ഖജനാവ് കാലിയാകുന്നതല്ലാതെ, കേസൊന്നും ജയിക്കുന്നില്ല;കേസ് വാദിക്കാൻ സുപ്രീം കോടതിയിലെ പ്രമുഖരെ ഇറക്കിയുള്ള പരിപാടി നിർത്തിയേക്കും

കൊച്ചി: കേസുകൾ വാദിക്കാൻ ലക്ഷങ്ങൾ മുടക്കി സുപ്രീം കോടതിയിൽ നിന്നും മുതിർന്ന അഭിഭാഷകരെ നിയോഗിക്കുന്നതു പരിമിതപ്പെടുത്താനൊരുങ്ങി സർക്കാർ. സുപ്രിംകോടതിയിൽ നിന്നും മുതിർന്ന അഭിഭാഷകരെ കൊണ്ടുവരുന്നത് ഖജനാവിനു വൻബാധ്യതയാകുന്നുവെന്ന വിലയിരുത്തലിനേത്തുടർന്നാണിത്. അഭിഭാഷകർക്കു നൽകുന്ന ഫീസിന്റെ കണക്ക് വിവരാവകാശപ്രകാരം പുറത്തുവരുന്നത് പലപ്പോഴും സർക്കാരിന് അവമതിപ്പുണ്ടാക്കുന്നുണ്ടെന്നാണ് പൊതുവെ ഉള്ള വിലയിരുത്തൽ. ഇതൊഴിവാക്കാനാണു പുതിയ നീക്കം.

രാഷ്ട്രീയക്കൊലപാതകം, അഴിമതി തുടങ്ങിയ കേസുകളിൽ സർക്കാരിനെതിരായ ഹൈക്കോടതി വിധികൾ മറികടക്കാൻ വമ്പൻ അഭിഭാഷകരെ നിയോഗിച്ചിട്ടും കേസ്തോറ്റതും സർക്കാരിനെ പുതുവർഷത്തിൽ പുനർവിചിന്തനത്തിനു പ്രേരിപ്പിക്കുന്നു. ചില കേസുകളിൽ രണ്ടുകോടി രൂപവരെ സർക്കാർ ഫീസ് നൽകിയിട്ടുണ്ട്. മാത്രമല്ല ഒരോവർഷവും സുപ്രീം കോടതി അഭിഭാഷകർ ഫീസ് വർധിപ്പിക്കുകയും ചെയ്യുന്നു. സിറ്റിങ്ങിന് ഒരുലക്ഷം രൂപ വാങ്ങിയിരുന്നവർ ഇപ്പോൾ ഒന്നരലക്ഷമാണ് ആവശ്യപ്പെടുന്നത്. പെരിയ ഇരട്ടക്കൊലപാതകക്കേസിൽ സി.ബി.ഐ.

അന്വേഷണം ഒഴിവാക്കാൻ മാത്രം സുപ്രീം കോടതിയിൽ 30 ലക്ഷം രൂപയാണു സർക്കാർ ഒരു അഭിഭാഷകനു മാത്രം നൽകിയത്. സർക്കാരിനു കീഴിൽ മികച്ച അഭിഭാഷകരുണ്ടായിട്ടും പല കേസുകളിലും പുറത്തുനിന്നുള്ള അഭിഭാഷകരെ നിയോഗിക്കുന്നു. വക്കീൽ ഫീസ് ഇനത്തിൽ ഒരുകോടിയോളം ചെലവിട്ടിട്ടും പെരിയ കേസിൽ സർക്കാരിനു വൻതിരിച്ചടിയാണു ലഭിച്ചത്.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത്, ലക്ഷങ്ങൾ മുടക്കി പതിനെട്ടടവും പയറ്റി നിയമപോരാട്ടം നടത്തിയിട്ടും ടി.പി. സെൻകുമാറിനെ ഡി.ജി.പിയായി തിരികെ നിയമിക്കേണ്ടിവന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്തു 10 കോടിയോളം രൂപയാണു ഡൽഹിയിലെ മുതിർന്ന അഭിഭാഷകർക്കു നൽകിയത്. ലൈഫ് മിഷൻ കേസിൽ സി.ബി.ഐ. അന്വേഷണം ഒഴിവാക്കാനും സർവകലാശാല കേസുകളിലും വൻതുക ചെലവഴിച്ചു.

കേസുകളുടെ ബാഹുല്യം മൂലം സർക്കാർ അഭിഭാഷകർക്ക് എല്ലാ കേസിലും വേണ്ടത്ര ശ്രദ്ധിക്കാൻ കഴിയുന്നില്ല. നിലവിൽ മൂന്ന് സ്റ്റാൻഡിങ് കോൺസൽമാരാണു കേരളത്തിനു സുപ്രീം കോടതിയിലുള്ളത്. ഒരു സ്റ്റാൻഡിങ് കോൺസലിനെക്കൂടി നിയമിക്കുന്നതും പരിഗണനയിലുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

വയനാട്ടിൽ മൂന്നു കടുവകളെ ചത്ത നിലയിൽ കണ്ടെത്തി

വയനാട്: വയനാട്ടിൽ മൂന്നു കടുവകളെ ചത്ത നിലയിൽ കണ്ടെത്തി. കുറിച്യാട് കാടിനുള്ളിൽ...

പത്തനംതിട്ടയിൽ ദളിത് കുടുംബത്തെ മർദിച്ച സംഭവം; എസ്‌ഐ ഉൾപ്പെടെ നാലു പൊലീസുകാർക്ക് സസ്പെൻഷൻ

പത്തനംതിട്ട: പത്തനംതിട്ടയിൽ ദലിത്‌ കുടുംബത്തെ മർദിച്ച സംഭവത്തിൽ നാലു പൊലീസുകാരെ സസ്‌പെൻഡ്...

പ്രമുഖ നടിയുടെ പരാതി; സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് സർക്കുലർ

കൊച്ചി: പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട്...

കോഴിക്കോട്ടെ അപകടം; ബസ് ദേഹത്തേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു....

ചോദ്യപേപ്പര്‍ ചോര്‍ച്ച; എംഎസ് സൊല്യൂഷന്‍സിലെ രണ്ട് അധ്യാപകര്‍ പിടിയിൽ

കോഴിക്കോട്: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എംഎസ് സൊല്യൂഷന്‍സിലെ രണ്ട്...

Other news

കള്ളക്കടല്‍ പ്രതിഭാസം; 4 ജില്ലകളിൽ ജാഗ്രതാനിര്‍ദേശം

തിരുവനന്തപുരം: കള്ളക്കടല്‍ പ്രതിഭാസം, വിവിധ ജില്ലകളിലെ തീരപ്രദേശങ്ങളില്‍ ജാഗ്രതാനിര്‍ദേശം. തിരുവനന്തപുരം, കൊല്ലം, എറണാകുളം,...

മലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ; സംഭവം കർണാടകയിൽ

ബെം​ഗ​ളൂ​രു: കർണാടകയിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ...

എട്ടാം ക്ലാസുകാരിയെ ലൈംഗീക പീഡനത്തിനിരയാക്കി 3 അധ്യാപകർ

ചെന്നൈ: തമിഴ്നാട് കൃഷ്ണഗിരിയിൽ എട്ടാം ക്ലാസുകാരിയെ അധ്യാപകർ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചു....

Related Articles

Popular Categories

spot_imgspot_img