web analytics

തുല്യതയുടെ തുലാസ് തുടരും; രാജ്യത്തെ നീതിദേവത ഇനി കണ്ണുകെട്ടിയല്ല, കണ്ണുതുറന്നു തന്നെ നിൽക്കും

ന്യൂഡൽഹി: രാജ്യത്തെ നീതിദേവത ഇനി കണ്ണുതുറന്നു തന്നെ നിൽക്കും. വാളിനു പകരം ഇന്ത്യൻ ഭരണഘടനയാകും നീതിദേവത കയ്യിലേന്തുക. അതേസമയം, മുമ്പുണ്ടായിരുന്ന തുല്യതയുടെ തുലാസ് തുടരും, രാജ്യത്തെ നിയമത്തിന് അന്ധതയില്ലെന്നും നിയമം ശിക്ഷയുടെ പ്രതീകമല്ല എന്ന സന്ദേശമാണ് പുതിയ ശില്പത്തിലൂടെ ഇന്ത്യൻ നിതിന്യായ വ്യവസ്ഥ നൽകുന്നത്.

ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ ഉത്തരവ് പ്രകാരമാണ് രാജ്യത്തെ നീതിദേവതയുടെ പ്രതിമ പരിഷ്കരിച്ചത്. പരിഷ്‌കരിച്ച പ്രതിമ സുപ്രീം കോടതി ജഡ്ജിമാരുടെ ലൈബ്രറിയിൽ സ്ഥാപിച്ചു. ക്രിമിനൽ നിയമങ്ങളിൽ ആധിപത്യം സ്ഥാപിച്ചിരുന്ന ബ്രിട്ടീഷ് കൊളോണിയൽ പാരമ്പര്യവും സ്വാധീനവും ഇന്ത്യൻ പീനൽ കോഡിൽ നിന്നും ഭാരതീയ ന്യായ സംഹിത ഉപയോഗിച്ച് അടർത്തിമാറ്റാനുള്ള ശ്രമമാണ് പുതിയ പ്രതിമയിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ജസ്റ്റിസിന്റെ ഓഫീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

നിയമത്തിനുമുന്നിലെ തുല്യതയായിരുന്നു ഇത്രയും കാലം നീതിദേവതയുടെ കണ്ണുകളെ മറച്ചുവെക്കുക എന്നതുകൊണ്ട് ഉദ്ദേശിച്ചത്. കോടതിയ്ക്ക് മുന്നിൽ ഹാജരാവുന്നവരുടെ സമ്പത്തോ അധികാരമോ മറ്റ് പകിട്ടുകളോ കണ്ട് കോടതി ആകർഷിക്കപ്പെടില്ല എന്നും ഇത് അർത്ഥമാക്കിയിരുന്നു. കൈയിലേന്തിയ വാൾ പ്രതിനിധാനം ചെയ്തത് അനീതിയ്‌ക്കെതിരെ ശിക്ഷിക്കാനുള്ള അധികാര ശക്തിയെയുമായിരുന്നു.

നിയമം ഒരിക്കലും അന്ധമല്ല, എല്ലാവരെയും തുല്യരായി കാണുകയാണ് ചെയ്യുന്നത് എന്ന ദൃഢനിശ്ചയമാണ് ചീഫ് ജസ്റ്റിസിനെ നീതിദേവതയെ പരിഷ്കരിക്കാൻ പ്രേരിപ്പിച്ചത്. നീതിദേവതയുടെ രൂപം മാറ്റണം. ഒരു കൈയിൽ നിർബന്ധമായും അവർ പിടിച്ചിരിക്കേണ്ടത് ഭരണഘടനയാണ്, വാളല്ല. നീതിദേവത നീതിയ്ക്കുവേണ്ടിനിലകൊള്ളുന്നത് ഭരണഘടനാനുസൃതമായിരിക്കണം. വാൾ അക്രമത്തിന്റെ പ്രതീകമാണ്. പക്ഷേ കോടതികൾ നീതിവിധിക്കുന്നത് ഭരണഘടന അനുശാസിക്കുന്ന നിയമത്തിലൂടെയാണ്. – ജസ്റ്റിസിന്റെ ഓഫീസ് വൃത്തങ്ങൾ പറയുന്നു.

സമൂഹത്തിലെ സന്തുലിതാവസ്ഥയെ പ്രതിനിധീകരിക്കുന്നതിനാൽ ഒരു നിഗമനത്തിലെത്തുന്നതിനുമുമ്പ് ഇരുപക്ഷത്തിന്റെയും വസ്തുതകളും വാദങ്ങളും കോടതികൾ തൂക്കിനോക്കുന്നു എന്ന ആശയം നിലനിർത്തുവാനായി വലതു കൈയിലെ നീതിയുടെ തുലാസുകൾ നിലനിർത്തുന്നുവെന്നും സുപ്രീംകോടതി വ്യക്തമാക്കുന്നു.

The goddess of justice in the country will now keep her eyes open

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

നമ്പര്‍ പ്ലേറ്റില്ലാതെ ബൈക്കിലെത്തിയ യുവാവിനെ പിടികൂടാന്‍ ശ്രമിക്കവെ പൊലീസുകാരനെ റോഡിലൂടെ വലിച്ചിഴച്ചു

നമ്പര്‍ പ്ലേറ്റില്ലാതെ ബൈക്കിലെത്തിയ യുവാവിനെ പിടികൂടാന്‍ ശ്രമിക്കവെ പൊലീസുകാരനെ റോഡിലൂടെ വലിച്ചിഴച്ചു ആലുവ:...

റബ്ബർ തോട്ടത്തിൽ യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്ത് കസ്റ്റഡിയിൽ

റബ്ബർ തോട്ടത്തിൽ യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി, സുഹൃത്ത് കസ്റ്റഡിയിൽ കണ്ണൂർ:...

ദക്ഷിണാഫ്രിക്കയെ ചുരുട്ടിക്കെട്ടി; ഇന്ത്യയ്ക്ക് ജയിക്കാന്‍ 124 റണ്‍സ്

ദക്ഷിണാഫ്രിക്കയെ ചുരുട്ടിക്കെട്ടി; ഇന്ത്യയ്ക്ക് ജയിക്കാന്‍ 124 റണ്‍സ് കൊൽക്കത്ത: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ...

കബഡിയുടെ ശക്തിയും യുവത്വത്തിന്റെ ഊർജ്ജവും: ‘ബൾട്ടി’ 50-ാം ദിവസം ആഘോഷിക്കുന്നു

കബഡിയുടെ ശക്തിയും യുവത്വത്തിന്റെ ഊർജ്ജവും: ‘ബൾട്ടി’ 50-ാം ദിവസം ആഘോഷിക്കുന്നു ഷെയ്ൻ നിഗം...

Related Articles

Popular Categories

spot_imgspot_img