു .പിന്നീട് നിരവധി സിനിമകളിൽ ചെറുതും വലുതുമായി അനേകം കഥാപാത്രങ്ങൾ അവതരിപ്പിച്ചു. നടിയുടെ വിയോഗ വാർത്ത വന്നത് മുതൽ സോഷ്യൽ മീഡിയയിൽ നടി പറഞ്ഞ കഥകളും സിനിമയിലെ കഥാപാത്രങ്ങളെ കുറിച്ചുള്ള വിവരണങ്ങളും നിറയുകയാണ്. ഒരു സിനിമാ ലൊക്കേഷനിൽ ദിലീപ് തന്നെ കരയിപ്പിച്ച സംഭവത്തെ കുറിച്ച് പറഞ്ഞ നടിയുടെ വാക്കുകൾ ഇതാ മരണശേഷം വൈറലാവുകയാണ്.
കല്യാണരാമൻ എന്ന സിനിമയിലൂടെയാണ് ദിലീപും സുബ്ബലക്ഷ്മിയും ഒരുമിച്ച് അഭിനയിക്കുന്നത്. ആ സിനിമ തന്റെ മൂന്നാമത്തെ പടമായിരുന്നു എന്നാണ് സുബ്ബലക്ഷ്മി പറയുന്നത്. ‘ചിത്രത്തിൽ വളരെ സീരിയസായ ഒരു ഷോട്ട് എടുത്ത് കൊണ്ടിരിക്കുകയാണ് സംവിധായകൻ ഷാഫി. ഞാൻ തുടക്കക്കാരിയാണെന്ന് അറിയാവുന്ന ദിലീപ് എന്റെ അടുത്ത് വന്ന് വളരെ ഗൗരവത്തിൽ ഒരു കാര്യം പറഞ്ഞു. സംവിധായകൻ ആക്ഷൻ എന്ന് പറയുമ്പോൾ സുബ്ബു പൊട്ടി കരയണമെന്നാണ്’, ദിലീപ് പറഞ്ഞത്.വേറൊന്നും അറിയാത്തത് കൊണ്ട് ദിലീപ് പറഞ്ഞത് അപ്പാടെ ഞാൻ അനുസരിച്ചു. ഡയറക്ടർ ആക്ഷൻ എന്ന് പറഞ്ഞതും ഞാൻ ഉറക്കെയങ് കരഞ്ഞു. ഞാൻ കരയുന്നത് കണ്ടതോടെ സെറ്റിലുണ്ടായിരുന്ന എല്ലാവരും ഞെട്ടിപ്പോയി. എന്തിനാ മുത്തശ്ശി കരയുന്നത്, എന്ത് പറ്റിയെന്ന് ചോദിച്ച് എല്ലാവരും ഓടി വന്നു.എന്നോട് കരയാൻ പറഞ്ഞത് കൊണ്ടാണ് ഞാൻ കരഞ്ഞതെന്ന് അവരോട് പറഞ്ഞു. അപ്പോഴാണ് അങ്ങനെ ആരാ പറഞ്ഞതെന്ന് സംവിധായകൻ ചോദിക്കുന്നത്. ദിലീപാണെന്ന് ഞാൻ പറഞ്ഞതോടെ സംവിധായകൻ ദിലീപിനോട് ചോദിച്ചു.എന്താ ദിലീപേ ഇങ്ങനെയെന്ന് ചോദിച്ചപ്പോൾ ദിലീപ് പറയുകയാണ് സുബ്ബിവിന്റെ മൂന്നാമത്തെ പടമാണ്. എല്ലാം നന്നായി ചെയ്ത് കൈയടി വാങ്ങുകയാണ്. അപ്പോൾ ഇത്തിരി കരയട്ടേ എന്ന് വിചാരിച്ചതാണെന്ന്. ഇപ്പോൾ കാണുമ്പോഴും ദിലീപ് ഇത് തന്നെ പറയുമെന്നും’, മുൻപ് സുബ്ബലക്ഷ്മി പറഞ്ഞിരുന്നു.അറുപത്തിയാറാമത്തെ വയസിലായിരുന്നു സുബ്ബലക്ഷ്മി സിനിമയിലേക്ക് എത്തുന്നത്. നന്ദനത്തിലെ വേശാമണിയമ്മ എന്ന കഥാപാത്രത്തെയായിരുന്നു നടി അവതരിപ്പിച്ചത്. സിനിമയിലെത്താൻ വൈകിയെന്ന് ഒരിക്കലും തോന്നിയിട്ടില്ലെന്നാണ് നടി പറഞ്ഞിട്ടുള്ളത്. സിദ്ദിഖും രഞ്ജിത്തും കൂടി എന്നെ നന്ദനത്തിലേക്ക് ക്ഷണിക്കുമ്പോൾ സിനിമയെ കുറിച്ച് ഒന്നുമറിയില്ലായിരുന്നു.
കുട്ടിക്കാലത്ത് നായികമാരെ കാണുമ്പോൾ എനിക്ക് അവരെ പോലെ അഭിനയിക്കണം. മേക്കപ്പ് ചെയ്യണം, മിനുക്കു പാവാടകളെല്ലാം ഇടണം എന്നൊക്കെ തോന്നിയിട്ടുണ്ട്. പക്ഷേ സിനിമയിലേക്ക് വരുമെന്ന് കരുതിയില്ല. ആദ്യ കാലത്ത് വിളിച്ചാൽ ചിലപ്പോൾ ഞാൻ പോകില്ലായിരുന്നു എന്നും സുബ്ബലക്ഷ്മി പറഞ്ഞിരുന്നു. കുട്ടികൾ, കുടുംബം, അതൊന്നും വിട്ട് പോകാൻ തനിക്കാവില്ലായിരുന്നു.എന്നാൽ ആദ്യ സിനിമയിൽ മേക്കപ്പ് ഒന്നുമില്ലാതെ മുഷിഞ്ഞ വസ്ത്രം ധരിച്ചിട്ടുള്ള കഥാപാത്രം ചെയ്തപ്പോൾ കുറച്ച് വിഷമം തോന്നിയിരുന്നു. മേക്കപ്പ് ഇടണമെന്നുള്ള ആഗ്രഹമൊന്നും നടക്കാത്തത് കൊണ്ടാണ് അന്ന് വിഷമിച്ചത്. എന്ന മുത്തശ്ശിയുടെ തുറന്നുപറച്ചിലാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത് .
Read Also : ആ നിഷ്കളങ്ക ചിരി നിലച്ചു; സംഗീതജ്ഞയും നടിയുമായ ആർ സുബ്ബലക്ഷ്‍മി അന്തരിച്ചു